തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാലമ്പല ദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്ക്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: നാലമ്പല തീര്‍ഥാടകരുടെ നീണ്ട നിരയില്‍ തൃപ്രയാര്‍ നഗരം ഇന്നലെ വീര്‍പ്പുമുട്ടി. പുലര്‍ച്ചെ മൂന്നിന് നട തുറക്കുന്നതിനും ഒരു മണിക്കൂര്‍ മുമ്പ് ആരംഭിച്ച ഭക്തജന പ്രവാഹം രാവിലെ പതിനൊന്നോടെയാണ് നിലച്ചത്. വീണ്ടും വൈകിട്ട് തീര്‍ഥാടകരുടെ വരവായിരുന്നു. അയ്യായിരം പേര്‍ക്ക് നില്‍ക്കാവുന്ന ക്ഷേത്രനടയിലെ പന്തല്‍ തിങ്ങിനിറഞ്ഞ് അര കിലോമീറ്റര്‍ അകലെ പോളി ജങ്ഷന്‍വരെ തീര്‍ഥാടകരുടെ നിര നീണ്ടു.

തൃശൂരിനുപുറമെ എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്നുള്ള ഭക്തരായിരുന്നു ഇന്നലെ ദര്‍ശനത്തിനെത്തിയത്. നീണ്ടനിരയും ഭക്തരുമായി വന്ന വാഹനങ്ങളുടെ തിരക്കും ഗതാഗതത്തെ സാരമായി ബാധിച്ചു. തടസങ്ങളൊഴിവാക്കാന്‍ പോലീസും വളണ്ടിയര്‍മാരും പാടുപെട്ടു.

news

അവധി ദിനമായതാണ് ഇന്നലെ തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയത്. മണിക്കൂറുകള്‍ നിന്നിട്ടാണെങ്കിലും തൃപ്രയാര്‍, ഇരിങ്ങാലക്കുട, തിരുമൂഴിക്കുളം, പായമ്മല്‍ എന്നീ നാല് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയാണ് മിക്കവരും മടങ്ങിയത്. കെ.എസ്.ആര്‍.ടി.സിയുടെയും ഡി.ടി.പി. സിയുടെയും പ്രത്യേക സര്‍വീസുകള്‍ പ്രയോജനപ്പെടുത്തിയവര്‍ക്ക് ക്യൂ നില്‍ക്കാതെ ദര്‍ശനത്തിന് സൗകര്യമൊരുക്കിയിരുന്നു. തീര്‍ഥാടകര്‍ക്ക് ക്ഷേത്രക്ഷേമസമിതി ചുക്ക് കാപ്പി, കുടിവെള്ളം എന്നിവ വിതരണം ചെയ്തു. ആംബുലന്‍സ് ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും ലഭ്യമായിരുന്നു.

Thrissur
English summary
Lots of devoteesfor 'nalambala pilgrimage'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X