തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: തൃശ്ശൂര്‍ ജില്ലയിലെ സ്ഥാനാര്‍ത്ഥികള്‍ കോവിഡ് ടെസ്റ്റിന് വിധേയമാകണമെന്ന് ഡിഎംഒ

Google Oneindia Malayalam News

തൃശൂര്‍: പൊതുജനങ്ങളോടുളള ധാര്‍മ്മിക ഉത്തരവാദിത്തം കണക്കിലെടുത്തു കൊണ്ട് സ്ഥാനാര്‍ഥികളും സംഘാംഗങ്ങളും ആര്‍.ടി.പി.സി.ആര്‍/ആന്റിജന്‍ ടെസ്റ്റ് നടത്തി കോവിഡ്-19 നെഗറ്റീവാണ് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതായിരിക്കും അഭികാമ്യമെന്ന് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ. റീന അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ജില്ലയില്‍ വീണ്ടും കൊവിഡ് രൂക്ഷമാകാന്‍ സാധ്യതയുള്ളതിനലാണ് സ്ഥാനാര്‍ത്ഥികളും സംഘാഗങ്ങളും കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്ന് ഡിഎംഒ അറിയിച്ചത്.

dmo

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: തൃശ്ശൂർ ജില്ലയിലെ സ്ഥാനാർത്ഥികൾ കോവിഡ് ടെസ്റ്റിന് വിധേയമാകണമെന്ന് ഡിഎംഒ

ഡിഎംഒയുടെ മറ്റ് നിര്‍ദേശങ്ങള്‍:
* തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുളള ഭവന സന്ദര്‍ശനത്തിന് ഒരേ സമയം മൂന്ന് പേര്‍ മാത്രമായി നിജപ്പെടുത്താവുന്നതാണ്.
* വീടുകള്‍/സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രചാരണത്തിന് പോകുന്നവര്‍ രണ്ട് മീറ്റര്‍ എങ്കിലും അകലം പാലിച്ച് ആളുകളോട് സംസാരിക്കുക.
* വീടുകളില്‍ പ്രചാരണത്തിന് പോകുന്നവരും വീട്ടിലുളളവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതും സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും മാസ്‌ക് താഴ്ത്താന്‍ പാടില്ലാത്തതുമാണ്.
* പ്രചാരണത്തിന് നോട്ടീസ്/ലഘുലേഖ തുടങ്ങിയ അച്ചടി മാധ്യമങ്ങള്‍ പരമാവധി ഒഴിവാക്കി, സോഷ്യല്‍ മീഡിയ കൂടുതലായി ഉപയോഗിക്കേണ്ടതാണ്.
* പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ ഇടുങ്ങിയ മുറികളില്‍ കൂടരുത്. അവ, സാമൂഹിക അകലം പാലിച്ച് ആളുകള്‍ക്ക് ഇരിക്കാവുന്ന തരത്തില്‍ വിശാലമായതും വായുസഞ്ചാരമുളളതുമായ ഹാളുകളില്‍ നടത്തേണ്ടതാണ്.
* സ്ഥാനാര്‍ഥികളും ടീമംഗങ്ങളും സോപ്പും വെളളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ ഇടക്കിടെ കൈകള്‍ അണുവിമുക്തമാക്കേണ്ടതാണ്.
* പ്രചാരണത്തിന് പോകുന്നവര്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, 60 വയസ്സിന് മുകളിലുളളവര്‍, മറ്റ് അസുഖങ്ങള്‍ ഉളളവര്‍ എന്നിവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് ഒഴിവാക്കേണ്ടതാണ്.
* പ്രചാരണത്തിന് പോകുന്നവര്‍ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അധിക സമയം ചെലവഴിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.
* സ്ഥാനാര്‍ഥികളും ടീമംഗങ്ങളും വീടുകള്‍ക്കുളളിലേക്ക് പ്രവേശിക്കുന്നതോ, ഹസ്തദാനം പോലുളള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതോ ഒഴിവാക്കേണ്ടതാണ്.

Thrissur
English summary
Local body elections: DMO urges candidates in Thrissur district to appear for Covid test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X