Get Updates
Get notified of breaking news, exclusive insights, and must-see stories!

' ആ ബൈറ്റ് എനിക്ക് വേണം, നിങ്ങളത് എനിക്ക് തന്നെ പറ്റൂ, ഇല്ലെങ്കില്‍...' മാധ്യമങ്ങളോട് ചൊടിച്ച് സുരേഷ് ഗോപി

തൃശൂര്‍: ലുര്‍ദ്ദ് പള്ളിയില്‍ മാതാവിന് കിരീടം സമര്‍പ്പിച്ച ദിവസം മാധ്യമങ്ങളെ വിലക്കിയെന്ന പ്രചരണത്തില്‍ പ്രതികരണവുമായി നടനും തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. മാധ്യമങ്ങള്‍ എന്തിന് വന്നു എന്ന് താന്‍ ചോദിക്കുന്ന തെളിവ് പുറത്ത് വിടണം എന്നും അല്ലാത്തപക്ഷം മാധ്യമങ്ങളെ കാണില്ല എന്നും സുരേഷ് ഗോപി പറഞ്ഞു. അത് തന്റെ വാശിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'നിങ്ങളാദ്യം ആ പള്ളിയില്‍ നിങ്ങള്‍ എന്തിന് വന്നു എന്ന് ഞാന്‍ ചോദിച്ച ബൈറ്റ് എനിക്ക് താ. അല്ലെങ്കില്‍ ഞാന്‍ ഇനി മീഡിയയെ കാണത്തില്ല. പള്ളിക്ക് അകത്ത് എന്റെ ആചാരപൂര്‍വമായ ചടങ്ങിന് വരരുത് എന്ന് ഞാന്‍ പറഞ്ഞ സൗണ്ട് വീഡിയോ എനിക്ക് വേണം. ഇല്ലെങ്കില്‍ ഞാന്‍ നിങ്ങളെ ഇനി കാണില്ല. വെരി സോറി, അത് വാശി തന്നെയാ,' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

2024 LOKSABHA ELECTION

ഇക്കഴിഞ്ഞ ജനുവരി 15-നാണ് സുരേഷ് ഗോപിയും കുടംബവും മകള്‍ ഭാഗ്യയുടെ വിവാഹത്തിന് മുന്നോടിയായി തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ സ്വര്‍ണ കീരിടം സമര്‍പ്പിച്ചത്. കുടുംബവുമായി എത്തി നടത്തിയ ചടങ്ങില്‍ മാധ്യമങ്ങള്‍ എത്തിയതിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ വിലക്കി എന്ന തരത്തില്‍ പ്രചരണമുണ്ടായിരുന്നു. ഇതിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

അതിനിടെ തൃശൂരില്‍ കെ മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും എന്ന വാര്‍ത്തകളോടും അദ്ദേഹം പ്രതികരിച്ചു. എതിര്‍ സ്ഥാനാര്‍ഥി ആരാണെന്നത് വിഷയമല്ലെന്നും തനിക്ക് വിജയം ഉറപ്പാണെന്നും സുരേഷ് ഗോപി പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ മാറ്റിയാലും ആര് ജയിക്കണമെന്ന് ജനം തീരുമാനിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി മാറ്റത്തില്‍ പ്രസക്തിയില്ലെന്നും മത്സരം കുറച്ചുകൂടി ഗംഭീരമായെന്നും സുരേഷ് ഗോപി പറഞ്ഞു.

പത്മജ വേണുഗോപാല്‍ പാര്‍ട്ടി വിട്ട സാഹചര്യത്തിലാണ് തൃശൂരില്‍ സ്ഥാനാര്‍ത്ഥി മാറ്റത്തെ കുറിച്ച് കോണ്‍ഗ്രസ് ആലോചിച്ചത്. നേരത്തെ സിറ്റിംഗ് എം പി ടി എന്‍ പ്രതാപനെ തന്നെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ ആലോചന. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പത്മജ വേണുഗോപാലിന്റെ സഹോദരനും മുതിര്‍ന്ന നേതാവുമായ കെ മുരളീധരനെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്.

നിലവില്‍ വടകര ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിംഗ് എം പിയാണ് മുരളീധരന്‍. പത്മജ ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ മുരളീധരന്‍ അവരെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. എല്‍ ഡി എഫിനായി വി എസ് സുനില്‍ കുമാറാണ് തൃശൂരില്‍ മത്സരിക്കുന്നത്. ബി ജെ പിയുടെ എ ക്ലാസ് മണ്ഡലമാണ് തൃശൂര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+