കൊടുങ്ങല്ലൂര്‍ കൃഷ്ണവേണി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം, സംഭവം 2015 ഫെബ്രുവരി 25ന്!!
തൃശൂര്‍: ഭര്‍ത്തൃമതിയും രണ്ടുകുട്ടികളുടെ മാതാവുമായ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് താഴത്തുവീട്ടില്‍ ചന്ദ്രികയുടെ മകള്‍ കൃഷ്ണവേണിയെ (35) ബൈക്കിന്റെ പുറകില്നിന്നു തട്ടിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ പണിക്കശ്ശേരി നാരായണന് മകന് ജ്യോതിരാജനെ (33) ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഗോപകുമാര്‍ ഉത്തരവിട്ടു. 2015 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.
കൊല്ലപ്പെട്ട കൃഷ്ണവേണിയെ ജോലി ചെയ്തിരുന്ന തൃപ്രയാര്‍ ലാമിയ സില്‍ക്സ് എന്ന സ്ഥാപനത്തില്‍നിന്നു വൈകിട്ട് ഏഴുമണിയോടെ മോട്ടോര്‍ സൈക്കിളില്‍ കയറ്റിക്കൊണ്ടുപോകുകയും ദേശീയപാതയില്‍ എസ്.എന്‍. പുരം 25-ാം കല്ല് എന്ന സ്ഥലത്തെത്തിയപ്പോള്‍ കൃഷ്ണവേണിയുടെ കാലില്‍ പിടിച്ചുപൊക്കി ബൈക്കില്‍ നിന്നു തട്ടിയിടുകയും വാഹനം നിര്‍ത്താതെ പോകുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ കൃഷ്ണവേണി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

സംഭവത്തിനുശേഷം മത്സ്യബന്ധനത്തിന് കടലില്‍ പോയി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊടുങ്ങല്ലൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന ജഗല് ചന്ദ്രമോഹന് രജിസ്റ്റര്‍ ചെയ്ത കേസ് സബ് ഇന്‍സ്പെക്ടറായിരുന്ന എം.കെ. രമേഷ്, എസ്.ഐ. കെ.ജെ പീറ്റര്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
മരണപ്പെട്ട കൃഷ്ണവേണിയുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് കോടതി നിര്‍ദേശം നല്കി. കേസില്‍ പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 24 സാക്ഷികളെ വിസ്തരിക്കുകയും 35 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഭിഭാഷകരായ ജിഷ ജോബി, എബിന് ഗോപുരന്‍, ദിനല്‍ വി.എസ്. എന്നിവര്‍ ഹാജരായി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications