തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് കാലമായതോടെ പ്രതിസന്ധികള്‍ മറികടന്ന് പ്രിന്റിങ് മേഖല ഉണർവിലേക്ക്

Google Oneindia Malayalam News

തൃശൂര്‍: കൊവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ നിലച്ച പ്രിന്റിംഗ് മെഷിനുകള്‍ പതുക്കെ ചലിച്ചു തുടങ്ങി. തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികളും വര്‍ണ പോസ്റ്ററുകളും ക്ഷണക്കത്തുകളും ഒക്കെയായി സജീവമാകുകയാണ്. പ്രിന്റിംഗ് മേഖല. സ്ഥാനാര്‍ത്ഥികളുടെ ചിരിക്കുന്ന പടം തന്നെ വയ്ക്കണം പിന്നെ ചിഹ്നവും വോട്ടഭ്യര്‍ത്ഥനയും ചേര്‍ക്കണം. അടിയില്‍ വിലയേറിയ വോട്ട് നല്‍കാന്‍ അഭ്യര്‍ത്ഥിക്കണം. എല്ലാം ചേര്‍ത്ത് മനോഹരമാക്കി വേണം പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യാന്‍.

election

അത് കഴിഞ്ഞ് പ്ലേറ്റാക്കി മെഷീനിലേക്ക് കയറ്റണം. വര്‍ണങ്ങള്‍ നിറച്ച മെഷീനുകള്‍ക്കിടയിലൂടെ സ്ഥാനാര്‍ത്ഥികളെയും പേറി പേപ്പറുകള്‍ സഞ്ചരിക്കും. കയറിയിറങ്ങി പുറത്തിറങ്ങുമ്പോഴേക്കും നല്ല ഒന്നാന്തരം പോസ്റ്ററുകള്‍. ചിരിച്ചും വോട്ടഭ്യര്‍ത്ഥിച്ചും സ്ഥാനാര്‍ത്ഥികള്‍. തിരഞ്ഞെടുപ്പ് സമാനതമായതോടെ കൊറോണയുില്‍ തകര്‍ന്നടിഞ്ഞ പ്രിന്റിംഗ് മേഖല ഉയര്‍ത്ത് എഴുന്നേല്‍ക്കുകയാണ്. പൊതുപരിപാടികള്‍ ഇല്ലാത്തതിനാല്‍ അച്ചടി മുടങ്ങി മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന്‍ ഒടുവിലാണ് മേഖല വീണ്ടും പുനരുജ്ജീവിച്ചിരിക്കുന്നത്.

എ ഫോര്‍ സൈസ്, ഡമ്മി, വാള്‍ പോസ്റ്റര്‍ തുടങ്ങിയവയ്ക്കാണ് ആവശ്യക്കാര്‍ ഏറെയും ഇത് ആവശ്യാനുസരണം ഇപ്പോള്‍ അടിച്ചുനല്‍കുന്നുമുണ്ട്. നോട്ടീസ്, അഭ്യര്‍ത്ഥന കത്ത്, ക്ഷണക്കത്ത്, തുടങ്ങിയവയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്.

Recommended Video

cmsvideo
Kerala local body election's star is printed masks | Oneindia Malayalam

തോമസ് ഐസക് പറഞ്ഞ കാര്യങ്ങൾ പച്ചക്കള്ളമെന്ന് തെളിഞ്ഞു: രാജിവെയ്ക്കണമെന്ന് കെ സുരേന്ദ്രൻതോമസ് ഐസക് പറഞ്ഞ കാര്യങ്ങൾ പച്ചക്കള്ളമെന്ന് തെളിഞ്ഞു: രാജിവെയ്ക്കണമെന്ന് കെ സുരേന്ദ്രൻ

സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് സൂസൻ റൈസ്? ഒബാമ നാമനിർദേശം ചെയ്തെന്ന് റിപ്പോർട്ട്!!സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് സൂസൻ റൈസ്? ഒബാമ നാമനിർദേശം ചെയ്തെന്ന് റിപ്പോർട്ട്!!

 തദ്ദേശ തിരഞ്ഞെടുപ്പ്: തൃശൂര്‍ ജില്ലയില്‍ മൂന്നാംദിനം ലഭിച്ചത് 1566 നാമനിര്‍ദേശ പത്രികകള്‍ തദ്ദേശ തിരഞ്ഞെടുപ്പ്: തൃശൂര്‍ ജില്ലയില്‍ മൂന്നാംദിനം ലഭിച്ചത് 1566 നാമനിര്‍ദേശ പത്രികകള്‍

Thrissur
English summary
Local body election; the printing sector overcame the crisis and started functioning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X