തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ശിഷ്യന് ആശംസയുമായി രാഷ്ട്രീയ ഗുരുവെത്തി; പ്രതാപന്റെ വേറിട്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാര്‍ഗര്‍ദര്‍ശിയായി സുധീരനുണ്ടായിരുന്നു...

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ശിഷ്യന് ആശംസയുമായി രാഷ്ട്രീയ ഗുരുവെത്തിയപ്പോള്‍ അത് തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ വേറിട്ട മുഖമായി മാറി. ആദര്‍ശരാഷ്ര്ടീയത്തിന്റെ വക്താവായ വി.എം സുധീരനാണ് യു.ഡി.എഫ് തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഓഫീസ് ഉദ്ഘാടനത്തിന് എത്തിയത്. എന്നും നേരിന്റെ രാഷ്ര്ടീയം ഉയര്‍ത്തിപ്പിടിക്കുന്ന പ്രതാപന്റെ വേറിട്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാര്‍ഗര്‍ദര്‍ശിയായി സുധീരനുണ്ടായിരുന്നു.

<strong>ഇത്തവണ കന്നി വോട്ടർമാർ കൂടുതൽ വിശാഖ പട്ടണത്ത്? രണ്ട് മാസത്തിനുള്ളിൽ 1.8 ലക്ഷം രജിസ്ട്രേഷൻ</strong>ഇത്തവണ കന്നി വോട്ടർമാർ കൂടുതൽ വിശാഖ പട്ടണത്ത്? രണ്ട് മാസത്തിനുള്ളിൽ 1.8 ലക്ഷം രജിസ്ട്രേഷൻ

പ്രതാപന്‍ മത്സരിക്കുമ്പോള്‍ താന്‍ മത്സരിക്കുന്നത് പോലെയാണെന്നും പ്രതാപന്റെ വിജയം എല്ലാവരെയും പോലെ സന്തോഷം തരുന്നതാണെന്നും സുധീരന്‍ പറഞ്ഞു. നാട്ടികയില്‍ കെ.എസ്.യു ഭാരവാഹിയായിരുന്ന കാലം തൊട്ടേ പ്രതാപന്റെ സംഘാടനം അടുത്തറിഞ്ഞിരുന്നു. അതാണ് രണ്ട് തവണ മത്സ്യ തൊഴിളി കോണ്‍ഗ്രസിന്റെ പരിപാടിക്ക് രാഹുല്‍ഗാന്ധിയെ തൃശൂരില്‍ കൊണ്ടുവരാന്‍ സാധിച്ചത്. എന്നും എളിമ നിറഞ്ഞ ഒരു കോണ്‍ഗ്രസുകാരനാണ് പ്രതാപനെന്നും അതിന്റെ നന്മ തൃശൂരുകാര്‍ക്ക് മുഴുവന്‍ അനുഭവിക്കാന്‍ സാധിക്കട്ടെ എന്നും സുധീരന്‍ ആശംസിച്ചു.

TN Prathapan and VM Sudheeran

എത്ര തിരക്കുകളുണ്ടായാലും മാറ്റിവെച്ച് പ്രതാപന്‍ ക്ഷണിക്കുന്ന ഏതു പരിപാടിക്കും സുധീരന്‍ പങ്കെടുക്കുന്നത് ഈ ആത്മ ബന്ധത്തിന്റെ തിളക്കും കൂട്ടുന്നുണ്ട്. ഓഫീസ് ഉദ്ഘാടനത്തിന് എന്തുകൊണ്ടും യോഗ്യനായ സുധീരന്‍ തന്നെ എത്തിയതും വെറും യാദൃശ്ചികതക്കപ്പുറത്ത് രണ്ടു പേരും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ ആഴം കൂടി വിളിച്ചറിയിക്കുന്നതായിരുന്നു.ഹരിത എം.എല്‍.എ എന്ന നിലയില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴും സുധീരന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടായിരുന്നു പ്രതാപന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഖാദി തൊഴിലാളികളുടെ ശബ്ദം പാര്‍ലമെന്റില്‍ മുഴങ്ങുന്നതിന് തന്നെ വിജയിപ്പിച്ചാല്‍ അവസരം ഉണ്ടാക്കുമെന്ന് ടി.എന്‍ പ്രതാപന്‍ ഉറപ്പ് നല്‍കി. തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച മിനിമം കൂലിയും ഇന്‍സിന്റീവും നല്‍കാത്ത വ്യവസായ വകുപ്പ് തൊഴിലാളികളെ ക്രൂശിക്കുകയാണിപ്പോള്‍. ഇതിന്റെ പേരില്‍ ഏപ്രില്‍ എട്ടുമുതല്‍ നടക്കാന്‍ പോകുന്ന സരമത്തിന് പൂര്‍ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. കേരള ഖാദി വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്(ഐ.എന്‍.ടിയുസി) സംഘടിപ്പിച്ച സ്വീകരണത്തിന് നന്ദിപറഞ്ഞ് പ്രസംഗിക്കുകയാരുന്നു അദ്ദേഹം.

ജില്ല പ്രസിഡന്റ് ജോസഫ് പെരുമ്പിള്ളിയുടെ അധ്യക്ഷത വഹിച്ചു. കെട്ടിവെക്കാനുള്ള സംഖ്യ തൊഴിലാളികള്‍ നല്‍കി. യു.ഡി.എഫ് ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, ജില്ല ഭാരവാഹികളായ എം.പി വത്സല, എം. ശാന്ത, എ.ആര്‍ കമലാക്ഷി, സി.കെ ലളിത, കാര്‍ത്തികേയന്‍, എ.കെ ചന്ദ്രമതി, കെ.വി രജനി, ശാലിനി, എ.കെ നളിനി എന്നിവര്‍ സംസാരിച്ചു.

തൃശൂര്‍ ശ്രീ.കേരളവര്‍മ്മ കോളേജിലേയും ശ്രീ.വിവേകാനന്ദ കോളേജിലെയും അദ്ധ്യാപകര്‍ യു.ഡി.ഫ് സ്ഥാനാര്‍ത്ഥി ശ്രീ.ടി.എന്‍.പ്രതാപന് കെട്ടിവെക്കാനുള്ള പണം നല്‍കി. തൃശൂരില്‍ നടന്ന യു,ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിലെത്തിയാണ് തുക ടി.എന്‍ പ്രതാപന്റെ കയ്യില്‍ ഏല്‍പ്പിച്ചത്.

ടി.എന്‍.പ്രതാപന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിണ്ടിക്കേറ്റ് മെമ്പര്‍ ആയിരിക്കെ കോളേജുകളിലെ അദ്ധ്യാപക സമൂഹത്തിനു വേണ്ടി നടത്തിയ ഇടപെടലുകള്‍ക്ക് നന്ദി സുചകമായിട്ടാണ് കെട്ടിവെക്കാനുള്ള പണം നല്‍കുന്നത് എന്ന് ആദ്ധ്യാപകര്‍ പറഞ്ഞു. ഉന്നത വിദ്യഭ്യാസ രംഗത്ത് അദ്ദേഹത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും കാഴ്ച്ചപ്പാടും നാടിന് മുതല്‍ക്കൂട്ടാവുമെന്നുള്ള കാര്യത്തില്‍ സംശയമില്ലെന്നും അധ്യാപകര്‍ പറഞ്ഞു

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി മോഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാ തുറക്കാത്തത് എസ്.എന്‍.സി. ലാവ്‌ലിന്‍ കേസ് മൂലമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. സി.ബി.ഐയില്‍ നിന്നുള്ള രക്ഷയ്ക്ക് വേണ്ടിയാണ് റഫാല്‍ അഴിമതി ഇടപാടിനെ സംബന്ധിച്ച് പിണറായി മിണ്ടാത്തതെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍.പ്രതാപന്റെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഫാത്തിമ നഗര്‍ ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യവെ സുധീരന്‍ കുറ്റപ്പെടുത്തി. സുപ്രീം കോടതിയില്‍ കേസു പരിഗണിക്കുന്ന വേളയില്‍ വാദത്തിന് സമയമായില്ല എന്നു സി.ബി.ഐ പറയും. എപ്പോള്‍ വേണമെങ്കിലും വാദം കേള്‍ക്കാന്‍ തയ്യാറെന്ന് സുപ്രീം കോടതിയും പറയും.

വാഗ്ദാനലംഘനം ക്രിമിനല്‍ കുറ്റമായി കാണുന്ന നിയമമുണ്ടായിരുന്നുവെങ്കില്‍ മോഡിയും പിണറായിയും കുടുങ്ങിയേനെ. അത്രയധികം വാഗ്ദാനങ്ങളാണ് ഇരുവരും നല്‍കിയത്. സി.പി.എമ്മിന്റെ കോ.ലീ.ബി. ആരോപണത്തിന് ഒരടിസ്ഥാനവുമില്ല. പരാജയം മുന്‍കൂട്ടിക്കണ്ടാണ് ഇങ്ങനെ പറയുന്നത്. പിണറായി കൂത്തുപറമ്പില്‍നിന്ന് എം.എല്‍.എയായതു ആര്‍.എസ്.എസ്. വോട്ടുകള്‍ കൊണ്ടാണ്. കെ.ജി.മാരാരാണ് അന്നു പരസ്യമായി പിണറായിക്ക് വോട്ട് ചോദിച്ചത്. ജനസംഘത്തിന്റെ പിന്തുണയോടെ എം.എല്‍.എയായ പിണറായിക്ക് കോ.ലീ.ബി സഖ്യം ആരോപിക്കാന്‍ എന്തവകാശമാണുള്ളത്? ഇ.എം.എസും എല്‍.കെ.അദ്വാനിയും ഒന്നിച്ചാണ് അക്കാലത്ത് പാലക്കാട് വേദി പങ്കിട്ടത്. സി.പി.എം പിന്തുണയോടെയാണ് ജന.സംഘം അധികാരത്തിലേറിയത്. ചരിത്രം മറച്ചുവെച്ചാണ് സി.പി.എം ആരോപണം ഉന്നയിക്കുന്നതെന്നും സുധീരന്‍ വിശദീകരിച്ചു.

ഡി.സി.സി വൈസ് പ്രസിഡണ്ട് ഐ.പി.പോള്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ടി.എന്‍.പ്രതാപന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, തോമസ് ഉണ്ണിയാടന്‍, പി.ആര്‍.എന്‍. നമ്പീശന്‍, കെ.പി.വിശ്വനാഥന്‍, വി.ബാലറാം തുടങ്ങിയവര്‍ പങ്കെടുത്തു. ടി.എന്‍.പ്രതാപന്‍ ഇന്നലെ രാവിലെ കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ ഇരിങ്ങാലക്കുടയില്‍ പര്യടനം തുടങ്ങിയത്. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ശേഷം കലക്ടറേറ്റിലെത്തി ജീവനക്കാരേയും അഭിഭാഷകരേയും കണ്ട് വോട്ടഭ്യര്‍ഥിച്ചു.

Thrissur
English summary
Lok sabha elections 2019: TN Prathapan's electgions campaign in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X