തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും അറസ്റ്റില്‍; തൃശൂരിൽ കര്‍ശന പരിശോധന

Google Oneindia Malayalam News

തൃശൂര്‍: ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും അറസ്റ്റില്‍. പേ ബസാര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ അദ്യാപകനായ എറിയാട് മാപ്പിളക്കുളത്ത് വീട്ടില്‍ ഫൈസല്‍, ആണ്ടുരുത്തി വീട്ടില്‍ ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് സംഘം തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കണ്ണിനുള്ളില്‍ ഇന്ത്യന്‍ പതാക വരച്ച് ആര്‍ട്ടിസ്റ്റ്; ആരും അനുകരിക്കരുതെന്ന് മുന്നറിയിപ്പുംകണ്ണിനുള്ളില്‍ ഇന്ത്യന്‍ പതാക വരച്ച് ആര്‍ട്ടിസ്റ്റ്; ആരും അനുകരിക്കരുതെന്ന് മുന്നറിയിപ്പും

ഓണത്തിന് മുന്നോടിയായി ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയുടെ നേതൃത്വത്തില്‍ വലിയ പരിശോധനയാണ് ജില്ലയില്‍ നടക്കുന്നത്. ഈ പരിശോധനയിലാണ് സംഘം അറസ്റ്റിലാവുന്നത്. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍ ശങ്കരന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും, തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നായിരുന്നു പരിശോധന. പിടിയിലായ രണ്ട് പേരും ലഹരി ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. എസ് ഐ മാരായ പി സി സുനില്‍, ബിജു, എ എസ് ഐമാരായ സി ആര്‍ പ്രദീപ്, ജോസി, സീനിയര്‍ സി പി ഒമാരായ സൂരജ് വി ദേവ്, ലിജു ഇയ്യാനി, മിഥുന്‍ ആര്‍ കൃഷ്ണ, നിഷാന്ത് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണ സംഘത്തിലുള്ളത്.

arrest

ഇനി വരുന്ന ദിവസങ്ങളിലും ജില്ലയില്‍ പരിശോധന കര്‍ശനമാക്കും. ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട് നടന്നിരുന്നു. ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ്സിലെ യാത്രക്കാരെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തിയിരുന്ന ആലുവ ചൊവ്വര മുല്ലപ്പിള്ളി വീട്ടില്‍ ബാദുഷ (23), ആലുവ പന്തേക്കല്‍ വീട്ടില്‍ സിയാദ് (35) എന്നിവരെ തൃശൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ദേ വീണ്ടും വന്നു ഞങ്ങളുടെ ക്യാപ്ഷന്‍ ക്യൂന്‍; അമേയാ...എടുത്ത ഫോട്ടോ കൂടി ഇടുമോ, വൈറല്‍ ചിത്രങ്ങള്‍

15 കിലോ കഞ്ചാവും ഇവരില്‍ നിന്നും പിടിച്ചെടുത്തു. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ശക്തന്‍ സ്റ്റാന്‍ഡ് പരിസരത്തുവെച്ച് ടൂറിസ്റ്റ് ബസ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചതില്‍ നിന്നാണ് പ്രതികളുടെ ബാഗുകളില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തത്. ഇവര്‍ സ്ഥിരമായി ആന്ധ്രയില്‍ നിന്നും വിവിധ മാര്‍ഗങ്ങള്‍ മുഖേന കഞ്ചാവ് കടത്തിവന്നിരുന്നതായി അറിവായിട്ടുണ്ട്. ഇപ്പോള്‍ പിടികൂടിയ കഞ്ചാവ് വിവിധ സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്താനുള്ളതായിരുന്നു എന്നാണ് പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തിയത്.

ഈ 3 രാശിക്കാര്‍ക്ക് ബുധാദിത്യയോഗം; നടക്കാതെ പോയ നിങ്ങളുടെ ആഗ്രഹങ്ങള്‍ പോലും ഇനി നടക്കുംഈ 3 രാശിക്കാര്‍ക്ക് ബുധാദിത്യയോഗം; നടക്കാതെ പോയ നിങ്ങളുടെ ആഗ്രഹങ്ങള്‍ പോലും ഇനി നടക്കും

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

രണ്ടു മാസത്തിനിടയ്ക്ക് ജില്ലാ ലഹരി വിരുദ്ധ സ്‌കോഡ് 24 പ്രതികളില്‍ നിന്നുമായി 22 കിലോ കഞ്ചാവ്,2 കിലോ ഹാഷിഷ് ഓയില്‍,200 നൈട്രോസിപ്പം ഗുളികകള്‍,163 ഗ്രാം എം ഡി എം എ, എന്നിവയും കണ്ടെടുത്തിയിരുന്നു. ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ലാല്‍കുമര്‍ പി, സബ് ഇന്‍സ്‌പെക്ടര്‍ ഉമേഷ് കെ, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ഗോപിനാഥന്‍ സി എന്‍, ഉണ്ണികൃഷ്ണന്‍ എം, സിവില്‍പോലീസ് ഓഫീസര്‍മാരായ ലിജിമോന്‍, പ്രതീഷ് എന്നിവരും, ലഹരിവിരുദ്ധ സ്‌ക്വാഡ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍.ജി. സുവ്രത കുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്‍, പി രാകേഷ്, സീനിയര്‍ സിപിഒ മാരായ ജീവന്‍, പളനിസ്വാമി, എം എസ്. ലികേഷ്, വിപിന്‍ ദാസ്, സുജിത്, ആഷിഷ്, ശരത്, എന്നിവരും അന്വേഷണ സംഘാംഗങ്ങളില്‍ ഉണ്ടായിരുന്നു.

Thrissur
English summary
Madrasa teacher and friend arrested with hashish oil in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X