പ്രേമത്തിന് എന്ത് കണ്ടെയ്ന്‍മെന്റ് സോണ്‍...!! കാമുകിയെ കാണാന്‍ എത്തിയ യുവാവിന് കിട്ടിയത് മുട്ടന്‍പണി
മാള: പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന് പറയുന്നത് കേട്ടിട്ടില്ലേ. അങ്ങനെയൊരു സംഭവമാണ് കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയിലെ മാളയില്‍ നടന്നത്. മറ്റൊന്നുമല്ല. കാമുകിയെ കാണാന്‍ കണ്ടെയിന്‍മെന്‍് സോണാണെന്നും നോക്കാതെ വന്ന കാമുകന്‍ നാട്ടുകാരുടെ പിടിയിലായി. തുടര്‍ന്ന് പൊലീസെത്തിയതിന് ശേഷമാണ് കാമുകനെ വിട്ടയച്ചത്. സംഭവത്തില്‍ നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ...ഇന്നലെ മൂന്ന് മണിക്കായിരുന്നു സംഭവം. മാള പഞ്ചായത്തിലെ ക്ലസ്റ്ററായ കാട്ടിക്കരകുന്നു പ്രദേശത്താണ് സംഭവം അരങ്ങേറിയത്.

കൊവി#ിനെ തുടര്‍ന്ന് പ്രദേശത്ത് നിലവില്‍ കണ്ടെയിന്‍മെന്റ് സോണാണ്. ഏകദേശം 21 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് ക്ലസ്റ്റാറയത്‌കൊണ്ട് പൊലീസും കര്‍മ്മസേനയും മേഖലയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പ്രദേശത്ത് പരിചയമില്ലാത്ത യുവാവിനെ കണ്ടതോടെ നാട്ടുകാര്‍ ചോദ്യം ചെയ്തു. നാട്ടുകാരുടെ കണ്ണവെട്ടിച്ചാണ് ഇയാള്‍ പ്രദേശത്ത് എത്തിയത്. സ്ഥലത്തെത്തിയ യുവാവിനോട് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ യുവാവ് തട്ടിക്കയറുകയായിരുന്നു. സ്ഥലത്ത് പിന്നീട് ആളുകൂടിയതോടെ പൊലീസ് സ്ഥലത്തെത്തി.
Recommended Video
സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കാര്യങ്ങള്‍ പറഞ്ഞ് വിട്ടയക്കുകയായിരുന്നു. അതേസമയം, കാുമകന്‍ സ്ഥലത്തെത്തിയ വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications