തൃശ്ശൂർ ബിജെപിയിൽ പൊട്ടിത്തെറി: മഹിളാ മോർച്ചാ നേതാവ് പാർട്ടി വിട്ടു
തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് ദിവസങ്ങള്‍ക്കകം തൃശ്ശൂര്‍ ബിജെപിയില്‍ പൊട്ടിത്തെറി. അസ്വാരസ്യങ്ങളെ തുടർന്ന് മഹിളാ മോര്‍ച്ച നേതാവാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചിട്ടുള്ളത്. ബിജെപി തൃശ്ശൂർ ജില്ലാ നേതൃത്വത്തിന്റെ സ്ത്രീവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് മഹിളാ മോര്‍ച്ച തൃശ്ശൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഉഷ മരുതൂര്‍ രാജിവെച്ചിട്ടുള്ളത്. ഇതോടെയാണ് പാർട്ടിക്കുള്ളിലെ പൊട്ടിത്തെറിയെക്കുറിച്ച് പുറത്തറിയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനില്‍ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായി ജനവിധി തേടിയത് ഇപ്പോള്‍ രാജിവെച്ച ഉഷ മരുതൂർ ആയിരുന്നു.
പാര്‍ട്ടിയ്ക്കുള്ളിൽ തനിക്ക് നേരിടേണ്ടി വന്നത് കടുത്ത അവഗണനയായിരുന്നുവെന്ന് വെളിപ്പെടുത്തിയ ഉഷ ബിജെപി ജില്ലാ നേതൃത്വം സ്ത്രീവിരുദ്ധനിലപാടാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ചിരുന്നു. ഗുരുവായൂരിലും പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങള്‍ പ്രകടമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാതെ പോയ രണ്ട് മണ്ഡലങ്ങളിലൊന്നാണ് ഗുരുവായൂർ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഒപ്പില്ലാത്ത സത്യവാങ്മൂലം സമർപ്പിച്ചതിനെ തുടർന്നാണ് ഗുരുവായൂരിലേയും തലശ്ശേരിയിലേയും എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിപ്പോയത്. എന്നാൽ ഇതിനെതിരെ പാർട്ടി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍
മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. നിവേദിതയായിരുന്നു ഗുരുവായൂരിൽ നിന്ന് മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചത്. അതേ സമയം നിവേദിതയുടെ പത്രിക തള്ളിപ്പോയതിനെത്തുടര്‍ന്ന് ഗുരുവായൂര്‍ പാര്‍ട്ടി ഘടകത്തിലും പൊട്ടിത്തെറികളുണ്ട്. ഇതിനിടെ ഗുരുവായൂരിൽ എൻഡിഎയ്ക്ക് സ്ഥാനാർത്ഥിയില്ലാത്ത സാഹചര്യത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുസ്ലിം ലീഗ് നേതാവ് കെഎൻഎ ഖാദറിനെ വിജയിപ്പിക്കണമെന്ന തൃശ്ശൂർ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രസ്താവനയും പാർട്ടി പ്രവർത്തകർക്കിടയിൽ എതിർപ്പിനിടയാക്കിയിരുന്നു.
നടി കിയയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍












Click it and Unblock the Notifications