തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വന്യജീവി ഭീതിയില്‍ വീണ്ടും മലക്കപ്പാറ: നാടിനെ വിറപ്പിച്ച് കരടികള്‍, ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മലക്കപ്പാറ വീണ്ടും വന്യജീവി ആക്രമണത്തിന്റെ ഭീതിയില്‍. ഇത്തവണ നരവേട്ടയ്‌ക്കെത്തിയതു കരടികളാണ്. കഴിഞ്ഞദിവസം ജോലി കഴിഞ്ഞ് മടങ്ങവേ തോട്ടംതൊഴിലാളിയെ രണ്ടുകുട്ടികള്‍ ചേര്‍ന്ന് ആക്രമിച്ചു. സേക്കല്‍ മുടി പുതുക്കാട് ബാലകൃഷ്ണന്‍ (54) ആണ് കരടികളുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇടതുകൈയിലെ മാംസം ഒരു കരടി കടിച്ചെടുത്തു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. മലക്കപ്പാറയില്‍ ആനകളും പുലികളും ഇറങ്ങി നടത്തുന്ന ആക്രമണങ്ങള്‍ ഭയാനകമായ തരത്തില്‍ വര്‍ധിച്ചുവരികയാണ്. നിരവധി ആളുകള്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


ഈഭാഗത്ത് കരടികളെ കണ്ടെത്തിയത് ആദ്യമാണ്. സാധാരണ ഗതിയില്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന ജീവിയല്ല കരടി. വളരെ വന്യമായ ആക്രമണ സ്വഭാവമുള്ള ഇവയെ ഉള്‍വനങ്ങളിലാണ് സാധാരണയായി കാണാറുള്ളത്. വളരെ ദൂരെവച്ചുതന്നെ മനുഷ്യന്റെ മണം പിടിച്ച് എത്തി ആക്രമിക്കുന്ന രീതി കരടികള്‍ക്കുണ്ടെന്ന് പറയപ്പെടുന്നു. ഇവ കൂട്ടമായി നടക്കുന്ന രീതിയും പതിവുള്ളതല്ല.

br11-1528605

'പുലികളെയും കടുവകളെയുംപോലെ മാംസപ്രിയരല്ല കരടികള്‍. തേനും ചിതലുകളും ചെറുപ്രാണികളും പഴങ്ങളുമാണ് കരടികള്‍ക്ക് പ്രിയങ്കരം. എന്നാല്‍ കാട്ടിലെ ഏറ്റവും ആക്രമണകാരിയായ മൃഗം കരടികള്‍ തന്നെയാണ്. ഇരതേടലിന്റെ ഭാഗമല്ല ഈ ആക്രമണം. കൂര്‍ത്ത നഖങ്ങളോടുകൂടിയ കൈകാലുകളും മൂര്‍ച്ചയുള്ള കൂര്‍ത്ത പല്ലുകളും അവയുടെ ആക്രമണത്തെ മാരകമാക്കിത്തീര്‍ക്കുന്നു.

മനുഷ്യരുടെ പിന്നില്‍നിന്നാണു കരടികള്‍ ആക്രമിക്കുക. ശബ്ദമുണ്ടാക്കാതെ നടന്നു മണംപിടിച്ച് അരികിലെത്തി പെട്ടെന്നു പിന്നിലൂടെ ആക്രമിക്കുകയുമാണു രീതി. കരടികളെ തോട്ടംമേഖലയില്‍ കണ്ടു വരാറില്ല. ആനകളും പുലികളും നിരന്തരമായി ഭീതിപടര്‍ത്തിയ ഇവിടെ കരടികളെക്കൂടി കണ്ടതോടെ ആളുകള്‍ വലിയ ഭയപ്പാടിലാണ്. വന്യജീവി ആക്രമണങ്ങളില്‍നിന്നു ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ആവശ്യം. ഫെന്‍സിങ്ങും വൈദ്യത വേലിയും അടക്കമുള്ള നിര്‍ദേശങ്ങള്‍ പലവട്ടം ഉയര്‍ന്നുവരികയും അധികാരികള്‍ അതെല്ലാം തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തതാണ്. ഇതൊന്നും നടപ്പായില്ല. കടുത്ത ജനരോഷമാണ് ഇവിടെ നിലനില്‍ക്കുന്നത്. വനംവകുപ്പ് ഇനിയും നിസംഗത തുടര്‍ന്നാല്‍ ശക്തമായ ബഹുജന സമരം ഉയര്‍ത്തി കൊണ്ടുവരാനാണ് തീരുമാനിച്ചിട്ടുള്ളത് എന്ന് മലക്കപ്പാറ തോട്ടം തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറി എ.ബി. പ്രേമദാസ് പറഞ്ഞു.

Thrissur
English summary
malakkappara natives under wild animal threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X