തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിനെ കൈയ്യിലെടുക്കാൻ രാജാജി മാത്യു തോമസിന്റെ റോഡ് ഷോ

  • By Desk
Google Oneindia Malayalam News

ഇരിങ്ങാലക്കുട/തൃശൂര്‍ : ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ രാജാജി മാത്യു തോമസിന്റെ റോഡ്‌ഷോയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി. തൃശൂര്‍ ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ കെ രാമചന്ദ്രന്‍ ഫ്ലാഗ് ഓഫ് ചെയ്ത റോഡ് ഷോ രാവിലെ 8 മണിക്ക് കൊമ്പൊടിഞ്ഞാമാക്കലില്‍ നിന്ന് ആരംഭിച്ചു.

തുറന്ന ജീപ്പില്‍ സഞ്ചരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് മുന്നിലും പിറകിലുമായി ഇരുചക്രവാഹനങ്ങളുടെ നീണ്ടനിര. അരിവാള്‍ ധാന്യക്കതിര്‍ ചിഹ്നം ആലേഖനം ചെയ്ത ചുവന്നകൊടികളും ചുവന്ന തൊപ്പികളും ധരിച്ച് ഇരുചക്രവാഹനങ്ങളില്‍ അകമ്പടിയായി പ്രവര്‍ത്തകരും. കൊമ്പിടി, ആളൂര്‍, കല്ലേറ്റുംകര, വല്ലക്കുന്ന്, തൊമ്മാന, പുല്ലൂര്‍ കശുവണ്ടി കമ്പനി, മാര്‍ക്കറ്റ് , കോലോത്തുീപടി, ഐക്കരക്കുന്ന്, എടക്കുളം, ചേലൂര്‍, എടതിരിഞ്ഞി പോസ്റ്റാഫീസ്, ചെട്ടിയാല്‍, തെക്കുമൂല, ഇല്ലിക്കാട്, താണിശ്ശേരി, കിഴുത്താനി, ഇരിങ്ങാലക്കുട ആല്‍ത്തറ, ഠാണാ ജംഗ്ഷന്‍, കാട്ടുങ്ങച്ചിറ തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു റോഡ് ഷോ തുടർന്നത്.

Rajaji Roadshow

രാവിലെ 10ന് നെടുമ്പാളില്‍ നിന്ന് ആരംഭിച്ച് 1000 കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റോഡ് ഷോ യില്‍ രാജാജിയോടൊപ്പം വിദ്യാഭ്യാസ മന്ത്രി സി രവീദ്രനാഥും ഒപ്പം ചേര്‍ന്നു. തുടര്‍ന്ന് തൊട്ടിപ്പാള്‍നെല്ലായി വഴി, കോടാലിമുപ്ലിയം, വരന്തരപ്പിള്ളി, അളഗപ്പനഗര്‍, മാവിന്‍ചോട് വഴി, കല്ലൂര്‍, പുതുക്കാട്കടലാശ്ശേരി വഴി, വല്ലച്ചിറ, തലോരില്‍ 12ന് സമാപിച്ചു. തുടര്‍ന്ന് ഒല്ലൂര്‍ മണ്ഡലത്തില്‍ 2.30 ന് കൂര്‍ക്കഞ്ചേരിയില്‍ നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ കെ രാജന്‍ എംഎല്‍എയും രാജാജിയോടൊപ്പം ചേര്‍ന്നു. ചിയ്യാരം, ഒല്ലൂര്‍, മരത്താക്കര ഇളംതുരുത്തി, പുത്തൂര്‍, കുരിശുംമൂല, വലക്കാവ്, കണ്ണാറ, പീച്ചി റോഡ്, ചിറക്കേക്കോട് എന്നിവിടങ്ങളിലൂടെ മണ്ണുത്തിയില്‍ സമാപിച്ചു. തൃശൂര്‍ മണ്ഡലത്തിലെ റോഡ് ഷോയിൽ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ രാജാജിക്കൊപ്പം ചേര്‍ന്നു.

Thrissur
English summary
Lok Sabha Election 2019: Thrissur LDF Candidate Rajaji Mathew Thomas' Road Show.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X