തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ഥാനാര്‍ത്ഥിയുടെ നിര്യാണം; തൃശൂര്‍ കോര്‍പ്പറേഷനിലെ ഒരു ഡിവിഷനില്‍ ഇത്തവണ തിരഞ്ഞെടുപ്പ് നടന്നില്ല

Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ 47ാം ഡിവിഷന്‍ പുല്ലഴിയില്‍ മാത്രം ഇത്തവണ തിരഞ്ഞെടുപ്പ് നടന്നില്ല. ഇവിടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എംകെ മുകുന്ജന്റെ നിര്യാണത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ചത്. മറ്റെല്ലാ വാര്‍ഡുകളിലും തിരഞ്ഞെടുപ്പ് ആഘോഷമാക്കുമ്പോള്‍ ശോകമൂഖമായിരുന്നു തൃശൂരിലെ പുല്ലഴി.

thrissur

കൃഷിയും മത്സ്യബന്ധനവും മറ്റ് തൊഴിലുകളുമായി പുല്ലഴിക്കാര്‍ അന്ന് സാധാരണ ജീവിതമാണ് നയിച്ചത്. മറ്റെല്ലാരും പോളിംഗ് ബൂത്തിലെത്തിയപ്പോള്‍ അവര്‍ക്കൊപ്പം വോട്ട് ചെയ്യാന്‍ കഴിയാത്തതിന്റെ നിരാശയിലായിരുന്നു പലരും. മരണപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകുന്ദനെ കൂടാതെ യുഡിഎഫ് എന്‍ഡിഎ ആം ആദ്മി, ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്നിവരാണ് ഈ ഡിവിഷനില്‍ മത്സര രംഗത്തുണ്ടായത്. ഇപ്പോള്‍ മാറ്റിവച്ച ഈ തിരഞ്ഞെടുപ്പ് ഇനി എന്ന് നടത്തുമെന്ന് കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Recommended Video

cmsvideo
Local Body Election 2020: Suresh Gopi Against State Government | Oneindia Malayalam

അതേസമയം, തൃശൂരിലെ പുല്ലഴിയെ കൂടാതെ സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഞ്ച് വാര്‍ഡ്/ നിയോജകമണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചിരുന്നു. കൊല്ലം പന്‍മന ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം (5), കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍ പൊയ്യില്‍ (11), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ വാര്‍ഡ് (37), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (7) എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പാണ് മാറ്റിവച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കും.

Thrissur
English summary
Local body elections: No polls were held in Thrissur Pullazhi due to death of the candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X