Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട് കുത്തിത്തുറന്ന് 30 പവനും പണവും കവര്‍ന്നു: സംഭവം തൃശൂരില്‍! ഐപ്പോഡും കള്ളന്‍ പൊക്കി!

തൃശൂര്‍: ഒല്ലൂര്‍ പൊന്നൂക്കരയില്‍ വീട് കുത്തിത്തുറന്ന് 30 പവനും പതിനായിരം രൂപയും മോഷ്ടിച്ചു. പണിക്കാട്ടില്‍ രാജന്റെ വീട്ടില്‍ ബുധനാഴ്ച രാത്രിയാണ് മോഷണം നടന്നത്. വീടിന്റെ പുറകുവശത്തെ വാതില്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. കുടുംബം കൂര്‍ക്കഞ്ചേരിയില്‍ ഡോക്ടറെ കാണാന്‍ പോയിരിക്കുകയായിരുന്നു. 30 പവന്‍ സ്വര്‍ണാഭരണങ്ങളും ആപ്പിള്‍ ഐപ്പോഡും നഷ്ടപ്പെട്ടു.

ponnukkararobbery

വീടിനുള്ളിലെ അലമാരകള്‍ കുത്തിത്തുറന്നിട്ടുണ്ട്. രാജന്റെ മകന്‍ ഡോണിന്റെ വിവാഹം മൂന്നുമാസം മുമ്പായിരുന്നു. ഇവരുടെയും വീട്ടുകാരുടെയും ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഒരു ഒമ്‌നി വാന്‍ റോഡില്‍ ദീര്‍ഘനേരം നിര്‍ത്തിയിട്ടിരുന്നതായി പറയപ്പെടുന്നു. ഒല്ലൂര്‍ സി.ഐ. കെ.കെ. സജീവ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+