തദ്ദേശ തിരഞ്ഞെടുപ്പ്; തൃശ്ശൂരില്‍ സ്ഥാനാര്‍ഥിയുടെ വോട്ട് അഭ്യര്‍ത്ഥനയും പ്രചരണവും സ്വന്തം ചിഹ്നത്തില്‍ തന്നെ
തൃശൂര്‍: ജില്ലയിലെ മറ്റത്തൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വോട്ട് തേടിയെ്തുന്നത് തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷയിലാണ്. ഓട്ടോറിക്ഷ തൊഴിലാളിയും ക്രിക്കറ്റ് കളിക്കാരനും കൂടിയാണ് സ്ഥാനാര്‍ത്ഥി വിപിന്‍ കണ്ണൂക്കാടന്‍. രാത്രി പകല്‍ വ്യത്യാസമില്ലാതെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് ഇദ്ദേഹം.
Recommended Video


കഴിഞ്ഞ രണ്ടുവര്‍ഷമായി ഖത്തറിലെ സ്വകാര്യ കമ്പനികള്‍ക്കായി ക്രിക്കറ്റ് കളിക്കുന്ന ആള്‍ കൂടിയാണ് വിപിന്‍. അഞ്ചാം വാര്‍ഡായ മുരിക്കുങ്ങല്‍ ജംഗ്ഷനിലാണ് വിപിന്‍ ഇപ്പോള്‍ ഓട്ടോ ഓടിക്കുന്നത് നേരത്തെ കൊടകര കോോലി എന്നീ സ്ഥലങ്ങളിലെ ഓട്ടോ സ്റ്റാന്റുകളില്‍ വിപിന്‍ ഓട്ടോ ഓടിച്ചിരുന്നു. സ്‌കൂള്‍ കാലം തൊട്ട് ക്രിക്കറ്റ് കളിയില്‍ തല്‍പരനായ വിപിന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നടന്ന മാച്ചുകളില്‍ വിപിന്‍ പങ്കെത്തിട്ടുണ്ട്. തന്റെ ഉപജീവന മാര്‍ഗമായ ഓട്ടോറിക്ഷ തന്നെ ചോദിച്ച് വാങ്ങിയ വിപിന്‍ കാക്കി ധരിച്ചാണ് വോട്ട് അഭ്യര്‍ത്ഥിച്ച് എത്തുന്നത്.












Click it and Unblock the Notifications