• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആലത്തൂരില്‍ 50,000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എല്‍ഡിഎഫ്

  • By Desk

തൃശൂര്‍: ലോക്‌സഭാ മണ്ഡലങ്ങള്‍ ആയ ആലത്തൂരും തൃശൂരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് എല്‍ഡിഎഫ് വിലയിരുത്തല്‍. ആലത്തൂരില്‍ 50,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി കെ ബിജു വിജയിക്കുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. പ്രാദേശിക ഘടകങ്ങള്‍ നല്‍കിയ കണക്കിനെ അടിസ്ഥാനമാക്കിയാണ് ഈ വിവരം. ആലത്തൂരിനൊപ്പം ത്രികോണ മല്‍സരം നടന്ന തൃശൂരും എല്‍ഡിഎഫ് സ്ഥാനാര്‍ഥി 46,000 വോട്ടും ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും എല്‍ഡിഎഫ് ക്യാപ് കരുതുന്നു.

യാ​ത്ര​ക്കാ​രെ മ​ർ​ദ്ദി​ച്ച സംഭവം; ജീ​വ​ന​ക്കാ​രു​മാ​യി വൈ​റ്റി​ല ജംങ്​​ഷ​നി​ൽ തെ​ളി​വെ​ടുപ്പ്​

ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ആലത്തൂര്‍. ഇടതുകോട്ടയായ ആലത്തൂരില്‍ പി കെ ബിജുവിനെ നേരിടാന്‍ യുഡിഎഫ് രമ്യാ ഹരിദാസിനെ ഇറക്കിയതോടെയാണ് മത്സരംഏകപക്ഷീയമല്ലാതെയായത്. എന്നാല്‍ എത്രയൊക്കെ പ്രതിസന്ധികള്‍ ഉണ്ടായാലും ആലത്തൂര്‍ മണ്ഡലം 'കൈ' വിടില്ലെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.

മോഡി വിരുദ്ധ തരംഗം യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ വിജയ സാധ്യത വര്‍ധിപ്പിച്ചതായി കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. മോഡിക്ക് എതിരെ വോട്ടു ചെയ്യുകയെന്ന പൊതു വികാരമാണ് വോട്ടിങ് ശതമാനം വര്‍ധിക്കാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മോഡി സര്‍ക്കാരിനോടുള്ള മുസ്ലിം, ക്രിസ്ത്യന്‍ ജനവിഭാഗങ്ങളുടെ എതിര്‍പ്പ് യു.ഡി.എഫിന് അനുകൂലമാകുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ജയിക്കണമെന്നാണ് ന്യൂനപക്ഷങ്ങള്‍ ആഗ്രഹിക്കുന്നത്.

കുന്നംകുളം നിയോജക മണ്ഡലത്തില്‍ 2000 വോട്ടുകളുടെ ഭൂരിപക്ഷം രമ്യ ഹരിദാസിനുണ്ടായിരിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെന്നാണ് ജനങ്ങളുടെ പൊതുവികാരം. ഇതല്ലാം യു. ഡി.എഫിന്റെ വിജയ സാധ്യതകളാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം വളരെ മോശമായിരുന്നതായി ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ നല്‍കിയ പിന്തുണയാണ് പ്രവര്‍ത്തകര്‍ക്ക് ആവേശമുണ്ടാക്കിയിട്ടുള്ളത്. സാമ്പത്തികമായി ഫണ്ടിന്റെ അപര്യാപ്തത പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. 14000 രൂപ മാത്രമാണ് ബൂത്ത് കമ്മിറ്റികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയത്. മണ്ഡലം കമ്മിറ്റികള്‍ക്ക് 40000 രൂപയും വിതരണം ചെയ്തിരുന്നു. നേതാക്കള്‍ക്ക് ലഭിച്ച ഫണ്ട് താഴെത്തട്ടിലേക്ക് ലഭിച്ചിരുന്നില്ല. വേറെ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ രമ്യ ഹരിദാസ് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. നേതൃത്വം.

 മഹാദായി നദീജലത്തർക്കം

മഹാദായി നദീജലത്തർക്കം

ആലത്തൂരില്‍ 50,000 വോട്ടിനാകും പികെ ബിജു വിജയിക്കുകയെന്ന് പറയുന്നു. ജില്ലയില്‍പ്പെട്ട കുന്നംകുളം, ചേലക്കര മണ്ഡലങ്ങളില്‍നിന്നു 10,000 വോട്ടെങ്കിലും ഭൂരിപക്ഷം കിട്ടും. വടക്കാഞ്ചേരിയില്‍ 2000 വോട്ടുവരെ പുറകില്‍ പോയേക്കാം. ചാലക്കുടിയിലെ വിജയത്തെക്കുറിച്ച് എല്‍ഡിഎഫിന് ഉറപ്പില്ല. കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി മണ്ഡലങ്ങളില്‍നിന്നായി 20,000 വോട്ടെങ്കിലും ഭൂരിപക്ഷമുണ്ടാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.

തൃശൂരിൽ സാധ്യതയില്ലെന്ന്

തൃശൂരിൽ സാധ്യതയില്ലെന്ന്

തൃശൂര്‍ മണ്ഡലത്തില്‍ തൃശൂര്‍ നിയമസഭാ മണ്ഡലം ഒഴിച്ച് ആറിടത്തും ലീഡു ചെയ്യുമെന്നാണ് എല്‍ഡിഎഫ് കരുതുന്നത്. 8000 വോട്ടുവരെ ഇവിടെ പുറകിലാകാം. ഇവിടെ ബിജെപി മുന്നിലെത്തുമെന്നും സൂചനയുണ്ട്. പുതുക്കാട് 14,000 വോട്ടും മണലൂരില്‍ 10,000 വോട്ടും ഭൂരിപക്ഷമുണ്ടാകുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. ഒല്ലൂരില്‍ 2000 വോട്ടും നാട്ടികയില്‍ 8,000 വോട്ടും മുന്നിലാകും. മണലൂരില്‍ 5000 വോട്ടുവരെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. ഗുരുവായൂരിലും 10,000 വോട്ടെങ്കിലും ഭൂരിപക്ഷമുണ്ടാകും. ബൂത്ത് തിരിച്ചു കണക്കെടുപ്പു നടത്തി ക്രോഡീകരിച്ച കണക്കു നല്‍കിയിട്ടില്ല. എല്‍ഡിഎഫ് കണക്കനുസരിച്ച് ഒരു നിയമസഭാ മണ്ഡലത്തിലും യുഡിഎഫ് മുന്നിലെത്തില്ല.

 കുന്നംകുളത്ത് ലീഡ് ഉയരും

കുന്നംകുളത്ത് ലീഡ് ഉയരും

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ കുന്നംകുളം നിയോജക മണ്ഡലത്തില്‍ പി കെ ബിജുവിന്റെ ലീഡ് വര്‍ധിക്കുമെന്ന് സിപിഎം കേന്ദ്രങ്ങള്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ സി മൊയ്തീന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷം നേടുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. പാര്‍ട്ടി ഘടകങ്ങള്‍ നല്‍കിയ കണക്കനുസരിച്ച് കുന്നംകുളം മണ്ഡലത്തില്‍ പികെ ബിജുവിന് 8000 വോട്ടുകളുടെ ഭൂരിപക്ഷമാണ് പാര്‍ട്ടി പ്രതിക്ഷിക്കുന്നത്.

 യുഡിഎഫ് പ്രവർത്തനം ദുർബലം!

യുഡിഎഫ് പ്രവർത്തനം ദുർബലം!

പുറമെ കാണുന്ന ബഹളങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ യു.ഡി.എഫ്. പ്രവര്‍ത്തനം താഴെതട്ടില്‍ ദുര്‍ബലമായിരുന്നുവെന്നാണ് സിപിഎം വിലയിരുത്തല്‍. ബിജെപി സ്ഥാനാര്‍ഥിയല്ലെന്ന കാരണത്താല്‍ ഒരു ശതമാനം ബിജെപി പ്രവര്‍ത്തകരുടെ വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പോകാനുള്ള സാധ്യതയും സിപിഎം തള്ളിക്കളയുന്നില്ല. ഇതില്‍നിന്നും വ്യത്യസ്തമായി വലിയ രാഷ്ട്രീയ അടിയൊഴുക്കിനുള്ള സാധ്യതകള്‍ കാണുന്നില്ലെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. എന്നാല്‍ രാഷ്ട്രീയ അടിയൊഴുക്കുകള്‍ സംഭവിച്ചാല്‍ തെരഞ്ഞെടുപ്പ് ഫലവും വ്യത്യസ്തമാകും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുന്നംകുളം മണ്ഡലത്തില്‍ 74.33 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഈ തെരഞ്ഞെടുപ്പില്‍ 78.94 ശതമാനമാണ്. നാല് ശതമാനത്തിന്റെ വര്‍ധനവ്. ഈ വര്‍ധനവ് കണക്കുകള്‍ പ്രകാരം എല്‍.ഡി.എഫിന് അനുകൂലമാകുമെന്നാണ് വിലയിരുത്തുന്നത്. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ മറ്റ് ആറ് നിയമസഭാ മണ്ഡലങ്ങളിലും സമാനമായ വര്‍ധനവ് നിലനിര്‍ത്താന്‍ കഴിയുമെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി സംഘടനാ സംവിധാനം വളരെ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞതായി നേതാക്കള്‍ അവകാശപ്പെട്ടു.

Thrissur

English summary
Ldf calculations in Alathur and Vadakkanchery over vote sharing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X