Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂര്‍ ജില്ലയില്‍ എലിപ്പനി ബാധിതര്‍ വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം

തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ എലിപ്പനി കൂടിവരുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുളളത്. എലിപ്പനി സ്ഥിരീകരിച്ച മരണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . കൂടാതെ എലിപ്പനി സംശയിക്കുന്ന മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . എലിപ്പനി മരണങ്ങള്‍ പലപ്പോഴും സംഭവിക്കുന്നത് ഉടനടി ചികിത്സ തേടാത്തതിനാലാണ്. അതിനാല്‍ ഒന്നോ രണ്ടോ ദിവസം കൊണ്ട് ഭേദമാകാത്ത പനിയും ആവര്‍ത്തിച്ചുവരുന്ന പനിയും വരികയാണെങ്കില്‍ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കേണ്ടതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു .

മലിന ജലവുമായോ മറ്റു മാലിന്യം നിറഞ്ഞ സാഹചര്യങ്ങളുമായോ ഇടപഴകിയിട്ടുണ്ടെങ്കില്‍ അതും ഡോക്ടറോട് പറയേണ്ടതാണ്. എന്നാല്‍ മാത്രമെ ഡോക്ടര്‍ക്ക് എലിപ്പനി സംശയിക്കാന്‍ സാധിച്ച് പെട്ടന്ന് തന്നെ ചികിത്സ തുടങ്ങാന്‍ സാധിക്കുകയുളളു . തുടക്കത്തില്‍ തന്നെ രോഗം തിരിച്ചറിയാത്തതുമൂലം ചികിത്സ ആരംഭിക്കുവാന്‍ വൈകുകയും ലക്ഷണങ്ങള്‍ ഗുരുതരമാകുകയും പിന്നീട് മരണം സംഭവിക്കുകയും ആണ് ചെയ്യുന്നത് .

india

എലി , പട്ടി , പൂച്ച , കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴി പകരുന്ന രോഗമാണ് എലിപ്പനി. എലി മൂത്രം വഴി മണ്ണിലും വെളളത്തിലും എത്തുന്ന രോഗാണുക്കള്‍ ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ വഴിയോ, കണ്ണിലേയും വായിലേയും ശ്ലേഷ്മ സ്തരങ്ങള്‍ വഴിയോ ശരീരത്തില്‍ എത്തിയാണ് രോഗമുണ്ടാക്കുന്നത്

ക്ഷീണത്തോടെയുളള പനിയും തലവേദനയും പേശിവേദനയുമാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ കണ്ണില്‍ ചുവപ്പ്, മൂത്രകുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം . പെട്ടന്നുളള മഴയില്‍ നഗര പ്രദേശങ്ങളില്‍ ഓടകള്‍ നിറഞ്ഞുകവിയുന്ന വെളളത്തിലൂടെ എലിപ്പനി പകരാന്‍ സാധ്യതയുണ്ട്. കെട്ടിനില്‍ക്കുന്ന വെളളത്തില്‍ കളിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കേണ്ടതാണ്. ഓടകളിലും തോടുകളിലും വയലുകളിലും കുളങ്ങളിലും വെളളക്കെട്ടുകളിലും ഇറങ്ങി ജോലി ചെയ്യുന്നവരിലും മീന്‍ പിടുത്തത്തില്‍ ഏര്‍പ്പെടുന്നവരിലും തൊഴിലുറപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരിലും ഈ രോഗം കൂടുതലായി കാണപ്പെടുന്നു .

കൈകാലുകളില്‍ ( മറ്റു ശരീരഭാഗങ്ങളിലും ) മുറിവുളളവര്‍, മുറിവുണങ്ങുന്നതുവരെ ഈ പണികള്‍ക്കിറങ്ങരുത്. ജോലിക്ക് പോകുന്നത് ഒഴിവാക്കാനാവില്ലെങ്കില്‍, ആന്റിസെപ്ടിക് ഓയിന്റ്മെന്റ് വച്ച് മുറിവ് ഡ്രസ്സ് ചെയ്ത ശേഷം ജോലിക്ക് പോകേണ്ടതും ജോലി കഴിഞ്ഞുവന്ന് വീണ്ടും അതുപോലെ ഡ്രസ്സ് ചെയ്യേണ്ടതുമാണ്. ഇത്തരം ജോലി ചെയ്യുന്നവര്‍ കൈയുറകളും, റബ്ബര്‍ ബൂട്ടുകളും ഉപയോഗിച്ചുവേണം ജോലി ചെയ്യേണ്ടത് .

കൂടാതെ, ആ കാലയളവില്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം എലിപ്പനിക്കെതിരെയുളള രോഗ പ്രതിരോധമരുന്ന്( ഡോക്സിസൈക്ളിന്‍ ) കഴിക്കേണ്ടതാണ്. ആഴ്ചയിലൊരിക്കല്‍ രണ്ട് ഡോക്സിസൈക്ളിന്‍ ഗുളികകള്‍ ( 200 മി.ഗ്രാം ) 6 - 8 ആഴ്ചവരെ കഴിക്കേണ്ടതാണ്. ആവശ്യമെങ്കില്‍ 2 ആഴ്ച്ചത്തെ ഇടവേളയ്ക്കുശേഷം വീണ്ടും കഴിക്കേണ്ടതാണ്. ഈ മരുന്ന് പാര്‍ശ്വഫലങ്ങള്‍ വളരെ കുറവുള്ളതും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് സൗജന്യമായി ലഭിക്കുന്നതുമാണ്. പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാവുന്ന രോഗമായ എലിപ്പനി മൂലം മരണങ്ങള്‍ ഉണ്ടാകുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. പാരിസ്ഥിതിക ശുചിത്വം, ഭക്ഷ്യ ശുചിത്വം, വ്യക്തി ശുചിത്വം എന്നിവ പാലിച്ചുകൊണ്ട് എലിപ്പനി തടയുന്നതിന് ഏവരും സഹകരിക്കേണ്ടതാണ്.

തൃശ്ശൂർ ജില്ലയിൽ 306 പേർക്ക് കൂടി കോവിഡ്, 384 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച (14/12/2021) 306 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 384 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,184 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,46,736 ആണ്. 5,40,928 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ ചൊവ്വാഴ്ച സമ്പർക്കം വഴി 300 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 02 പേർക്കും ആരോഗ്യ പ്രവർത്തകരായ ഒരാൾക്കും ഉറവിടം അറിയാത്ത 03 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

സാരിയില്‍ തിളങ്ങി സ്വാസിക; ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍

5,583 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,456 പേർക്ക് ആന്‍റിജൻ പരിശോധനയും, 3,597 പേർക്ക് ആർടി പിസിആർ പരിശോധനയും, 530 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 37,75,770 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.48% ആണ്.

ജില്ലയിൽ ഇതുവരെ 42,25,294 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 23,52,731 പേർ ഒരു ഡോസ് വാക്സിനും, 18,72,563 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.

Recommended Video

cmsvideo
    പ്രസംഗത്തിനിടെ മോദി മുമ്പിൽ 2 കുന്തം വെച്ചത് എന്തിന്? ട്രോളിക്കൊന്ന് കോൺഗ്രസ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+