തദ്ദേശ തിരഞ്ഞെടുപ്പ്: തൃശൂര്‍ കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. ബിജെപി ജില്ലാ നേതൃത്വമാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. ജില്ല ബിജെപി കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ല അധ്യക്ഷന്‍ കെകെ അനില്‍ കുമാര്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ചരിത്രം രചിക്കാന്‍ വേണ്ടിയാണ് ഇത്തവണ എന്‍ഡിഎ സഖ്യം തീരുമാനിച്ചിട്ടുള്ളതെന്ന് കെകെ അനില്‍ കുമാര്‍ പറഞ്ഞു.
Recommended Video


നിലവില്‍ 37 ഡിവിഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂര്‍ കോര്‍പ്പറേഷനില്‍ ആകെ 55 സീറ്റാണുള്ളത്. ബാക്കിയുള്ള സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. ഘടക കക്ഷികളുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും ഈ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക.
അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഏറെ വ്യത്യസ്തമായ ഒരു തിരഞ്ഞെടുപ്പാണിത്. കോവിഡുകാലത്ത് കാതലായ മാറ്റങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രചരണത്തിലടക്കം കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.












Click it and Unblock the Notifications