തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം; വിമത കൗണ്‍സിലര്‍ എംകെ വര്‍ഗീസ് മേയറായി അധികാരമേറ്റു

Google Oneindia Malayalam News

തൃശൂര്‍: തദ്ദേശതിരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ നെട്ടിശേരിയില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച എംക വര്‍ഗീസിനെ കോര്‍പ്പറേഷന്‍ മേയറായി തിരഞ്ഞെടുത്തു. ഇതോടെ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് തുടര്‍ഭരണം പിടിച്ചെടുത്തു. 25 വോട്ടുകളാണ് എംകെ വര്‍ഗീസിന് ലഭിച്ചത്. യുഡിഎഫിന് 23 വോട്ടുകളാണ് ലഭിച്ചത്. ഇരുമുന്നണികള്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെയായതോടെയാണ് വിമതന്‍ എംകെ വര്‍ഗീസിന്റെ തീരുമാനം നിര്‍ണായകമായത്. ഇരുമുന്നണികളും മേയര്‍ സ്ഥാനം വാഗ്ദാനം ചെയ്‌തെങ്കിലും എം കെ വര്‍ഗീസ് എല്‍ഡിഎഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Recommended Video

cmsvideo
തൃശ്ശൂർ; കോർപ്പറേഷനിൽ എൽഡിഎഫിന് തുടർഭരണം;വിമത കൗൺസിലർ എംകെ വർഗീസ് മേയറായി അധികാരമേറ്റു
thrissur

ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന് ശേഷം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എം എ വര്‍ഗീസിനെ മേയറാക്കി പ്രഖ്യാപിക്കുകയായിരുന്നു. ഡെപ്യൂട്ടി മേയറായി രാജശ്രീ ഗോപനെയും പ്രഖ്യാപിച്ചു. മന്ത്രിമാരായ വിഎസ് സുനില്‍ കുമാര്‍, എസി മൊയ്തീന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഖ്യാപനം.

അതേസമയം, ആദ്യത്തെ രണ്ട് വര്‍ഷം വര്‍ഗീസിന് മേയര്‍ സ്ഥാനം നല്‍കാനാണ് ധാരണയായിരിക്കുന്നത്. ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് വര്‍ഗീസിനെ പിന്തുണയ്ക്കാന്‍ സിപിഎം തീരുമാനിച്ചത്. നേരത്തെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായിരുന്നെങ്കിലും, ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത് വൈകിയിരുന്നു. രാമവര്‍മപുരം ഡിവിഷനിലെ കൗണ്‍സിലറാണ് രാജശ്രീ ഗോപന്‍. എല്‍ഡിഎഫ് പരിഗണനയിലുണ്ടായിരുന്ന മുതിര്‍ന്ന അംഗം സാറാമ്മ റോബിന്‍സണ്‍, ബീന മുരളി എന്നിവരെ തള്ളിയാണ് രാജശ്രീ ഗോപന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കിയിരിക്കുന്നത്. നേരത്തെ കോര്‍പ്പറേഷനില്‍ തുടര്‍ ഭരണം ഉറപ്പിക്കാന്‍ തന്നെ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു. വിമതന്‍ അഞ്ച് വര്‍ഷവും മേയറാക്കണമെന്ന നിലപാടിലായിരുന്നു ആദ്യം. ഇതിനെ തുടക്കം മുതല്‍ തന്നെ സിപിഎം തള്ളിയിരുന്നു.

Thrissur
English summary
Local Body Election: This time the Thrissur Corporation will be ruled by the LDF, MK Varghese will be the mayor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X