തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുതലാളിത്ത ലക്ഷ്യം ലാഭം വാരിക്കൂട്ടലെന്ന് എംഎ ബേബി,

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെ നിയന്ത്രണം മുതലാളിത്ത ചൂഷക ശക്തികള്‍ കൈയടക്കുന്നത് സാധാരണക്കാരുടെ ജനജീവിതം ദു:സഹമാക്കുമെന്ന് സിപിഎ പിബി അംഗം എംഎ ബേബി. ലാഭം വാരിക്കൂട്ടുകയാണ് മുതലാളിത്ത ലക്ഷ്യം. അത് വലിയതോതില്‍ പാരിസ്ഥിതിക നാശങ്ങളുമുണ്ടാക്കുമെന്ന് ഇഎംഎസ്. സ്മൃതി ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. മാര്‍ക്‌സിസവും ശാസ്ത്ര സാങ്കേതിക വിദ്യയും എന്ന വിഷയത്തിലാണ് രണ്ടുദിവസത്തെ സെമിനാര്‍.

മണ്ണിനെയും പ്രകൃതിയെയും സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള ബാധ്യത നമുക്കുണ്ട്. മറിച്ചുള്ള ചൂഷണം എന്തുപേരിലായാലും ന്യായീകരിക്കാനാകില്ല. സോഷ്യലിസ്റ്റ് വ്യവസ്ഥയിലേ പ്രകൃതി സംരക്ഷണത്തിനു കഴിയുകയുള്ളൂ. പരിസ്ഥിതി പഠനം ആദ്യകാലത്ത് വിഷയമായിരുന്നില്ലെന്നതിനാല്‍ മൂലധനത്തിലും അതു കാര്യമായി പ്രതിപാദിക്കപ്പെട്ടില്ല. ഭൂമി സമൂഹത്തിന്റേയോ രാഷ്ട്രത്തിന്റേതോ അല്ല. മറിച്ച് അടുത്ത തലമുറയുടേതാണ്. മുതലാളിത്ത വ്യവസ്ഥയില്‍ പ്രകൃതി നിരന്തരം ചൂഷണം ചെയ്യപ്പെടുന്നു.

mababy

ഇഎംഎസ് സ്മൃതിയുടെ മുഖ്യസംഘാടകനായിരുന്ന എംആര്‍ചന്ദ്രദത്തു മാഷ് ഉത്തമനായ കമ്യൂണിസ്റ്റ് ആയിരുന്നുവെന്ന് സിപിഐ ദേശീയകൗണ്‍സില്‍ അംഗം ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ദത്തുമാഷുടെ ജീവിതം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്.

സ്വാഗതസംഘം ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരിതോമസ്, മേയര്‍ അജിത ജയരാജന്‍, ഐടി വിദഗ്ധന്‍ റോയ് സിങ്കം, പ്രബീര്‍ പുര്‍കായസ്ത, യുപി ജോസഫ്, എം മുരളീധരന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെബി മോഹന്‍ദാസ്, കൊച്ചിന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ഡോ. എംകെ. സുദര്‍ശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദത്തുമാഷ്-ഓര്‍മപുസ്തകം കോസ്റ്റ്‌ഫോര്‍ഡ് ഡയറക്ടര്‍ വിഎന്‍. ജിതേന്ദ്രനും സിപി ചന്ദ്രശേഖരന്‍ രചിച്ച് എ സിയാവുദീന്‍ പരിഭാഷപ്പെടുത്തിയ മാര്‍ക്‌സിന്റെ മൂലധനവും ഇന്നത്തെ കാലവും മേയര്‍ അജിത ജയരാജനു നല്‍കി എംഎ ബേബിയും പ്രകാശനം ചെയ്തു.

ഇടതുപക്ഷം ഒന്നാകണമെന്ന് ബിനോയ് വിശ്വം

തൃശൂര്‍: കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ഒന്നിക്കുകയെന്ന് സി.പി.ഐ. നേതാവ് ബിനോയ് വിശ്വം. വര്‍ഗീയ ഫാസിസത്തിന് എതിരേ ഒന്നുചേരാനുള്ള നീക്കത്തിനു മുന്നില്‍ ആദ്യം സി.പി.ഐ. ഉണ്ടാകുമെന്നും സി.പി.എമ്മും ഇതനുസരിച്ച് പ്രതികരിക്കണമെന്നും ഇ.എം.എസ്. സ്മൃതി സെമിനാറില്‍ സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.

ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മില്‍ രാഷ്ട്രീയമായി വിയോജിപ്പുകളേക്കാള്‍ കൂടുതല്‍ യോജിപ്പാണുള്ളത്. ഇ.എം.എസ്. അവസാനനാളുകളില്‍ ഇരു കമ്യൂണിസ്റ്റു പാര്‍ട്ടികളും യോജിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നതായി ബിനോയ് വിശ്വം ഓര്‍മിപ്പിച്ചു.

ചട്ടപ്പടി കമ്യൂണിസ്റ്റുകളും പരമ്പരാഗത കമ്യൂണിസ്റ്റുകളും അധികാരത്തിനും വോട്ടിനും വേണ്ടി വരുന്നവരുമെല്ലാം ഇരു കമ്യൂണിസ്റ്റു പാര്‍ട്ടികളിലുമുണ്ട്. ശാസ്ത്രീയബോധത്തോടെ വിഷയങ്ങളില്‍ ഇടപെട്ട യഥാര്‍ഥ ഉത്തമ കമ്യൂണിസ്റ്റായിരുന്നു മുമ്പ് ഇ.എം.എസ് സ്മൃതി സംഘടിപ്പിച്ചുവന്ന ദത്തുമാഷ് എന്നും അനുസ്മരിച്ചു. മാര്‍ക്‌സിസത്തെ പണ്ഡിത പ്രഭാഷണവേദിയാക്കുകയല്ല വേണ്ടത്. ജനകീയ അടിത്തറയിലൂന്നി പ്രവര്‍ത്തിക്കുകയാണ് ഇന്നത്തെ ആവശ്യം. സമാധാനത്തിന്റെ മൗലികശത്രുക്കളാണ് സാമ്രാജ്യത്വശക്തികളെന്നു തിരിച്ചറിയണം. രാജ്യരക്ഷ എന്ന വാക്കുച്ചരിച്ച് യുദ്ധമുണ്ടാക്കുകയാണ് പലരുടെയും ലക്ഷ്യം. ഈ നീക്കങ്ങളെ കുറിച്ച് വ്യക്തതയുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Thrissur
English summary
MA baby's speech about colonialism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X