തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുരുവായൂര്‍ തീര്‍ത്ഥാടനത്തിനെത്തിയ രാജ്യത്തെ പ്രമുഖരുടെ നിര ഇങ്ങനെ: ഇന്ദിരാഗാന്ധി മുതല്‍ ജയലളിത വരെ!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഗുരുവായൂര്‍ തീര്‍ത്ഥാടനത്തിനെത്തുന്ന രാജ്യത്തെ പ്രമുഖരുടെ നിര ഇങ്ങനെ തുടരുന്നു. പ്രധാനമന്ത്രി പദത്തിലിരുന്ന് ദര്‍ശനം നടത്തുന്ന നാലാമത്തെ പ്രമുഖനാകും നരേന്ദ്ര മോദി. മുന്‍ മുഖ്യന്ത്രി കെ കരുണാകരന്റെ ചെറുപ്പകാല രാഷ്ട്രീയ ജീവിതത്തില്‍ കടന്നു വന്ന ഗുരുവായൂരപ്പ ഭക്തിയായിരുന്നു വടക്കെ ഇന്ത്യയിലെ നേതാക്കളുടെ വരവിന്റെ തുടക്കമെന്നു പറയാം. പി ടി മോഹനകൃഷ്ണന്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായ വേളയില്‍ മുഖ്യമന്ത്രിയായിരുന്ന കരുണാകരന്‍ ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഗുരുവായൂരിലെത്തിച്ചു.

മോദിയുടേത് വെറുപ്പിന്റെ രാഷ്ട്രീയം; അധികാരത്തിലെത്തിയത് നേരിന്റെ വഴിയിലൂടെയല്ലെന്ന് രാഹുൽ ഗാന്ധിമോദിയുടേത് വെറുപ്പിന്റെ രാഷ്ട്രീയം; അധികാരത്തിലെത്തിയത് നേരിന്റെ വഴിയിലൂടെയല്ലെന്ന് രാഹുൽ ഗാന്ധി

ഇന്ദിരാജിയായിരുന്നു ഗുരുവായൂരില്‍ ദര്‍ശനം നടത്തിയ ആദ്യത്തെ പ്രധാനമന്ത്രി. വടക്കെ ഇന്ത്യക്കാര്‍ക്ക് ഗുരുവായൂരിന്റെ മഹത്വം ബോധ്യപ്പെടുത്തിക്കൊടുക്കുന്നതില്‍ ഏറെ തത്പരനായിരുന്ന കെ കരുണാകരന്റെ മാസതൊഴല്‍ ദില്ലയിലും പ്രസിദ്ധമായതോടെ പലരും ഗുരുവായൂരിനെ അറിയാന്‍ തുടങ്ങി. ചരിത്ര പ്രാധാന്യവും പൗരാണിക പ്രസക്തിയും വടക്കേ ഇന്ത്യയിലെ രാഷ്ട്രീയ പ്രമുഖരിലേക്ക് പകര്‍ന്നൊഴുതിയതോടെ ഇന്ദിരാജിക്ക് ശേഷം രാജീവ് ഗാന്ധിയും നരസിംഹറാവുവും ദര്‍ശനത്തിനെത്തി.

 മോദി രണ്ടാം തവണ

മോദി രണ്ടാം തവണ


രാജ്യത്തെ നിരവധി പ്രസിഡന്റുമാരും ഇവിടെ ദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഇവര്‍ക്കു പുറമെ ശ്രീലങ്കന്‍ പ്രസിഡന്റുമാര്‍, പ്രധാനമന്ത്രിമാര്‍, മൗറീഷ്യസ് പ്രധാനമന്ത്രി മാര്‍ , നേപ്പാള്‍ രാജാക്കന്‍മാര്‍ അങ്ങനെ നീണ്ട നിരതന്നെ ഗുരുവായൂരപ്പ ഭക്തരായി ഇവിടെയെത്തി. മുഖ്യമന്ത്രിമാരുടെ നീണ്ട നിരയില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെയും എടുത്തു പറയാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനമാണ്. പ്രധാനമന്ത്രി പദത്തിലിരുന്നുള്ള ആദ്യ ഗുരുവായൂര്‍ സന്ദര്‍ശനം. സത്യപ്രതിജ്ഞയ്ക്കുശേഷം പ്രത്യേകമായി ഗുരുവായൂരിലേക്ക് മാത്രമായൊരു തീര്‍ത്ഥയാത്ര എന്ന പ്രത്യേകതയും ഈ വരവിനുണ്ട്. നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി ഗുരുവായൂരപ്പനെ കാണാനെ ത്തിയിരുന്നു. നീണ്ട പത്തു വര്‍ഷത്തിനുശേഷം വീണ്ടും ഒരു ഗുരുവായൂര്‍ തീര്‍ത്ഥാടനം.

 പൊതുസമ്മേളന നഗരി പോലീസ് വലയത്തില്‍

പൊതുസമ്മേളന നഗരി പോലീസ് വലയത്തില്‍

പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന പൊതുസമ്മേളന സ്ഥലമായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കനത്ത പോലീസ് വലയത്തിലായി. പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രാവിലെ ക്ഷേത്രദര്‍ശനത്തിന് ശേഷം 11ഓടെയായിരിക്കും മോഡി ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെത്തുക. അരമണിക്കൂറോളം സമയമാണ് ചടങ്ങില്‍ സംബന്ധിക്കുക. നാല് കേന്ദ്രമന്ത്രിമാരും കൂടെയുണ്ടാകും. ബി.ജെ.പിയുടെ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

ട്രയല്‍ റണ്‍ പൂര്‍ത്തിയായി

ട്രയല്‍ റണ്‍ പൂര്‍ത്തിയായി

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായി. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി ക്ഷേത്രദര്‍ശനവും ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പൊതുസമ്മേളനവും കഴിഞ്ഞ് മടങ്ങുന്നത് വരെയുള്ള പ്രക്രിയ അതത് സമയക്രമം പാലിച്ചായിരുന്നു ട്രയല്‍ റണ്‍. 25 വാഹനങ്ങളായിരുന്നു ഉണ്ടായിരുന്നത്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന വാഹനം കൂടാതെ ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനവും ഉണ്ടായിരുന്നു. ഉത്തരമേഖല എ.ഡി.ജി.പി. ഷെയ്ഖ് ദര്‍ബേഷ് സാഹിബിന്റെ നേതൃത്വത്തിലായിരുന്നു ട്രയല്‍റണ്‍.

Thrissur
English summary
List of VIPs t visits Guruvayoor temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X