തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡ് ഷോയോടെ സുരേഷ് ഗോപിയുടെ പ്രചാരണത്തിന് തുടക്കം; നായ്ക്കനാലില്‍ നിന്നാരംഭിച്ച പ്രചരണ ജാഥ തെക്കേ ഗോപുരനടയില്‍ സമാപിച്ചു!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: റോഡ് ഷോയോടെ സുരേഷ് ഗോപിയുടെ പ്രചാരണത്തിന് തുടക്കം. നൂറുകണക്കിന് പ്രവര്‍ത്തകരും വാദ്യമേളങ്ങളും വര്‍ണക്കാവടികളും അകമ്പടിയായി. നായ്ക്കനാലില്‍ നിന്നാരംഭിച്ച പ്രചരണ ജാഥ തെക്കേ ഗോപുരനടയില്‍ സമാപിച്ചു. പൊതുസമ്മേളനം ബി.ജെ.പി ദേശീയ ജന.സെക്രട്ടറി പി.മുരളീധര്‍ റാവു ഉദ്ഘാടനം ചെയ്തു.

<strong>സിപിഎം വ്യക്തിഹത്യ ആരംഭിച്ചിരിക്കുകയാണ്; വികസനം ചർച്ച ചെയ്യാൻ സിപിഎമ്മിനെ വെല്ലുവിളിച്ച് എം.കെ രാഘവൻ!</strong>സിപിഎം വ്യക്തിഹത്യ ആരംഭിച്ചിരിക്കുകയാണ്; വികസനം ചർച്ച ചെയ്യാൻ സിപിഎമ്മിനെ വെല്ലുവിളിച്ച് എം.കെ രാഘവൻ!

സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍ പിള്ള, ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് കെ.വി.സദാനന്ദന്‍, നേതാക്കളായ കെ.കെ. അനീഷ് കുമാര്‍, കെ.പി.ജോര്‍ജ്, കെ.എ.ഉണ്ണികൃഷ്ണന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സുരേഷ് ഗോപി ഇന്നലെ സമ്പര്‍ക്കം നടത്തി. നൂറ് കണക്കിന് സ്ത്രീകളാണ് ഓരോ കേന്ദ്രങ്ങളിലും സ്ഥാനാര്‍ഥിയെ വരവേല്‍ക്കാനെത്തുന്നത്.

Suresh Gopi

വിശ്വാസി സമൂഹത്തെ വഞ്ചിച്ച വരെ ഈ തെരഞ്ഞെടുപ്പില്‍ ജനം പാഠം പഠിപ്പിക്കുമെന്ന് സുരേഷ് ഗോപി.ശബരിമലയുടെ പേരില്‍ വോട്ട് ചോദിക്കില്ല. പക്ഷേ കേരളത്തിലെ എല്ലാ കുടുംബങ്ങളിലും ഈ വിഷയം ചര്‍ച്ചയാണ്.സുരേഷ് ഗോപി പറഞ്ഞു.എന്‍ ഡിഎ മണ്ഡലം കണ്‍വെന്‍ഷനില്‍ മുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.കെ.കരുണാകരനെയും ഇ.കെ നായനാരേയും പോലുള്ള മഹാരഥന്മാരെ താന്‍ ബഹുമാനിക്കുന്നു.

അവര്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അത് വ്യക്തികളോടുള്ള മതിപ്പാണ്. നാടിന്റെ സംസ്‌കാരത്തെ സംരക്ഷിക്കുന്നവരാണ് തനിക്ക് പ്രിയപ്പെട്ടവര്‍. തൃശൂര്‍ പൂരം നടത്തിപ്പിന് നേരെ ഉയരുന്ന എല്ലാ വെല്ലുവിളികളേയും നേരിടാന്‍ താന്‍ മുന്നിലുണ്ടാകും. ജാതിമത വ്യത്യാസമില്ലാതെ എല്ലാ തൃശൂര്‍ക്കാരുടെയും വികാരമാണ് പൂരം. അതിന് ഒരു പോറലു പോലുമേല്‍പ്പിക്കാന്‍ സമ്മതിക്കില്ല.

കേരളത്തില്‍ ജനാധിപത്യം ഇല്ലാതാക്കാനാണ് സി.പി.എം. ശ്രമമെന്ന് ബി.ജെ.പി ദേശീയ ജന.സെക്രട്ടറി പി. മുരളീധര്‍ റാവു. എന്‍.ഡി.എ. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമ രാഷ്ര്ടീയമാണ് സി.പി.എമ്മിന്റേത് .ബംഗാളിലും ത്രിപുരയിലും ഈ അക്രമ രാഷ്ര്ടീയത്തെ ജനങ്ങള്‍ പരാജയപ്പെടുത്തി. കേരളത്തില്‍ ജനാധിപത്യത്തിന്റെ വിജയത്തിനും നിലനില്‍പ്പിനും എന്‍.ഡി.എ വിജയിക്കണം.

കോണ്‍ഗ്രസ് ദേശീയ തലത്തില്‍ അപ്രസക്തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ സംസ്ഥാനങ്ങളിലൊന്നും കോണ്‍ഗ്രസിന് സഖ്യകക്ഷികളില്ല. ദേശീയ തലത്തില്‍ പ്രതിപക്ഷ മുന്നണിയുണ്ടാക്കുമെന്ന് പറഞ്ഞവര്‍ ഇന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്. സി.പി.എം കേരളത്തിന് പുറത്ത് കോണ്‍ഗ്രസിനൊപ്പമാണ്. കേരളത്തില്‍ അവര്‍ പരസ്പരം മത്സരിക്കുന്നത് ജനങ്ങളെ പറ്റിക്കാനാണ്. തൃശൂരിലെ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്.

കണ്‍വെന്‍ഷന് മുന്നോടിയായി നടന്ന റോഡ് ഷോയില്‍ ആയിരങ്ങള്‍ അണിനിരന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് അധ്യക്ഷനായി. കെ. പി. ശ്രീശന്‍, എം.എസ്. സമ്പൂര്‍ണ, കെ.വി.സദാനന്ദന്‍, കെ.എ. ഉണ്ണികൃഷ്ണന്‍, ബി. ഗോപാലകൃഷ്ണന്‍, കെ.കെ.അനീഷ് കുമാര്‍, അനീഷ് ഇയ്യാല്‍, പി.എസ്.ശ്രീരാമന്‍, കുരുവിള മാത്യൂസ്, മെഹബൂബ്, കെ.പി.ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. പിന്നണി ഗായകന്‍ അനൂപ് ശങ്കറിന്റെ ഗാനാലാപനവും അരങ്ങേറി.



ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thrissur
English summary
Lok sabha elections 2019: Suresh Gopi started election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X