തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: തൃശൂര്‍ ജില്ലയില്‍ ആകെ 7101 സ്ഥാനാര്‍ത്ഥികള്‍, 3403 പുരുഷൻമാരും 3698 വനിതകളും

Google Oneindia Malayalam News

തൃശൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്ന് മത്സരിക്കുന്നത് 7101 സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ 3403 പുരുഷന്‍മാരും 3698 വനിതകളും ഉള്‍പ്പെടുന്നു. ജില്ലാ പഞ്ചായത്തിലേക്ക് 107 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. ഇതില്‍ 55 പുരുഷന്‍മാരും 52 വനിതകളും ഉള്‍പ്പെടുന്നു.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ് ;ഗോദയൊരുങ്ങി;തൃശ്ശൂരിൽ മത്സരിക്കുന്നത് 7101 സ്ഥാനാർത്ഥികൾ
thrissur

തൃശൂര്‍ കോര്‍പ്പറേഷനില്‍ 230 പേര്‍ മത്സരിക്കും. ഇതില്‍ 122 പേര്‍ പുരുഷന്‍മാരും 108 പേര്‍ വനിതകളുമാണ്. ഏഴു മുനിസിപ്പാലിറ്റികളില്‍ ആകെ 964 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. ചാലക്കുടി മുനിസിപ്പാലിറ്റിയില്‍ 141 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. ഇതില്‍ 77 പേര്‍ പുരുഷന്‍മാരും 64 പേര്‍ വനിതകളുമാണ്.

ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ 149 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. അതില്‍ 74 പേര്‍ പുരുഷന്‍മാരും 75 പേര്‍ വനിതകളുമാണ്. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയില്‍ 146 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 66 പുരുഷന്‍മാരും 80 വനിതാ സ്ഥാനര്‍ത്ഥികളും ഉള്‍പ്പെടുന്നു.

ചാവക്കാട് മുനിസിപ്പാലിറ്റിയില്‍ ഇക്കുറി ജനവിധി തേടുന്നത് 108 സ്ഥാനാര്‍ത്ഥികളാണ് അതില്‍ 53 പേര്‍ പുരുഷന്‍മാരും 55 വനിതകളുമാണ്. ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയില്‍ മത്സര രംഗത്തുള്ളത് 147 സ്ഥാനാര്‍ത്ഥികളാണ്. 66 പുരുഷന്‍മാരും 81 വനിതകളും മത്സരിക്കുന്നു. കുന്നംകുളം മുനിസിപ്പാലിറ്റിയില്‍ ജനവിധി തേടുന്നത് ആകെ 140 സ്ഥാനാര്‍ത്ഥികളാണ്. 72 പേര്‍ പുരുഷന്‍മാരും 68 പേര്‍ വനിതകളുമാണ്. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയില്‍ 133 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. ഇതില്‍ 63 പേര്‍ പുരുഷന്‍മാരും 70 പേര്‍ വനിതകളുമാണ്.

ബ്ലോക്ക് പഞ്ചായത്ത് : തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്തുകളിലായി 763 സ്ഥാനാര്‍ത്ഥികളാണുള്ളത്. ഇതില്‍ 358 പുരുഷന്‍മാരും 344 വനിതകളും ഉള്‍പ്പെടുന്നു.

Thrissur
English summary
Local body elections: Thrissur district has 7101 candidates, 3403 men and 3698 women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X