തൃശൂർ എൽഡിഎഫ് സ്ഥാനാർത്ഥി രാജാജി നാമനിര്‍ദേശ പത്രിക നല്‍കി; ചൊവ്വാഴ്ച നാമ നിർദേശ പത്രിക സമർപ്പിച്ചത് മൂന്ന് പേർ!
തൃശൂര്‍: തൃശൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് വരണാധികാരിയായ കലക്ടര്‍ ടി.വി.അനുപമ മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികകളാണ് നല്‍കിയത്. സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, കെ.പി. രാജേന്ദ്രന്‍, സി.എന്‍. ജയദേവന്‍, കെ.കെ. രാമചന്ദ്രന്‍ എന്നിവര്‍ ഒപ്പമുണ്ടായി. ശങ്കരയ്യറോഡിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രകടനമായാണ് സ്ഥാനാര്‍ഥിയും നേതാക്കളും കലക്ടറേറ്റിലെത്തിയത്.
തെരഞ്ഞെടുപ്പ് ചിഹ്‌നഹ്നം പതിച്ച കുടകളും തൊപ്പികളും പ്ലക്കാര്‍ഡുകളുമായി നൂറുകണക്കിന് പ്രവര്‍ത്തകരും പ്രകടനത്തില്‍ അണിനിരന്നു. മന്ത്രി വി.എസ്. സുനില്‍കുമാര്‍, പി.കെ. ഷാജന്‍, കെ.കെ. വത്സരാജ് തുടങ്ങിയവരുമുണ്ടായി. രാവിലെ വെങ്ങിണിശേരി നാരായണ തപോവനാശ്രമത്തില്‍ എത്തി സ്വാമി ഭൂമാനന്ദതീര്‍ഥയെ സന്ദര്‍ശിച്ചശേഷമാണ് രാജാജി പ്രചാരണപരിപാടികള്‍ തുടങ്ങിയത്. കലക്ടറേറ്റില്‍ പത്രിക സമര്‍പ്പിച്ച ശേഷം നേതാക്കളുമൊത്ത് ബാര്‍ അസോസിയേഷന്‍ ഓഫീസിലെത്തി അഭിഭാഷകരേയും വക്കീല്‍ ക്ലാര്‍ക്കുമാരെയും കണ്ട് വോട്ടഭ്യര്‍ഥന നടത്തി.

രാജാജിയുടെ കൈവശം 35,000 രൂപ നിക്ഷേപം
ഇടതുസ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന്റെ കൈവശം 5000 രൂപ. ഭാര്യയുടെ കൈയില്‍ 3000 രൂപ. മകളുടെ കൈവശം 1000 രൂപ. സ്ഥിരനിക്ഷേപമായി രാജാജിക്ക് ട്രഷറിയിലെ 30,000 രൂപ അടക്കം 35,296 രൂപയാണ് ആകെയുള്ളത്. ഭാര്യയുടെ കൈവശം എട്ടു ഗ്രാം സ്വര്‍ണം (22400 രൂപ) ഉള്‍പ്പെടെ 25,400 രൂപയുടെ സമ്പാദ്യം.
മകളുടെ കൈയില്‍ എട്ടു ഗ്രാം സ്വര്‍ണമുള്‍പ്പെടെ 23,400 രൂപയുടെ സമ്പാദ്യം.ഭാര്യയുടെ കൈവശമുള്ള ഭൂമിയുടെ ആസ്തിവില (28 സെന്റ്) 28 ലക്ഷം രൂപ. രാജാജിക്ക് 23.50 ലക്ഷത്തിന്റെ ബാധ്യതയുണ്ട്. ഭാര്യയ്ക്ക് ഒരു ലക്ഷം രൂപ ബാധ്യത. രാജാജിയുടെ പേരില്‍ നിലവില്‍ പോലീസ് കേസുകള്‍ ഒന്നുമില്ല.
ലോക്‌സഭാ മണ്ഡലത്തില്‍ സി.പി.ഐയിലെ രാജാജി മാത്യു തോമസ് അടക്കം ചൊവ്വാഴ്ച മൂന്നു പേര്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
വരണാധികാരി ടി വി അനുപമ മുമ്പാകെയാണ് രാജാജി മാത്യു തോമസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഡമ്മി സ്ഥാനാര്‍ഥി രമേഷ് കുമാര്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥി പ്രവീണ്‍ കെ പി എന്നിവരും പത്രിക നല്‍കി. സി.പി. ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ ശ്രീകുമാര്‍, ഷേഖ് മുഹമ്മദ് തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥികള്‍ കലക്ടറേറ്റ് വളപ്പില്‍ വൃക്ഷത്തൈ നട്ടു.


Click it and Unblock the Notifications