Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ തിരഞ്ഞെടുപ്പ്: തൃശൂര്‍ ജില്ലയില്‍ മൂന്നാംദിനം ലഭിച്ചത് 1566 നാമനിര്‍ദേശ പത്രികകള്‍

തൃശൂര്‍: നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിന്റെ മൂന്നാം ദിവസമായ തിങ്കളാഴ്ച ജില്ലയില്‍ ലഭിച്ചത് 1566 നാമനിര്‍ദേശ പത്രികകള്‍. ജില്ലാ പഞ്ചായത്തിലും തൃശൂര്‍ കോര്‍പറേഷനിലും ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂര്‍, ചാവക്കാട്, ഗുരുവായൂര്‍, കുന്നംകുളം, വടക്കാഞ്ചേരി എന്നീ ഏഴ് നഗരസഭകളിലും ആറ് ബ്ലോക്ക് പഞ്ചായത്തിലും 71 ഗ്രാമപഞ്ചായത്തുകളിലുമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണം നടന്നത്.

election

തൃശൂര്‍ കോര്‍പ്പറേഷനില്‍ 15 നോമിനേഷനുകളും തൃശൂര്‍ ജില്ലാ പഞ്ചായത്തില്‍ അഞ്ചും പത്രികകള്‍ സമര്‍പ്പിച്ചു. നഗരസഭകളില്‍ ചാലക്കുടി - 20, ഇരിങ്ങാലക്കുട - 37, കൊടുങ്ങല്ലൂര്‍ - 2, ചാവക്കാട് - 1, ഗുരുവായൂര്‍-11, കുന്നംകുളം - 50, വടക്കാഞ്ചേരി- 9 എന്നിങ്ങനെയാണ് തിങ്കളാഴ്ച്ച നാമനിര്‍ദേശിക പത്രികകള്‍ സമര്‍പ്പിച്ചത്. ആറ് ബ്ലോക്ക് പഞ്ചായത്തുകളിലും 71 ഗ്രാമപഞ്ചായത്തുകളിലുമായി ആകെ 1416 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്.

ആദ്യദിവസം ജില്ലയില്‍ 4 നാമനിര്‍ദേശ പത്രികകളും രണ്ടാം ദിവസം 33 നാമനിര്‍ദേശ പത്രികകളുമാണ് സമര്‍പ്പിച്ചത്. നവം. 19 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ വരണാധികാരിക്കോ സഹവരണാധികാരിക്കോ പത്രികകള്‍ സമര്‍പ്പിക്കാം. നവം. 20ന് റിട്ടേണിങ് ഓഫീസര്‍മാരുടെ ഓഫീസില്‍ പത്രികകകളുടെ സൂക്ഷ്മപരിശോധന നടക്കും.

അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തോക്ക് ലൈസന്‍സികളും കൈവശമുള്ള തോക്കുകള്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുമ്പാകെ ഉടന്‍ സറണ്ടര്‍ ചെയ്യാന്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഉത്തരവിട്ടു. പൊതുമേഖലാ ബാങ്ക്, മറ്റ് ധന കാര്യ സ്ഥാപനങ്ങള്‍, കായിക താരങ്ങള്‍ എന്നിവരെ ആയുധം സറണ്ടര്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കുന്നതിനായി സ്‌ക്രീനിംഗ് കമ്മിറ്റി മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+