നാലമ്പല ദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്ക്
തൃശൂര്‍: നാലമ്പല തീര്‍ഥാടകരുടെ നീണ്ട നിരയില്‍ തൃപ്രയാര്‍ നഗരം ഇന്നലെ വീര്‍പ്പുമുട്ടി. പുലര്‍ച്ചെ മൂന്നിന് നട തുറക്കുന്നതിനും ഒരു മണിക്കൂര്‍ മുമ്പ് ആരംഭിച്ച ഭക്തജന പ്രവാഹം രാവിലെ പതിനൊന്നോടെയാണ് നിലച്ചത്. വീണ്ടും വൈകിട്ട് തീര്‍ഥാടകരുടെ വരവായിരുന്നു. അയ്യായിരം പേര്‍ക്ക് നില്ക്കാവുന്ന ക്ഷേത്രനടയിലെ പന്തല്‍ തിങ്ങിനിറഞ്ഞ് അര കിലോമീറ്റര്‍ അകലെ പോളി ജങ്ഷന്‍വരെ തീര്‍ഥാടകരുടെ നിര നീണ്ടു.
തൃശൂരിനുപുറമെ എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്നുള്ള ഭക്തരായിരുന്നു ഇന്നലെ ദര്‍ശനത്തിനെത്തിയത്. നീണ്ടനിരയും ഭക്തരുമായി വന്ന വാഹനങ്ങളുടെ തിരക്കും ഗതാഗതത്തെ സാരമായി ബാധിച്ചു. തടസങ്ങളൊഴിവാക്കാന്‍ പോലീസും വളണ്ടിയര്‍മാരും പാടുപെട്ടു.

അവധി ദിനമായതാണ് ഇന്നലെ തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയത്. മണിക്കൂറുകള്‍ നിന്നിട്ടാണെങ്കിലും തൃപ്രയാര്‍, ഇരിങ്ങാലക്കുട, തിരുമൂഴിക്കുളം, പായമ്മല്‍ എന്നീ നാല് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയാണ് മിക്കവരും മടങ്ങിയത്. കെ.എസ്.ആര്.ടി.സിയുടെയും ഡി.ടി.പി. സിയുടെയും പ്രത്യേക സര്‍വീസുകള്‍ പ്രയോജനപ്പെടുത്തിയവര്‍ക്ക് ക്യൂ നില്‍ക്കാതെ ദര്‍ശനത്തിന് സൗകര്യമൊരുക്കിയിരുന്നു. തീര്‍ഥാടകര്‍ക്ക് ക്ഷേത്രക്ഷേമസമിതി ചുക്ക് കാപ്പി, കുടിവെള്ളം എന്നിവ വിതരണം ചെയ്തു. ആംബുലന്‍സ് ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും ലഭ്യമായിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications