തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിട്ടുവീഴ്ചയില്ലാതെ സിനിമയില്‍ നിലനില്‍ക്കാനാകില്ല: പ്രിയനന്ദന്‍, ഇത്തരത്തില്‍ വിധേയനായെന്ന്!

  • By Desk
Google Oneindia Malayalam News

മലപ്പുറം: വിട്ടുവീഴ്ചകളില്ലാതെ സിനിമ വ്യവസായത്തില്‍ നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും അത്തരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്ക് പലപ്പോഴും വിധേയമായിട്ടുണ്ടെന്നും ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ രണ്ട് ദിവസമായി നടന്നു കൊണ്ടിരിക്കുന്ന അന്തര്‍ദേശീയ ചലച്ചിത്രോത്സവം 'ദര്‍ശിനി2018' സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ചിന്തകളും പുതിയ രീതികളും ഉണ്ടാക്കാന്‍ ചലച്ചിത്രമേളകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാമ്പസിലെ ചിത്രശാല, രംഗശാല, അരവിന്ദന്‍ ഹാള്‍, പി.എ ബക്കര്‍ ഹാള്‍ എന്നീ നാലു തീയറ്ററുകളിലായി മുപ്പത്തിഅഞ്ചോളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.


രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ടി. അനിതകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ. സുധീര്‍ ഷാ സലാം, ഇ.ആര്‍. അനില്‍ കുമാര്‍, മുഹമ്മദ് മര്‍ഷൂഖ്, ടി.പി. അഭിജിത്ത് , അമൃത സുദര്‍ശന്‍ എന്നിവര്‍ സംസാരിച്ചു. സമാപനചിത്രങ്ങളായി പ്രിയനന്ദന്റെ 'അശാന്തം' സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത 'ഏദന്‍' എന്നിവ പ്രദര്‍ശിപ്പിച്ചു.

priyanandhan11


'സംസ്‌കൃതി 2018' ഇന്ന് തുടക്കമായി

സംസ്‌കാരപൈതൃകപഠനമേഖലകളിലെ പുത്തന്‍പ്രവണതകളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യുന്ന രണ്ട് ദിവസത്തെ ദേശീയ സംസ്‌കാരപൈതൃക സമ്മേളനം 'സംസ്‌കൃതി2018' ന് ഇന്ന് മലയാളം സര്‍വകലാശാലയില്‍ തുടങ്ങി. രംഗശാല ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് നടന്ന പരിപാടിയുടെ ഉദ്ഘാടനം തുറമുഖ-മ്യൂസിയം- ആര്‍ക്കേവ്‌സ് വകുപ്പ് മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോളിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഡോ.സ്‌കറിയ സക്കറിയ മുഖ്യപ്രഭാഷണം നടത്തി.

'പൈതൃകവ്യവസായം' 'പൈതൃകവും ജ്ഞാനനിര്‍മിതിയും', 'സംസ്‌കാരപൈതൃകവും സാംസ്‌കാരിക ചരിത്രവും', 'മാതൃഭാഷയും ലിപിയും' എന്നീ വിഷയങ്ങളില്‍ ചര്‍ച്ചാസമ്മേളനങ്ങള്‍ നടക്കും. പരിപാടിയുടെ ഭാഗമായി ഉസ്താദ് രാജീവ് പുലവരുടെ നേതൃത്വത്തില്‍ തോല്‍പ്പാവകൂത്തും മറ്റ് പരിപാടികളും അരങ്ങേറുന്നതാണ്.

തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ നടന്ന അന്തര്‍ദേശീയ ചലച്ചിത്രോത്സവം 'ദര്‍ശിനി2018' സമാപന സമ്മേളനം സംവിധായകന്‍ പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്യുന്നു.

Thrissur
English summary
Malappuram Local News priyanandhan about film industry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X