ബിജെപിയുടെ പ്രചരണ പരിപാടി പൊളിച്ചത് 'മീൻ'; സുരേഷ് ഗോപിയുടെ പ്രചരണം മാറ്റി, കാരണം....
തൃശൂർ: സുരേഷ് ഗോപിക്ക് പൊല്ലാപ്പായത് ഒരു മീൻ. മീൻ കാരണം തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ വരെ മാറ്റിവെക്കേണ്ടി വന്നു. എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ്ഗോപിയുടെ തൊണ്ടയിൽ മീൻ മുള്ള് തുളഞ്ഞു കയറിയതാണ് വിനയായത്.
ബുധനാഴ്ച ഉച്ച ഭക്ഷണത്തിനിടെയാണ് മുള്ള കയറിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലായിരുന്നു അപകടം. ഉടനെ ആശുപത്രിയിലെത്തിച്ച് ഡോക്ടർമാർ മുള്ള് എടുത്ത് കളയുകയായിരുന്നു. മണ്ഡലത്തിലെ തീരദേശങ്ങളിലായിരുന്നു അദ്ദേഹം വോട്ട് അഭ്യർത്ഥന നടത്തിയിരുന്നത്.

അതിനിടെ ഉച്ച ഭക്ഷണം കഴിക്കുമ്പോഴായിരുന്നു മുള്ള കുടുങ്ങിയത്. മുള്ള് കുടുങ്ങിയതിന് ശേഷം എത്ര ശ്രമിച്ചിട്ടും അതിനെ എടുത്ത് കളയാൻ സാധിച്ചില്ല. തുടർന്ന് ബിജെപി പ്രവർത്തകർ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications