തദ്ദേശ തിരഞ്ഞെടുപ്പ്; പ്രചാരണ ബോര്‍ഡിനെ ചൊല്ലി തര്‍ക്കം; തൃശ്ശൂരില്‍ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം
തൃശൂര്‍: തൃശൂര്‍ അമ്മാടത്ത് പ്രചരണ ബോര്‍ഡുകള്‍ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷത്തില്‍ 30ഓളം പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്. സ്ഥലത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസിനെ വിന്യസിച്ചു. സംഘര്‍ഷത്തിനിടെ സിഐക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.

സംഘര്‍ഷത്തില്‍ ഇരുമുന്നണികളുടെയും പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. സിപിഎം സ്ഥാപിച്ച ബോര്‍ഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടുത്തുമാറ്റിയത് ചോദ്യം ചെയ്താണ് സംഘര്‍ഷത്തിന് കാരണമെന്ന് സിപിഎം ആരോപിച്ചു. ഇരുപാര്‍ട്ടിക്കാരെയും ഒഴിപ്പിക്കുന്നതിനിടെ ചേര്‍പ്പ് സിഐക്കാണ് പരിക്കേറ്റത്.


Click it and Unblock the Notifications