തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്; തൃശ്ശൂര്‍ കോര്‍പ്പറേഷനിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Google Oneindia Malayalam News

തൃശൂര്‍: കോര്‍പ്പറേഷനിലേക്കും ജില്ല പഞ്ചായത്തിലേക്കും മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. അഴീക്കോടന്‍ സ്മാരക മന്ദിരത്തില്‍ നടന്ന പത്ര സമ്മേളനത്തില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. വികസനത്തെ മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് എംഎം വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.

thrissur

തൃശൂര്‍ ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള ഡിവിഷനുകളില്‍ സിപിഎം 16 സീറ്റിലും സിപിഐ എട്ട് സീറ്റിലും, എല്‍ജെഡി രണ്ട് സീറ്റിലും എന്‍സിപി, കേരള കോണ്‍ഗ്രസ് മാണി വിഭാഗം, ഐഎന്‍എല്‍ എന്നിവര്‍ ഒരു സീറ്റിലും മത്സരിക്കും.

തൃശൂര്‍ കോര്‍പ്പറേഷനില്‍ ആകെയുള്ള 55 ഡിവിഷനില്‍ സിപിഎം 32 സീറ്റിലും സിപിഐ എട്ട് സീറ്റിലും, എല്‍ജെഡി മൂന്ന് സീറ്റിലും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ജനതദള്‍ സെക്യുലറും രമ്ട് സീറ്റിലും മത്സരിക്കും. കേരള കോണ്‍ഗ്രസ് എസ് വിഭാഗവും എന്‍സിപിയും ഓരോ സീറ്റിലും മത്സരിക്കും.

അതേസമയം, കോര്‍പ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമുള്ള കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയിരുന്നു. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കുന്നതാണ് പട്ടിക. എ ഗ്രൂപ്പിന്റെ തര്‍ക്കത്തില്‍ രാജന്‍ ജെ, ജോണ്‍ ഡാനിയല്‍ എന്നിവരുടെ സ്ഥാനാര്‍ത്ഥിത്യം പ്രഖ്യാപിച്ചിട്ടില്ല. ഐ ഗ്രൂപ്പില്‍ എ പ്രസാദ് മത്സരിക്കും. ഡിസിസി പ്രസിഡന്റ് ജോസഫ്, ജനറല്‍ സെക്രട്ടറി പികെ രാജന്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഒയു ജനീഷ്, എന്നിവര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

Thrissur
English summary
Local elections; LDF candidates for Thrissur Corporation announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X