തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്; തൃശ്ശൂർ മരുത്തോമ്പിള്ളിയിൽ വ്യത്യസ്തരായി സൈക്കിൽ സവാരിക്കാരായ സ്ഥാനാര്‍ഥികൾ

Google Oneindia Malayalam News

തൃശൂര്‍: കൊടകര പഞ്ചായത്തിലെ 13ാം വാര്‍ഡായ മരുത്തോമ്പിള്ളിയില്‍ നിന്ന് ഇത്തവണ തിരഞ്ഞെടുക്കുന്നത് ആരായാലും അയാള്‍ പഞ്ചായത്തിലെത്തുക സൈക്കിളിലായിരിക്കും. ഇവിടെ ജനവിധി തേടുന്ന മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ സവാരിക്കാരാണ്. പതിറ്റാണ്ടുകളായമി സൈക്കിളിനെ കൂടെ കൂട്ടിയവരാണ് മൂന്ന് പേരും. സിപിഎമ്മിലെ കെജി രജീഷാണ് മരുത്തോമ്പിള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. 49കാരനായ രജീസ് പേരാമ്പ്ര അപ്പോളോ ടയേഴ്‌സിലെ ജീവനക്കാരനാണ്. കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി സൈക്കിളിലാണ് ഇദ്ദേഹത്തിന്റെ യാത്ര.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; തൃശ്ശൂർ മരുത്തോമ്പിള്ളിയിൽ വ്യത്യസ്തരായി സൈക്കിൾ സവാരിക്കാരായ സ്ഥാനാർഥികൾ
election

സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായ രജീഷ് വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുള്ള പിഎന്‍ കൃഷ്ണന്‍ കുട്ടിയും സൈക്കിളിനെ ജീവിതത്തിന്റെ ഭാഗമാക്കിയ ആളാണ്. 2010ലെ തിരഞ്ഞെടുപ്പില്‍ ഇതേ വാര്‍ഡില്‍ നിന്ന് 87 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൃഷ്ണന്‍കുട്ടി തിരഞ്ഞെടുക്കപ്പെട്ടത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വാര്‍ഡ് തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് കൃഷ്ണന്‍കുട്ടി മത്സരരംഗത്തുള്ളത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശങ്കരന്‍കുട്ടിയും സൈക്കിള്‍ പ്രിയനാണ്. 50കാരനായ ശങ്കരന്‍കുട്ടി കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി സൈക്കിളിലാണ് യാത്ര. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസിന് കൈവിട്ട് പോയ മരുത്തോമ്പിള്ളി വാര്‍ഡ് തിരിച്ച് പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ശങ്കരന്‍ കുട്ടി പ്രചരണത്തിന് ഇറങ്ങിയിരിക്കുന്നത്.

തദ്ദേശതിരഞ്ഞെടുപ്പ്: തൃശൂര്‍ ജില്ലയില്‍ ഇത്തവണ മുന്നിലുള്ളത് വനിതാ വോട്ടര്‍മാര്‍തദ്ദേശതിരഞ്ഞെടുപ്പ്: തൃശൂര്‍ ജില്ലയില്‍ ഇത്തവണ മുന്നിലുള്ളത് വനിതാ വോട്ടര്‍മാര്‍

തിരഞ്ഞെടുപ്പ്‌ വേളയില്‍ പിണറായി സര്‍ക്കാര്‍ സമനില തെറ്റിയവരെപ്പോലെയെന്ന്‌ മുസ്ലിം ലീഗ്‌തിരഞ്ഞെടുപ്പ്‌ വേളയില്‍ പിണറായി സര്‍ക്കാര്‍ സമനില തെറ്റിയവരെപ്പോലെയെന്ന്‌ മുസ്ലിം ലീഗ്‌

Thrissur
English summary
Local body election: All Party Candidates are cyclists in Thrissur Maruthompilly ward
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X