തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണ്ഡലം മുഴുവന്‍ ഇളക്കി മറിച്ച് ഇന്നസെന്റിന്റെ മെഗാ റോഡ് ഷോ; ചാലക്കുടി ഇടതുപക്ഷത്തു തന്നെ, അല്ലപ്രയില്‍ വിജയാശംസകളുമായി മമ്മൂട്ടി, കോലഞ്ചേരി ടൗണില്‍ കെപിഎസി ലളിത, ചെന്ത്രാപ്പിന്നിയില്‍ ഫഌഗ് ഓഫ് ചെയ്തത് സംവിധായകന്‍ കമല്‍!

വിവിധ കേന്ദ്രങ്ങളിലായി പതിനായിരങ്ങള്‍ പങ്കെടുത്ത മെഗാ റോഡ് ഷോയില്‍ പലയിടത്തും സ്ത്രീകളുടേതു മാത്രമായ പ്രത്യേക റോഡ് ഷോകള്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാലക്കുടി ലോക്‌സഭാ മണ്ഡലം ഇടതുപക്ഷത്തു തന്നെ ഉറച്ചു നില്‍ക്കും എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് മണ്ഡലം മുഴുവന്‍ ഒറ്റപ്പകല്‍ കൊണ്ട് പിന്നിട്ട് ഇന്നലെ നടന്ന മെഗാ റോഡ് ഷോയില്‍ വിവിധ കേന്ദ്രങ്ങളിലായി പതിനായിരക്കണിക്കിനാളുകള്‍ പങ്കെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിലുണ്ടായതിനേക്കാള്‍ മികച്ച ജനപിന്തുണയാണ് ഈ വര്‍ഷം കാണുന്നതെന്നും കൂടുതല്‍ ഭൂരിപക്ഷത്തോടെ സീറ്റ് നിലനിര്‍ത്തുമെന്നും മെഗാ റോഡ് ഷോയിലുടനീളം പങ്കെടുത്തതിന്റേ ആവേശം പങ്കുവെച്ചുകൊണ്ട് ഇന്നസെന്റ് പറഞ്ഞു.

<strong>ഒളിക്യാമറ വിവാദം: തോൽവി മുമ്പില്‍ക്കണ്ട് സിപിഎം കള്ളക്കേസ് ഉണ്ടാക്കുന്നു, തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്ന് യുഡിഎഫ്</strong>ഒളിക്യാമറ വിവാദം: തോൽവി മുമ്പില്‍ക്കണ്ട് സിപിഎം കള്ളക്കേസ് ഉണ്ടാക്കുന്നു, തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്ന് യുഡിഎഫ്

മെഗാ റോഡ് ഷോ പെരുമ്പാവൂരില്‍ നിന്നു വിട്ട് പട്ടിറ്റം എത്താറായപ്പോള്‍ അല്ലപ്രയില്‍ മമ്മൂട്ടി ഇന്നസെന്റിനോടൊപ്പം ചേര്‍ന്നതോടെ അണികളുടെ ആവേശം അണപൊട്ടി. ഇന്നസെന്റിനോട് തോളരുമ്മി നിന്ന് പ്രചാരണവാഹനത്തില്‍ കയറിയ മമ്മൂട്ടി തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഇന്നസെന്റിന് വിജയാശംസകള്‍ നേര്‍ന്നു. കോലഞ്ചേരിയിലെത്തിയപ്പോള്‍ കെപിഎസി ലളിതയാണ് ഇന്നസെന്റിന് വിജയാശംസകളുമായെത്തിയത്.

Innocent and Mammootty

ഇന്നസെന്റിന്റെ വിജയം ഒരിക്കല്‍ക്കൂടി ഉറപ്പുവരുത്തും വിധം വന്‍ ജനപങ്കാളിത്തത്തിനാണ് കടന്നുപോയ ഓരോ പോയന്റിലും മെഗാ റോഡ് ഷോ സാക്ഷ്യം വഹിച്ചത്. ഓരോ കേന്ദ്രത്തിലും വനിതകള്‍ മാത്രം പങ്കെടുത്ത പ്രത്യേക റോഡ് ഷോകളും ആയിരത്തിലേറെ ഇരുചക്രവാഹനങ്ങള്‍ വീതം പങ്കെടുത്ത റാലികളും മെഗാ റോഡ് ഷോയുടെ ഗാംഭീര്യം വര്‍ധിപ്പിച്ചു. അങ്കമാലിയിലെ സമാപന വേദിയില്‍ ഫഌഷ് മോബും അരങ്ങേറി.

രാവിലെ 730ന് ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലാണ് മെഗാ കയ്പമംഗലം മണ്ഡലത്തിലെ ചെന്ത്രാപ്പിന്നിയില്‍ മെഗാ റോഡ് ഷോ ഫഌഗോഫ് ചെയ്തത്. എംഎല്‍മാരായ ഇ ടി ടൈസണ്‍ മാസ്റ്റര്‍, വി ആര്‍ സുനില്‍കുമാര്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഡേവിസ് മാസ്റ്റര്‍, തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള, മണ്ഡലം സെക്രട്ടറി പി കെ ചന്ദ്രശേഖരന്‍, നാട്ടിക ഏരിയ സെക്രട്ടറി പി എം അഹമ്മദ്, സിപിഐ ജില്ലാ എക്‌സി. അംഗം കെ വി വസന്തകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

8 മണിക്ക് മതിലകത്തെത്തിയ മെഗാ റോഡ് ഷോ 825ഓടെ കൊടുങ്ങല്ലൂരിലും 850ന് മാളയിലുമെത്തി. കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍, സിപിഎം മാള ഏരിയ സെക്രട്ടറി എം രാജേഷ്, എന്‍സിപി ജില്ലാ പ്രസി. ടി കെ ഉണ്ണിക്കൃഷ്ണന്‍, കോണ്‍ഗ്രസ് എസ് നേതാവ് ജോഷി കളത്തില്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് 915ന് കോട്ടാറ്റു വഴി ചാലക്കുടി നിയമസഭാ മണ്ഡലത്തിലും 930ന് ചാലക്കുടി നഗരത്തിലുമെത്തിയ മെഗാ റോഡ് ഷോയെ ബി ഡി ദേവസി എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം യു പി ജോസഫ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി കെ ഗിരിജാവല്ലഭന്‍, മണ്ഡലം പ്രസിഡന്റ് പി എം വിജയന്‍, സെക്രട്ടറി ടി എ ജോണി, ജനതാദള്‍ നേതാവ് ജോസ് പൈനാടത്ത്, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് യൂജിന്‍ മോറേലി, മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍ ജയന്തി പ്രവീണ്‍ എന്നിവര്‍ സ്വീകരിച്ചു. തുടര്‍ന്ന് 1030ന് കൊടകരയിലൂടെ 11 മണിക്ക് കറുകുറ്റിയിലെത്തി വിശ്രമിച്ചു.

ഉച്ചയ്ക്കു ശേഷം 3 മണിക്ക് പെരുമ്പാവൂര്‍ നിയമസഭാണ്ഡലത്തിലെ വല്ലത്തു നിന്ന് വീണ്ടും ആരംഭിച്ച മെഗാ റോഡ് ഷോ 310ന് പെരുമ്പാവൂര്‍ നഗരത്തിലെത്തി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. എന്‍ സി മോഹനനന്‍, മണ്ഡലം സെക്രട്ടറി പി എം സലിം, മുന്‍ എംഎല്‍എ സാജു പോള്‍, സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ വി പി ശശീന്ദ്രന്‍, പി കെ സോമന്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

320ന് ചേലക്കുളം വഴി കുന്നത്തുനാട് നിയമസഭാമണ്ഡലത്തില്‍ പ്രവേശിച്ച മെഗാ റോഡ് ഷോ 330ന് പട്ടിമറ്റം, 345ന് കോലഞ്ചേരി, 4 ന് പുത്തന്‍കുരിശ്, 415ന് കരിമുകള്‍, 430ന് കിഴക്കമ്പലം, 445ന് പുക്കാട്ടുപടി എന്നിവിടങ്ങളിലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. സിപിഎം കോലഞ്ചേരി ഏരിയാ സെക്രട്ടറി സി കെ വര്‍ഗീസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ വി ഏലിയാസ്, സി ബി ദേവദര്‍ശനന്‍, അഡ്വ. കെ എസ് അരുണ്‍കുമാര്‍, അഡ്വ. പുഷ്പാ ദാസ്, സിഐടിയു ഏരിയാ സെക്രട്ടറി എം എന്‍ മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പിന്നീട് ചൂണ്ടി വഴി 5 മണിക്ക് ആലുവാ നിയമസഭാമണ്ഡലത്തില്‍ പ്രവേശിച്ചു. 515ന് ആലുവാ നഗരത്തിലെത്തിയ മെഗാ റോഡ് ഷോയെ സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. വി സലിം, എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ കെ എം കുഞ്ഞുമോന്‍, സിപിഐ മണ്ഡലം സെക്രട്ടറി എം ഷംസുദ്ദീന്‍, ജനതാദള്‍ നേതാവ് സലിം എടത്തല തുടങ്ങിയവര്‍ സ്വീകരിച്ചു. 530ന് അത്താണി വഴി 6 മണിക്ക് അങ്കമാലിയില്‍ സമാപിച്ചു. അങ്കമാലിയില്‍ മുന്‍ എംഎല്‍എ ജോസ് തെറ്റയില്‍, സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ജെ വര്‍ഗീസ്, കെ എ ചാക്കോച്ചന്‍, സിപിഎം ഏരിയാ സെക്രട്ടറി അഡ്വ. കെ കെ ഷിബു, സിപിഐ മണ്ഡലം സെക്രട്ടറി സി ബി രാജന്‍, കോണ്‍ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യൂസ് പോള്‍ കോലഞ്ചേരി, ജനതാദള്‍ സംസ്ഥാന സെക്രട്ടറി ബെന്നി മൂഞ്ഞേലി, എല്‍ജെഡി നേതാവ് ജയ്‌സണ്‍ പാനിക്കുളങ്ങര, എന്‍സിപി നേതാവ് ടോണി പറപ്പുള്ളി തുടങ്ങിയവര്‍ സ്വീകരിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thrissur
English summary
LDF candidate Innocent's road show in Chalakkudy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X