• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ചാലക്കുടിയില്‍ മൂന്നാംഘട്ടം പൂര്‍ത്തീകരിച്ച് ഇന്നസെന്റ്: മഴയത്തും കുതിരാത്ത ആവേശവുമായി എംഎല്‍എമാര്‍

  • By Desk

തൃശൂര്‍: പൊരിവെയിലത്തും കൈക്കുഞ്ഞുങ്ങളുമായി കാത്തുനിന്ന അമ്മമാരുള്‍പ്പെടെയുള്ള സ്ത്രീകളുടെ വന്‍സാന്നിധ്യമായിരുന്നു ചാലക്കുടിയിലെ മൂന്നാംഘട്ട പര്യടനത്തിനെത്തിയ ഇന്നസെന്റിനെ വരവേറ്റത്. കുടിവെള്ളവും വൈദ്യുതിയുംപോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്കാണ് സ്ത്രീകള്‍ മുന്‍ഗണന നല്‍കുന്നതെന്നും അതുകൊണ്ടുതന്നെയാണ് സ്ത്രീകള്‍ വലിയ സന്തോഷത്തോടെ തന്നെ വരവേല്‍ക്കുന്നതെന്നും ഇന്നസെന്റ് പറഞ്ഞു.

എംകെ രാഘവനെതിരേ എൽഡിഎഫിന്റെ പുതിയ പരാതി, കടബാധ്യതാവിവരങ്ങൾ വെളിപ്പെടുത്തിയില്ല, തിരഞ്ഞെടുപ്പ് ചട്ടലംഘനം

ഇന്ന് പര്യടനം നടത്തിയ കാടുകുറ്റിയില്‍ എം.പി. ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന തോട്ടത്തില്‍ക്കടവ് പദ്ധതി നിര്‍മാണം പുരോഗമിക്കുകയാണ്. 57 ലക്ഷം രൂപയാണ് ഇതിനു ചെലവാക്കുന്നത്. ചാലക്കുടി മണ്ഡലത്തിലെതന്നെ അതിരപ്പിള്ളിയിലെ പുളിയിലപ്പാറയില്‍ 69 ലക്ഷം രൂപ ചെലവിട്ട പദ്ധതി പൂര്‍ത്തിയായി. ഇതിനു പുറമെയാണ് സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന 58.61 കോടിയുടെ കോടശേരി പരിയാരം അതിരപ്പിള്ളി കുടിവെള്ള പദ്ധതി.

കോടശേരി പഞ്ചായത്തിലെ നാഗത്താന്‍പാറയിലുള്ള 10 കുടുംബങ്ങള്‍ക്ക് വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞതും ചാലക്കുടി അണ്ടര്‍പ്പാസിന് 15 കോടി രൂപ അനുവദിപ്പിക്കാന്‍ കഴിഞ്ഞതുമാണ് ഈ മേഖലയിലെ മറ്റു നേട്ടങ്ങള്‍. 25 കോടിയുടെ എം.പി. ഫണ്ടില്‍നിന്നു മാത്രം 6.40 കോടി രൂപ ചാലക്കുടി നിയമസഭാ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചുവെന്നും ഇന്നസെന്റ് പറഞ്ഞു.

പര്യടനം കക്കാട് എത്തിയപ്പോഴാണ് ദീര്‍ഘകാലം കേരളത്തിന്റെ ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണിയുടെ നിര്യാണവാര്‍ത്ത വന്നത്. മാണിസാറിന്റെ മരണം കേരളത്തിന് വലിയ നഷ്ടമാണെന്ന് ഇന്നസെന്റ് പറഞ്ഞു. പ്രഗല്ഭനായ ഒരു ജനനേതാവിനെയാണ് മാണിസാറിന്റെ മരണത്തിലൂടെ നഷ്ടമായത്.

സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം യു. പി. ജോസഫ്, ബി.ഡി. ദേവസി എം.എല്‍.എ., സി.പി.എം. ചാലക്കുടി ഏരിയാ സെക്രട്ടറി ടി.എ. ജോണി, ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി.കെ. ഗിരിജാവല്ലഭന്‍, എല്‍.ഡി.എഫ്. നേതാക്കളായ പി.എം. വിജയന്‍, എം.സി. അഗസ്തി, ജോസ് പൈനാടത്ത് എന്നിവരാണ് പര്യടനത്തിന് നേതൃത്വം നല്‍കിയത്. രാവിലെ 7.30ന് പരിയാരം ലക്ഷം വീട് പരിസരത്ത് ആരംഭിച്ച പര്യടനം പാറക്കുന്ന്, കോര്‍മല, ചൗക്ക, തേശ്ശേരി, പുലിപ്പാറക്കുന്ന്, ഗഹന നഗര്‍വഴി 11.15ന് ആര്യങ്കാലയിലെത്തി വിശ്രമിച്ച് പിന്നീട് 3.30ന് ഐ.ടി.ഐ. പരിസരത്തുനിന്ന് വീണ്ടുമാരംഭിച്ച് കൂടപ്പുഴ പള്ളി, ഗവ. ആശുപത്രിപ്പടി, അന്നനാട് ത്രിവേണി, കാടുകുറ്റി വട്ടക്കോട്ട, ദേവമാത, മംഗലശ്ശേരി, മുടപ്പുഴ കപ്പേള, പന്തല്‍പ്പാടം, പൂലാനി കുറുപ്പംവഴി ഏഴുമണിക്ക് മേലൂര്‍ പള്ളിനടയില്‍ സമാപിച്ചു.

ഇന്ന് പെരുമ്പാവൂര്‍ മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനം നടക്കും. രാവിലെ ഏഴിന് ക്രാരിയേലി നോര്‍ത്തില്‍ ആരംഭിക്കുന്ന തുറന്ന വാഹനത്തിലെ പൊതുപ്രചാരണം പാണിയേലി, മേയ്ക്കപ്പാല, ചൂരത്തോട്, പുന്നയം, ഓടക്കാലി, ഏക്കുന്നം വഴി 11 മണിക്ക് വണ്ടമറ്റത്തെത്തി വിശ്രമിച്ചശേഷം പിന്നീട് 3.30ന് തുരങ്കത്തുനിന്ന് വീണ്ടും ആരംഭിച്ച് വായ്ക്കര, രായമംഗലം, പുല്ലുവഴി, പുളിയാമ്പിള്ളി, വട്ടയ്ക്കാട്ടുപടി, കുരുപ്പപ്പാറ, വൈദ്യശാലപ്പടി, ഇരിങ്ങോള്‍ മുല്ലയ്ക്കല്‍, കാരാട്ടുപള്ളിക്കര വഴി 7.15ന് തുരുത്തിപ്പറമ്പില്‍ സമാപിക്കും.

ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ബെന്നി ബെഹനാനുവേണ്ടി വോട്ടുചോദിച്ച് എം.എല്‍.എമാരായ വി.പി. സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പിള്ളി, അന്‍വര്‍ സാദത്ത് എന്നിവര്‍ കുന്നത്തുനാട് മണ്ഡലത്തില്‍ പര്യടനം നടത്തി. കടുത്ത വേനല്‍ച്ചൂടിന് ആശ്വാസമായി പെയ്ത കുളിര്‍മഴയിലും ആവേശം തെല്ലും ചോരാതെയായിരുന്നു എം.എല്‍.എമാരുടെ പര്യടനം. രാവിലെ കൊച്ചിന്‍ റിഫൈനറിക്ക് മുന്നില്‍നിന്ന് നൂറുകണക്കിന് ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകര്‍ നല്‍കിയ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങിയാണ് എം.എല്‍.എമാരുടെ മണ്ഡല പര്യടനം ആരംഭിച്ചത്.

അയ്യന്‍കുഴി, കരിമുകള്‍, പള്ളിമുകള്‍ പ്രദേശങ്ങളിലെല്ലാം നൂറുകണക്കിന് പ്രവര്‍ത്തകരാണ് എം.എല്‍.എമാര്‍ക്ക് പിന്തുണയുമായി എത്തിയത്. പാടത്തിക്കരയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് വന്‍ വരവേല്‍പ്പാണ് നല്‍കിയത്. വികസന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും തൃക്കാക്കര മണ്ഡലത്തില്‍ ബെന്നി ബഹനാന്‍ എം.എല്‍. എ. ആയിരിക്കെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയും ആയിരുന്നു സ്ഥാനാര്‍ഥിക്കുവേണ്ടിയുള്ള എം.എല്‍.എമാരുടെ വോട്ട്യഭ്യര്‍ഥന. പിണര്‍മുണ്ടയില്‍ എത്തിയ എം.എല്‍.എ. മാരെ വാദ്യമേളങ്ങളോടെയാണ് സ്വീകരിച്ചത്.

പള്ളിക്കര, പെരിങ്ങാല എന്നിവിടങ്ങളിലെ സ്വീകരണശേഷം വൈകിട്ട് കിഴക്കമ്പലത്ത് പ്രവേശിച്ചതോടെ കോരിച്ചൊരിയുന്ന മഴയായിരുന്നു ഇവിടെ പ്രചാരണ ജാഥ എത്തുമ്പോള്‍. ആവേശം ഒട്ടും ചോരാതെ പെരുമഴയത്തും പ്രവര്‍ത്തകര്‍ ബെന്നി ബെഹനാനുവേണ്ടി വോട്ടഭ്യര്‍ഥനയുമായി മുന്നേറി. ബെന്നി ചേട്ടന്‍ വിശ്രമിക്കൂ, ഞങ്ങള്‍ തുടരാം എന്ന മുദ്രാവാക്യവുമായാണ് എം.എല്‍.എമാര്‍ മണ്ഡല പര്യടനം നടത്തുന്നത്.

ഇന്നലെ ആരംഭിച്ച ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്റെ പര്യടനം കൊടുങ്ങല്ലൂര്‍ മണ്ഡലത്തെ ഇളക്കിമറിച്ചു. രാവിലെ എട്ടിന് വെസ്റ്റ് കൊരട്ടിയില്‍നിന്ന് ആരംഭിച്ച പര്യടനം രാത്രി വെള്ളാങ്കല്ലൂര്‍ സെന്‍ട്രലില്‍ സമാപിച്ചു. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ അന്നമനട, കുഴൂര്‍, പൊയ്യ, മാള, പുത്തന്‍ചിറ, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തുകളിലായി അന്‍പതോളം സ്ഥലങ്ങളിലാണ് സ്വീകരണം ഒരുക്കിയിരുന്നത്.

ഓരോ സ്ഥലങ്ങളിലും എത്തിയ അദ്ദേഹത്തെ ബി.ജെ.പി - ബി.ഡി.ജെ.എസ്. പ്രവര്‍ത്തകര്‍ ആവേശോജ്വലമായ മുദ്രാവാക്യം വിളികളോടെയാണ് വരവേറ്റത്. വീട്ടമ്മമാരും കുട്ടികളും പൂച്ചെണ്ടുകള്‍ നല്‍കിയും ഷാള്‍ അണിയിച്ചും സ്വീകരിച്ചു. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു കരിയാട്, ബി.ജെ.പി. കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് പ്രശാന്ത് ലാല്‍ എന്നിവരും നിരവധി ബി.ജെ.പി - ബി.ഡി.ജെ.എസ്. പ്രവര്‍ത്തകരും എ.എന്‍. രാധാകൃഷ്ണനെ അനുഗമിച്ചു. ഇന്ന് രാവിലെ 7.30ന് എ.എന്‍. രാധാകൃഷ്ണന്റെ പരസ്യപ്രചാരണം കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ അമ്പലമേടില്‍നിന്ന് തുടങ്ങി വാഴക്കുളത്ത് സമാപിക്കും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thrissur

English summary
Lok sabha elections 2019; LDF candidate Innocent's election campaign in Chalakkudy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more