തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം: യുഎഇയില്‍ മരിച്ചത് തൃശൂര്‍ സ്വദേശിയായ മലയാളി!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: യമന്‍-യു.എ.ഇ. കടല്‍ അതിര്‍ത്തിയില്‍ യമനിലെ ഹൂതി വിമതര്‍ നടത്തിയ മിസൈലാക്രമണത്തില്‍ ചാവക്കാട് സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ചാവക്കാട് തിരുവത്ര കിരാമന്‍കുന്ന് പരേതനായ പുളിക്കല്‍ അബ്ദുറഹ്മാന്‍ ഹാജിയുടെ മകന്‍ കമറുദ്ദീ(54)ന്‍ മരിച്ചതായാണ് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് വ്യാഴാഴ്ച വിവരം ലഭിച്ചത്. അബുദാബിയില്‍ യു.എ.ഇ. പ്രതിരോധ സേനാ വിഭാഗത്തിലെ ജീവനക്കാരനാണ് കമറുദ്ദീന്‍.

അബുദാബിയില്‍നിന്ന് ഒരാഴ്ച മുമ്പ് പ്രതിരോധ സേനയോടൊപ്പം കപ്പലില്‍ യമന്‍-യു.എ.ഇ. കടല്‍ അതിര്‍ത്തിയില്‍ എത്തിയതായിരുന്നു കമറുദ്ദീനെന്ന് ബന്ധുക്കള്‍ പറഞ്ഞു. യു.എ.ഇക്കെതിരേ ഹൂതി വിമതര്‍ നടത്തുന്ന മിസൈലാക്രമണങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായാണ് യു.എ.ഇ. പ്രതിരോധ സേന ഇവിടെയെത്തിയതെന്ന് പറയുന്നു. മിസൈലാക്രമണത്തില്‍ യു.എ.ഇ. പ്രതിരോധ സേനയിലെ നാല് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് അറിയുന്നത്. ബുധനാഴ്ച രാവിലെയാണ് കപ്പലിനുനേരേ മിസൈല്‍ ആക്രമണം ഉണ്ടായത്. കപ്പലിന്റെ മുകള്‍ തട്ടില്‍ നില്‍ക്കുകയായിരുന്നവരാണ് കൊല്ലപ്പെട്ടത്.

kamarudhin

മിസൈല്‍ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ കപ്പലിന്റെ താഴേത്തട്ടിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനുമുമ്പുതന്നെ മിസൈല്‍ കപ്പലിന് മുകളില്‍ പതിച്ചെന്നാണ് പ്രതിരോധ സേനയിലെതന്നെ മലയാളിയായ മറ്റൊരു ഉദ്യോഗസ്ഥനില്‍ നിന്ന് അറിഞ്ഞത്. ഈ ഉദ്യോഗസ്ഥന്‍ അബുദാബിയില്‍ ജോലിചെയ്യുന്ന തിരുവത്ര അയ്യത്തയില്‍ സെയ്ഫുദ്ദീനോട് വിവരം പറയുകയും സെയ്ഫുദ്ദീന്‍ നാട്ടിലേക്ക് വിവരം അറിയിക്കുകയുമായിരുന്നു. എന്നാല്‍ മൃതദേഹം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നതിനെപ്പറ്റിയുള്ള വിവരം ബന്ധുക്കള്‍ക്കു ലഭിച്ചിട്ടില്ല. ജുമൈല(സീനത്ത്)യാണ് കമറുദ്ദീന്റെ ഭാര്യ. മക്കള്‍: സുമയ്യ, അമീന. മരുമകന്‍: ഷംസീര്‍ (അബുദാബി).

Thrissur
English summary
Malayalee killed Houti missile attack in UAE.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X