പാടാനറിയുന്നവര്‍ പാടിയാല്‍ പോരെ; ലാലിസത്തെക്കുറിച്ച് മാമുക്കോയ
തൃശൂര്‍: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ട് ലാലിസം പരിപാടിയെക്കുറിച്ച് ഒടുവില്‍ നടന് മാമുക്കോയയും പ്രതികരിച്ചു. അഭിനയിക്കാന്‍ കഴിയുന്നവര്‍ അഭിനയിക്കുകയും പാടാന്‍ അറിയുന്നവര്‍ പാടുകയും ചെയ്താല്‍ പോരെയെന്ന് മാമുക്കോയ ചോദിക്കുന്നു. കേരള സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവത്തോടുബന്ധിച്ച് 'മലയാളസിനിമ: ചിരിയും ചിന്തയും' എന്ന വിഷയത്തില്‍ നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാലിസത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആദ്യം മറുപടി പറയാന്‍ അദ്ദേഹം വിസമ്മതിച്ചിരുന്നു. താന്‍ പരിപാടി കണ്ടിട്ടില്ലെന്നും എന്നാല്‍ മോശമാണെന്നുള്ള അഭിപ്രായം കേട്ടെന്നും അദ്ദേഹം പറഞ്ഞു. നന്നായി അഭിനയിക്കുന്ന മോഹന്‍ലാല്‍ പാട്ടുപാടി കാണികളെ ബോറടിപ്പിച്ചെന്ന് പല ചലചിത്ര പ്രവര്‍ത്തകരും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

സുരേഷ് ഗോപി അടക്കമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിനെതിരെയും അദ്ദേഹം പരോക്ഷമായി പ്രതികരിച്ചു. തമിഴ് നാട്ടിലുള്ളതുപോലെ കേരളത്തില്‍ സിനിമാക്കാര്‍ക്ക് രാഷ്ട്രീയം പച്ചപിടിക്കില്ലെന്ന് മാമുക്കോയ പറഞ്ഞു. തമിഴ് നാട്ടില്‍ സിനിമ തന്നെയാണ് രാഷ്ട്രീയം. രാഷ്ട്രീയം തന്നെയാണ് സിനിമ. എന്നാല്‍ കേരളത്തിലെ സ്ഥിതി അതല്ല. അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാറ്റം ആഗ്രഹിക്കും.
ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാവ് താന്‍ തന്നെയാണെന്ന് പറയാനും മാമുക്കോയ മടിച്ചില്ല. ചായക്കടക്കാരന്റെ റോളുകള്‍ കൂടുതല്‍ ചെയ്തതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള നിരാശ തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനുഭവവും സന്ദേശവും ഒക്കെ തരുന്നതാകണം സിനിമ. സിനിമയിലുണ്ടാകുന്ന മാറ്റം നല്ലതിനുവേണ്ടിയാണമെന്നും മാമുക്കോയ പറഞ്ഞു.
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications