തദ്ദേശ തിരഞ്ഞെടുപ്പ്; തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിക്കായി ചുവരെഴുതുന്നത് ചിത്രകലാ വിദ്യാര്‍ത്ഥിനി
തൃശൂര്‍: ജില്ലയിലെ എരുമപ്പെട്ടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിടി ജോസഫിന് വേണ്ടി ചുവരെഴുതുന്നതിന്റെ തിരക്കിലാണ് ചിത്രകലാ വിദ്യാര്‍ത്ഥിനിയായ ഇന്ദ്രജ. എല്‍ഡിഎഫിനോടൊപ്പമാണ് ഇന്ദ്രജയ്ക്ക് പ്രിയമെങ്കിലും ആവശ്യപ്പെട്ടാല്‍ മറ്റ് പാര്‍ട്ടിക്കാര്‍ക്കും വേണ്ടിയും ചുവരെഴുതാന്‍ ഈ കലാകാരി തയ്യാറാണ്.

എരുമപ്പെട്ടി ഉമിക്കുന്ന് കോളനിയില്‍ സുരേഷിന്റെ രണ്ടാമത്തെ മകളായ ഇന്ദ്രജ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ ഒന്നാം വര്‍ഷ പെയിന്റിംഗ് വിദ്യാര്‍ത്ഥിനിയാണ്. കുട്ടിക്കാലം മുതലെ ചിത്ര രചനയില്‍ മികവുണ്ടെങ്കിലും ഇതുവരെ ആരില്‍ നിന്നും പഠിച്ചിട്ടില്ല. ജീവിത ചിത്രങ്ങള്‍ വരയ്്ക്കാനാണ് ഇന്ദ്രജയ്ക്ക് ഏറെ താല്‍പര്യം.
പെന്‍സില്‍ ഡ്രോയിംഗാണ് കൂടുതല്‍ ചെയ്തിട്ടുള്ളത്. കളിമണ്‍ ശില്‍പ നിര്‍മ്മാണത്തിലും ഇന്ദ്രജയ്ക്ക് വൈദഗ്ദ്യമുണ്ട്. മോഹന്‍ലാലിന്റെയും ടൊവിനോ തോമസിന്റെയും ചിത്രങ്ങള്‍ വരച്ച് സമൂഹമാധ്യമങ്ങളിലും ഇന്ദ്രജ ശ്രദ്ധ തേടിയിരുന്നു. ഇഷ്ടപ്പെട്ട പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ചുവരെഴുതാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇന്ദ്രജ.












Click it and Unblock the Notifications