തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധന, തൃശൂരില്‍ 26 പുതിയ പോളിംഗ് ബൂത്തുകള്‍

Google Oneindia Malayalam News

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ 26 പോളിംഗ് ബൂത്തുകള്‍ കൂടി രൂപീകരിച്ചു. വോട്ടര്‍മാരുടെ എണ്ണം കൂടിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏറ്റവും കൂടുതല്‍ പുതിയ പോളിംഗ് ബൂത്തുകളുള്ളത് ഗുരുവായൂര്‍ നഗരസഭയിലാണ്. ജില്ലയില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി 1798 വാര്‍ഡുകളിലായി 3331 പോളിംഗ് ബൂത്തുകളാണുള്ളത്. 86 പഞ്ചായത്തുകളിലായി 1461 വാര്‍ഡുകള്‍ക്കായി 2821 ബൂത്തൂകളുണ്ട്. തൃശൂര്‍ കോര്‍പ്പറേഷനില്‍ 211 ബൂത്തുകളാണുള്ളത്. ഇവിടേക്കാണ് പുതിയ ബൂത്തുകള്‍ കൂടി ചേര്‍ക്കപ്പെടുന്നത്.

 തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവ് ആകുന്നവർക്കും വോട്ട് തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവ് ആകുന്നവർക്കും വോട്ട്

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; തൃശ്ശൂരിൽ 26 പുതിയ ബൂത്തുകൾ
thrissur

അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഏറെ വ്യത്യസ്തമായ ഒരു തിരഞ്ഞെടുപ്പാണിത്. കോവിഡുകാലത്ത് കാതലായ മാറ്റങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രചരണത്തിലടക്കം കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പ്: സോഷ്യല്‍ മീഡിയയില്‍ കൊമ്പുകോര്‍ക്കുന്നവര്‍ ജാഗ്രതൈ...തദ്ദേശ തിരഞ്ഞെടുപ്പ്: സോഷ്യല്‍ മീഡിയയില്‍ കൊമ്പുകോര്‍ക്കുന്നവര്‍ ജാഗ്രതൈ...

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വീടുകളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പോകരുത്. മതസ്പര്‍ധ, വ്യക്തിഹത്യ, ജീവിത സ്വാതന്ത്ര്യത്തിന് ഭംഗംവരുത്തുക തുടങ്ങിയ വിധത്തില്‍ പ്രചാരണങ്ങള്‍ നടത്തരുത്. കോവിഡിന്റെ പാശ്ചാത്തലത്തില്‍ കൊട്ടിക്കലാശം, ജാഥ തുടങ്ങിയവ ഒഴിവാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുനിര്‍ദ്ദേശവും കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ്: തലശ്ശേരി നഗരസഭയിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളായി, വനിതകൾക്ക് മുൻഗണനതദ്ദേശ തിരഞ്ഞെടുപ്പ്: തലശ്ശേരി നഗരസഭയിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളായി, വനിതകൾക്ക് മുൻഗണന

റോഡ്‌ഷോ / വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്ന് വാഹനം മാത്രമേ പാടുള്ളൂ. പൊതുയോഗങ്ങള്‍ നടത്തുന്നതിന് പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഗതാഗത തടസ്സം ഉണ്ടാക്കുന്ന വിധത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്നും തെരെഞ്ഞെടുപ്പിനായി പാസ് വാങ്ങുന്ന വാഹനങ്ങള്‍ നിര്‍ദിഷ്ട ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന കമ്മീഷന്റെ നിര്‍ദ്ദേശവും യോഗത്തില്‍ കളക്ടര്‍ വിശദീകരിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ്: തൃശൂര്‍ കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചുതദ്ദേശ തിരഞ്ഞെടുപ്പ്: തൃശൂര്‍ കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തകൃതി, വോട്ടിങ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന പൂർത്തിയായിതദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തകൃതി, വോട്ടിങ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന പൂർത്തിയായി

തദ്ദേശ തിരഞ്ഞെടുപ്പ്: പയ്യന്നൂർ കോർപ്പറേഷനിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു,33 പേർ പുതുമുഖങ്ങൾതദ്ദേശ തിരഞ്ഞെടുപ്പ്: പയ്യന്നൂർ കോർപ്പറേഷനിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു,33 പേർ പുതുമുഖങ്ങൾ

Thrissur
English summary
Local body elections: Increase in the number of voters, 26 new polling booths in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X