തൃശൂരില്‍ വ്യാപാരിക്ക് നേരെ ആക്രമണം: ഒരാള്‍കൂടി പിടിയില്‍, വിശാഖ് അഞ്ചാം പ്രതി!!
തൃശൂര്‍: കൈപ്പമംഗലം ചാമക്കാലയില്‍ വ്യാപാരിയെയും ജീവനക്കാരിയെയും ആക്രമിച്ചു പരുക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. പുന്നയ്ക്കച്ചാല്‍ വലിയപറമ്പില്‍ ശ്രീനിവാസന്റെ മകന്‍ വിശാഖിനെ (24) യാണ് എസ്.ഐ. കെ.ജെ. ജിനേഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പത്താംതീയതി ചാമക്കാലയില്‍ പലചരക്കുകട നടത്തുന്ന കണക്കാട്ട് കൃഷ്ണനെയും കടയിലെ ജീവനക്കാരിയെയും സംഘംചേര്‍ന്ന് മര്‍ദിച്ച കേസിലെ നാലാംപ്രതിയാണ് ഇയാള്‍.
മദ്യപിച്ച് സംഘടിച്ചെത്തിയ പ്രതികള്‍ മാരകായുധങ്ങളുമായി കടയിലേക്ക് ഇരച്ചു കയറി കൃഷ്ണനെയും ജീവനക്കാരിയായ യുവതിയെയും ആക്രമിക്കുകയായിരുന്നു. ഭയന്ന് വീട്ടിലേക്കോടിയ യുവതിയെ പിന്തുടര്‍ന്നും അടിച്ചു പരുക്കേല്‍പ്പിച്ചു. ഇതു തടയാനെത്തിയ ഭര്‍ത്താവിനും മര്‍ദനമേറ്റു. സാരമായി പരുക്കേറ്റ ഇവര്‍ മൂന്നുപേരും ചികിത്സയിലായിരുന്നു. ഈ കേസില്‍ അഞ്ചാംപ്രതിയാണ് അറസ്റ്റിലായ വിശാഖ്. നാലുപേരെ ഒരാഴ്ചമുമ്പ് പിടികൂടിയിരുന്നു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവര്‍ നാലുപേരും ഇപ്പോള്‍ ജയിലിലാണ്. ഈ കേസില്‍ ഒളിവിലുള്ള ഒരാളെക്കൂടി പിടികൂടാനുണ്ട്. സംഭവശേഷം മുങ്ങിയ പ്രതി പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ച് യാത്രക്കാരനെ ഇടിച്ചിട്ട് വാഹനം നിര്‍ത്താതെ പോയതിന് ഇയാള്‍ക്കെതിരേ വലപ്പാട് സ്‌റ്റേഷനില്‍ കേസുണ്ട്. സീനിയര്‍ സി.പി.ഒമാരായ സി.കെ. ഷാജു, പി.എ.അഭിലാഷ്, സി.പി.ഒ. സി.എസ്. പ്രബിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.












Click it and Unblock the Notifications