തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാലക്കുടിയിലെ അഞ്ചു വര്‍ഷത്തെ 'വികസനം' പറഞ്ഞ് വോട്ടുതേടി ഇന്നസെന്റ്; ചാലക്കുടിയുടെ സാമൂഹ്യ ജീവിതത്തിന്റെ എല്ലാ തുറകളിലും വന്‍ കുതിച്ച് ചാട്ടം ഉണ്ടായെന്ന് താരം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാലക്കുടി ലോകസഭാ മണ്ഡലത്തില്‍ വികസനം പറഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റിന്‍െ്‌റ പര്യടനം. ലോകസഭ മണ്ഡലം പുതുക്കി പണിത അഞ്ചുവര്‍ഷമാണ് കഴിഞ്ഞതെന്ന് അദ്ദേഹം പറയുന്നു. അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യഭ്യാസം,കുടിവെളളം, ടൂറിസം,റെയില്‍വേ, കൃഷി എന്നിങ്ങനെ ചാലക്കുടിയുടെ സാമൂഹ്യ ജീവിതത്തിന്റെ എല്ലാ തുറകളിലും വന്‍ കുതിച്ച് ചാട്ടം ഉണ്ടായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

<strong>എറണാകുളം തെരഞ്ഞെടുപ്പ് ചൂടിൽ... ഇടത് വലത് മുന്നണികൾ അരയും തലയും മുറുക്കി, ആവേശത്തിൽ അണികൾ</strong>എറണാകുളം തെരഞ്ഞെടുപ്പ് ചൂടിൽ... ഇടത് വലത് മുന്നണികൾ അരയും തലയും മുറുക്കി, ആവേശത്തിൽ അണികൾ

ചലച്ചിത്രരംഗത്ത് നിന്ന് ജനപ്രതിനിധിയായ ഒരാള്‍ എന്ന പരിചയകുറവ് ഒന്നും തന്നെ ഇല്ലാതെ,ഭാവന പൂര്‍ണ്ണമായി വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു എന്നതാണ് എം.പി എന്ന നിലയിലുള്ള നേട്ടം. വികസനം നന്മ പൂക്കുന്ന ഒരു ലോക സൃഷ്ടിക്കാകണം എന്ന കാഴ്ചപ്പാടാണ് ഭാവി ലക്ഷ്യം വച്ചുകൊണ്ടുളള കാര്യ പാരിപാടി ആവിഷ്‌ക്കരിക്കാന്‍ ഇന്നസെന്റിനെ പ്രേരിപ്പിച്ചത്. 1750 കോടി രൂപയുടെ വികസന പദ്ധതികളാണ് ചാലക്കുടി ലോകസഭ മണ്ഡലത്തില്‍ എം.പി എന്ന നിലയില്‍ 5 വര്‍ഷം കൊണ്ട് നടപ്പിലാക്കിയത്.

Innocent

അടിസ്ഥാന സൗകര്യ വികസന രംഗത്ത് മാത്രം 1250 കോടിയുടെ പദ്ധതികള്‍.കേന്ദ്രറോഡ് ഫണ്ട് ഉപയോഗിച്ച് 123 കോടി രൂപയുടെ റോഡുകള്‍ ചാലക്കുടിയിലേക്ക് അനുവദിപ്പിച്ചു. ഗ്രാമീണ മേഖലയില്‍ ഹൈവേയുടെ യാത്ര അനുഭവം പകരുന്ന ഈ റോഡുകള്‍ ചാലക്കുടിയുടെ ഗതാഗത സൗകര്യങ്ങള്‍ സുഗമമായി വര്‍ദ്ധിപ്പിച്ചു. ചീരികുഴി, വെളളിക്കുളം, കരിമുകള്‍ റോഡ്, കോലഞ്ചേരി, രാമമംഗലം, പറക്കാട്ട് കവല-കോലഞ്ചേരി റോഡ്, വെളളാംങ്കല്ലൂര്‍-ചാലക്കുടി റോഡ്, അഷ്ടമിച്ചിറ-പാളയംപറമ്പ്-വൈന്തില-അന്നമനട റോഡ്, കാടുകുറ്റി-കാതികൂടം-കൊരട്ടി-ചിറങ്ങര റോഡ്, ആറാട്ടുകടവ്-വെളളാങ്ങല്ലൂര്‍ റോഡ്, നടവരമ്പ്-മാള റോഡ്, അങ്കമാലി-മലയാറ്റൂര്‍ റോഡ് എന്നീ സി.ആര്‍.എഫ് റോഡുകള്‍ ചാലക്കുടിയുടെ ഗതാഗത സൗകര്യങ്ങള്‍ വിപുലപ്പെടുത്തി.

പി.എം.ജി.എസ്.വൈ പദ്ധതിക്ക് കീഴില്‍ അനുവദിച്ച രാജ്യത്തെ ആദ്യപാലം ചാലക്കുടി ലോകസഭ മണ്ഡലത്തിലേക്ക് എത്തിച്ച പ്രഫഷണലിസമാണ് ഇന്നസെന്റ് എന്ന പാര്‍ലമെന്റ് അംഗത്തെ വ്യത്യസ്തനാക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി മുടങ്ങി കിടന്നിരുന്ന അടിയാക്കല്‍ താഴം പാലം ഒട്ടേറെ സങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ച് ഇന്നസെന്റ് എം.പി യാഥാര്‍ഥ്യമാക്കുമ്പോള്‍ ഈ പദ്ധതിക്ക് കീഴിലുളള പുതിയ ഒരു സാധ്യതയാണ് രാജ്യത്തിന് മുമ്പില്‍ തുറന്നിടുന്നത്. തിരുവായൂര്‍ പഞ്ചായത്തിലെ ചോറ്റാനിക്കരയുമായി ബന്ധിപ്പിക്കുന്ന അടിയാക്കല്‍ താഴം പാലം അങ്ങനെ ചരിത്രത്തില്‍ ഇടംപിടിക്കുന്നു.

പി.എം.ജി.എസ്.വൈ പദ്ധതിക്ക് കീഴില്‍ 23 പുതിയ ഗ്രാമീണറോഡുകളാണ് ചാലക്കുടിയില്‍ പൂര്‍ത്തിയായത്. ഒട്ടാകെ 32 കോടി രൂപ . ഇത്ര അധികം റോഡുകള്‍ പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഈ ലോകസഭ മണ്ഡലത്തിലേക്ക് എത്തുന്നത് ചരിത്രത്തില്‍ ആദ്യമായി. അങ്കമാലി ബൈപാസിന് കിഫ്ബി അനുമതി നേടിയത് മറ്റൊരു സുപ്രധാന നേട്ടം. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം 2017 നവംബറില്‍ 193 കോടി രൂപ ബൈപാസിന്റെ ഒന്നാംഘട്ടത്തിനായി ലഭിച്ചു. കാലടി സമാന്തര പാലവും, ബൈപാസ്സുംയാഥര്‍ത്ഥ്യമാക്കാനുളള സുപ്രധാന ചുവട്‌വെപ്പ് നടത്തിയത് ഇന്നസെന്റ് എം.പിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 5 വര്‍ഷകാലയളവിലാണ്.

പാലത്തിന്റെ നിര്‍മ്മാണ േജാലികള്‍ നിലച്ച് കിടക്കുന്ന അവസ്ഥയില്‍ നിന്ന് സ്ഥലം എറ്റെടുക്കുന്ന സര്‍വ്വേക്ക് തുടക്കം കുറിക്കുന്നവരെയുളള കുരുക്കുകള്‍ അഴിച്ച് എടുത്ത്,സര്‍വ്വേകല്ല് സ്ഥാപിക്കുന്ന പദ്ധതിക്ക് ഇന്നസെന്റ് തുടക്കം കുറിച്ചു. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് 480 കോടി രൂപ എല്‍.ഡി.എഫ് സര്‍ക്കാരിനെ കൊണ്ട് അനുവദിപ്പിക്കാന്‍ ഇന്നസെന്റിന് കഴിഞ്ഞു. പെരുമ്പാവൂര്‍ ബൈപാസിന് 111 കോടി രൂപയുടെ കിഫ്ബി അനുമതിയും അദ്ദേഹം നേടി എടുത്തു. ആരോഗ്യ മേഖലയില്‍ ഇന്ത്യക്കുതന്നെ മാതൃകപരമായ ഇടപെടലുകളാണ് ചാലക്കുടിയില്‍ കഴിഞ്ഞ 5 വര്‍ഷം നടന്നത്. ക്യാന്‍സര്‍ പ്രതിരോധത്തിനായി മണ്ഡലത്തിലെ 5 താലൂക്ക് ആശുപത്രകളില്‍ മാമോഗ്രാം യൂണിറ്റുകള്‍ സ്ഥാപിച്ചു.

ചാലക്കുടി, കൊടുങ്ങല്ലൂര്‍, അങ്കമാലി, ആലുവ, പെരുമ്പാവൂര്‍ എന്നി അഞ്ച് താലൂക്ക് ആശുപത്രികളിലാണ് മാമോഗ്രാം യൂണിറ്റുകള്‍ സ്ഥാപിച്ചത്. ഇവയില്‍ എല്ലായിടത്തുമായി 2615 സ്ത്രീകള്‍ പരിശോധനക്ക് എത്തി. ഇവരില്‍ 57 പേര്‍ക്കാണ് രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. നഗര കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്ന സ്താനര്‍ബുദ പരിശോധന സൗകര്യം അയല്‍പക്ക കേന്ദ്രങ്ങളില്‍ എത്തിയതോടെ 57 പേര്‍ ജീവിതത്തിലേക്ക് തിരിച്ച് നടക്കുകയാണ്. എം.പി ഫണ്ടില്‍ നിന്നും 1 കോടി രൂച ചെലവഴിച്ച് 2 ഡയാലിസിസ്് യൂണിറ്റുകളും, 60 ലക്ഷം രൂപ ചിലവില്‍ 4 അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് യൂണിറ്റുകളും ചാലക്കുടി ലോകസഭ മണ്ഡലത്തില്‍ ഇന്നസെന്റ് എം.പി യാഥാര്‍ത്ഥ്യമാക്കി.

അങ്കമാലി, പെരിഞ്ഞനം ആശുപത്രികളില്‍ മാതൃ-ശിശു വാര്‍ഡ്, മാളആശുപത്രിയില്‍ ഡിജിറ്റല്‍ എക്‌സറേ യൂണിറ്റ്,കാലടി,മേലൂര്‍,തുറവൂര്‍ ആശുപത്രികളില്‍ പുതിയ കെട്ടിടങ്ങള്‍ ഇവയെല്ലാം ഈ കാലയളവിലാണ്‌യാഥാര്‍ഥ്യമായത്.തൊഴിലെടുത്ത് ജീവിക്കാന്‍ ഒരു കൈതാങ്ങിനായി ഭിന്നശേഷിയുളള 30 പേര്‍ക്കാണ് മുചക്രവാഹനങ്ങള്‍ നല്‍കിയത്. രാജ്യത്ത് ആദ്യമായി ഓരോ വീട്ടിലും നേരിട്ട് എത്തി പ്രായപൂര്‍ത്തിയായവരുടെ ആരോഗ്യ പരിശോധന നടത്തുന്ന ശ്രദ്ധ ആരോഗ്യസുരക്ഷ പദ്ധതി ചാലക്കുടി മണ്ഡലത്തിലാണ് നടപ്പാക്കിയത്.

ഇത് വരെ ആരോഗ്യ പരിശോധനക്ക് വിധേയവരാവാത്ത പ്രായപൂര്‍ത്തിയായവര്‍ക്ക് വീട്ടിലെത്തി പരിശോധനക്ക് അവസരം ഒരുക്കി സമീപത്തെ ആശുപത്രികളില്‍ നിന്നും സൗജന്യമായി മരുന്നും ഇതോടൊപ്പം ലഭ്യമാക്കി. പുളയിലപ്പാറ, കടലായികുളം, എടത്തല, കൂര്‍ളാട്, വളയംചിറയിലും,കൂവപ്പടി നെടുംപാറ എന്നിങ്ങനെ 15 കുടിവെളള പദ്ധതികളാണ് 5 വര്‍ഷം കൊണ്ട് ലോകസഭ മണ്ഡലത്തില്‍ നടപ്പിലാക്കിയത്. 75 സ്‌കൂളുകള്‍ക്ക് സ്മാര്‍ട്ട് ക്ലാസ്സ് റൂം, 30 സ്‌കൂള്‍ ബസ്, സയന്‍സ് ലാബ് ഇവയിലൂടെയെല്ലാം പൊതു വിദ്യഭ്യാസത്തിന് കൈതങ്ങായി.

കേരളത്തില്‍ ആദ്യമായി അനുവദിച്ച കേന്ദ്ര എം.എസ് മന്ത്രലായത്തിന്റെ ടെക്‌നോളജി സെന്റര്‍ ചാലക്കുടി മണ്ഡലത്തിലെത്തിയത് ഇന്നസെന്റ് എം.പിയിലുടെയാണ്. 130 കോടി രൂപ ആദ്യഘട്ടത്തിലും, 200 കോടി രൂപ ഒട്ടാകെയും മുതല്‍ മുടക്കുന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികളില്‍ ഒന്നാണ് ഇത്. ചാലക്കുടിയിലെ ആയൂഷ് ആശുപത്രിയാണ് മറ്റൊരുനേട്ടം. ടൂറിസം വികസനത്തിനായി സ്വദേശ് ദര്‍ശന്‍ പദ്ധതിയലുടെ മൂന്ന് പ്രൊജക്റ്റുകളും, പ്രസാദ് പദ്ധതിയില്‍ രണ്ട് പ്രൊജക്റ്റുകളും ഇന്നസെന്റ് തയ്യറാക്കി കേന്ദ്ര സര്‍ക്കാരിന് നല്‍കി.

ഇവക്ക് ഉടനെ അനുമതി നല്‍കും എന്നാണ് കേന്ദ്രത്തിന്റെ ഉറപ്പ്.ചരിത്രത്തില്‍ ആദ്യമായി ശബരിപാതക്ക് 527 കോടി രൂപ 5വര്‍ഷം കൊണ്ട് നല്‍കി. ആലുവ റെയില്‍വേ സ്‌റ്റേഷന് 3.5 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അനുമതി തേടി. റെയില്‍വേക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന് പറഞ്ഞ് സമര മുഖം തുറന്ന് ഇന്നസെന്റ് എം.പി ചാലക്കുടി റെയില്‍വേ സ്‌റ്റേഷന് മുമ്പില്‍ നടത്തിയ സത്യാഗ്രഹം രാജ്യശ്രദ്ധ പിടിച്ചു പറ്റി. ജാതി കര്‍ഷകര്‍ക്കായി മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങള്‍ സൃഷ്ടിക്കുന്നതിന്‌നട്‌മെഗ് പാര്‍ക്ക് എന്ന ആശയം രൂപീകരിക്കുകയും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു.

എം.പി ഫണ്ട് പദ്ധതികള്‍ക്ക് രാജ്യത്ത് ആദ്യമായി സോഷ്യല്‍ ഓഡിറ്റ് ഏര്‍പ്പാടാക്കിയത് ഇവിടെയാണ്. നൂറുശതമാനം തുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച മണ്ഡലം, പൊതുജനങ്ങളില്‍ നിന്ന് ആശയം സ്വീകരിച്ച് വികസന പദ്ധതികള്‍ നടപ്പിലാക്കിയ മണ്ഡലം. വികസനത്തില്‍ സര്‍വ്വകാല റെക്കോഡാണ് എം.പി എന്ന നിലയില്‍ സൃഷ്ടിച്ചതെന്നും വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു.

രാജാജി മാത്യു തോമസ് ഇന്നസെന്റിന്റെ വീട്ടിലെത്തി

മാധ്യമപ്രവര്‍ത്തനത്തിന്റെ കരുത്തും ചലച്ചിത്രത്തിന്റെ ജനകീയതയും ഒരുമിച്ചപ്പാള്‍ ഇടതു മുന്നണിയുടെ വിജയത്തില്‍ ഇരുവര്‍ക്കും ഉറച്ച വിശ്വാസം. ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തില്‍ പ്രചരണത്തിനെത്തിയ ഇടതുമന്നണി തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് ഇന്നലെ ആദ്യമായി പോയത് ചാലക്കുടി മണ്ഡലത്തില്‍ രണ്ടാം വട്ടവും മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ഥി ഇന്നസെന്റിന്റെ വീട്ടിലേക്കായിരുന്നു. നര്‍മ്മം ഒഴിവാക്കാതെ തന്നെ സിനിമാ വിശേഷം ചുരുക്കിയും രാഷ്ട്രീയം വിശദമായും പറഞ്ഞ് കുശലം അവസാനിപ്പിച്ച് തൃശൂരിന്റെ സ്ഥാനാര്‍ഥി ചാലക്കുടി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ ആലീസിനോടും മകന്‍ സോണറ്റിനോടും മക്കളോടും ഔപചാരികമായി വോട്ടഭ്യര്‍ത്ഥിച്ചു മടങ്ങി.

പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന, പോലീസിന്റെ മര്‍ദനങ്ങള്‍ ഏറെ അനുഭവിച്ചു വിടപറഞ്ഞ എ.ആര്‍. ബാലന്‍ മാസ്റ്ററുടെ വീടും രാജാജി മാത്യു സന്ദര്‍ശിച്ചു. തുടര്‍ന്ന് വിരമിച്ച പ്രൊഫ.വി ജെ ശിവശങ്കറിനെയും ഭാര്യയെയും സന്ദര്‍ശിച്ച് ഇറങ്ങുമ്പോള്‍ നല്ല വായനക്കാരന്‍ കൂടിയായ സ്ഥാനാര്‍ത്ഥിക്ക് 'ആത്മാക്ഷരങ്ങള്‍' എന്ന തന്റെ ആത്മകഥാപുസ്തകത്തിന്റെ കോപ്പി സമ്മാനിച്ചു.

Thrissur
English summary
LDF candidate Innocent's election campaign in Chalakkudy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X