തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാരിനേയും സിപിഎമ്മിനേയും കടന്നാക്രമിച്ച് മലങ്കര സഭ: മലങ്കരസഭയുടെ കാര്യത്തില്‍ നിസംഗതയെന്ന്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ശബരിമലയില്‍ ആചാരവും വിശ്വാസവും നോക്കാതെ കോടതിവിധി നടപ്പിലാക്കാന്‍ ഇറങ്ങിപുറപ്പെട്ട സര്‍ക്കാര്‍ മലങ്കരസഭയുടെ കാര്യത്തില്‍ നിസംഗതാ ഭാവം പുലര്‍ത്തുകയാണെന്ന് മലങ്കര സഭ സഹായമെത്രാനും മാധ്യമ വിഭാഗം മേധാവിയും അഹമ്മദാബാദ് ഭദ്രാസനാധിപനുമായ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത. കുന്നംകുളത്ത് മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആചാരങ്ങളെ മാനിക്കാതെ, വിശ്വാസികളുടെ എതിര്‍പ്പ് വകവെക്കാതെ ഇറക്കുമതിയായ ഭക്തയെ ശബരിമലയില്‍ എത്തിച്ച് കോടതിവിധി നടപ്പിലാക്കിയ അതേ സര്‍ക്കാര്‍ തന്നെയാണ് ഇതെ കോടതി വിധി നടപ്പിലാക്കാന്‍ നിസംഗത പുലര്‍ത്തുന്നത്.

പ്രവാസി സംരംഭകന്‍ സാജന്റെ ഭാര്യയ്‌ക്കെതിരെ അപവാദ പ്രചരണം: സിപിഎം മാപ്പുപറയണമെന്ന് ലതികാസുഭാഷ്പ്രവാസി സംരംഭകന്‍ സാജന്റെ ഭാര്യയ്‌ക്കെതിരെ അപവാദ പ്രചരണം: സിപിഎം മാപ്പുപറയണമെന്ന് ലതികാസുഭാഷ്

കേരളത്തിലെ ഭരണകൂടം മലങ്കരസഭയെ കേള്‍ക്കാന്‍ ശ്രമിക്കാതെ യാക്കോബായ വിഭാഗത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ്. യാക്കോബായ പള്ളികളിലെ കാണിക്കപ്പെട്ടികള്‍ ഇതേ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിയിലേക്കാണ് എത്തിക്കുന്നത്. എറണാകുളത്തെ വൈദികര്‍ക്കെതിരേ കള്ളക്കേസെടുത്തത് പാര്‍ട്ടി ജില്ലാ നേതാക്കള്‍ പറഞ്ഞിട്ടാണെന്നായിരുന്നു പോലീസ് പറഞ്ഞത്. ഇത്തരം പ്രശ്‌നങ്ങളെ കായികമായോ, രാഷ്ട്രീയമായോ അല്ല നേരിടേണ്ടത്. ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

gevarghese-15

സഭാതര്‍ക്കത്തിന് പുറകില്‍ വിശ്വാസമോ നിലപാടുകളോ അല്ല. സ്വത്ത് തര്‍ക്കവും സ്ഥാനമോഹവും മാത്രമാണ്. മലങ്കര സഭ ഒരു ട്രസ്റ്റാണെന്നിരിക്കെ സ്വത്തുക്കള്‍ പങ്കുവക്കാനാകില്ല. വിഷയത്തില്‍ മന്ത്രിതല ഉപസമതി ഉണ്ടാക്കിയത് വിധി നീട്ടിക്കിട്ടു ന്നതിന് വേണ്ടിയാണ്. നിയമപരമായി പരിരക്ഷ ലഭിക്കാത്ത ഒരു ഒത്തുത്തീര്‍പ്പിനും സഭ നിന്നുകൊടുക്കില്ല. വിധി നടപ്പിലാക്കാതെ സര്‍ക്കാര്‍ യാക്കോബായ വിഭാഗത്തെ സഹായിക്കുന്ന നിലപാടു മാത്രമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കന്യകാ പരിശോധന സര്‍ട്ടിഫിക്കറ്റ് വൈദികന്‍ ആവശ്യപ്പെട്ടുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്.

ഇത് മാധ്യമ സൃഷ്ടിയുമാണ്. തന്നെ മുന്‍പ് എം.പിയാക്കിയ ചില മാധ്യമങ്ങള്‍ വസ്തുതാ വിരുദ്ധമായ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. ആയിരം രൂപ നല്‍കിയാല്‍ യൂലിയോസ് തിരുമേനി പ്രസവിച്ചു എന്ന് എഴുതാനും മടിയില്ലാത്ത ചില മാധ്യമങ്ങളാണ് അവയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രസ്‌ക്ലബില്‍ നടന്ന പരിപാടിയില്‍ സെക്രട്ടറി മോഹന്‍ദാസ് എലവത്തൂര്‍, ഗില്‍ബര്‍ട്ട് ചീരന്‍ എന്നിവര്‍ പങ്കെടുത്തു.

Thrissur
English summary
Malankara Catholica against government and CPM on Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X