ചാലക്കുടിയില്‍ വന്‍ പട്ടികയുമായി കോണ്‍ഗ്രസ്; ടിഎന്‍ പ്രതാപന്‍ മുതല്‍ വിഎം സുധീരന്‍ വരെ ...
തൃശൂർ : ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ചാലക്കുടി മണ്ഡലത്തിലെ കോൺഗ്രസ് ക്യാമ്പിലും തിരക്കിട്ട സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നടക്കുകയാണ്. നിരവധി പേരുകളാണ് പല ഭാഗങ്ങളിൽ നിന്നായി ഉയർന്നു കേൾക്കുന്നത്. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള നേതാക്കന്മാരും കണ്ണ് വെക്കുന്ന മണ്ഡലമാണ് ചാലക്കുടി. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയവും ചാലക്കുടിയിലെ സ്ഥാനാർത്ഥി ആരെന്ന കാര്യത്തെ സ്വാധീനിക്കും.
തൃശൂർ ഡി.സി.സി പ്രസിഡന്റ് കൂടിയായ ടി.എൻ പ്രതാപന് കൂടുതൽ താൽപര്യം ചാലക്കുടിയാണെന്നാണ് അറിയുന്നത്. എന്നാൽ ചാലക്കുടിയിൽ ബെന്നി ബെഹനാൻ എത്തിയാൽ തൃശൂർ ആയാലും മതിയെന്നാണ് പ്രതാപന്. എന്നാൽ ചാലക്കുടി വേണമെന്ന ആവശ്യവുമായി മുൻ എം.പി കെ.പി ധനപാലനും രംഗത്തുണ്ട്. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കും.

നിലവിൽ മത്സരിക്കില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പേരും ചാലക്കുടി മണ്ഡലത്തിൽ ഉയർന്ന് കേൾക്കുന്നുണ്ട്. ജോസഫ് ടാജറ്റിന്റെ പേരും ചില വിഭാഗങ്ങൾ ഉയർത്തുന്നുണ്ട്. സഭയുടെ പിന്തുണ നിർണായകമായതിനാൽ രണ്ടിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥി വരണമെന്നുള്ള നിർബന്ധവും കോൺഗ്രസിനുണ്ട്.












Click it and Unblock the Notifications