ഈനാംപേച്ചിയെ കൊന്ന് വില്പന: ഒരാള്‍ അറസ്റ്റില്‍
തൃശൂര്‍: ഇനാംപേച്ചിയെ കൊന്ന് അതിന്റെ ശല്‍ക്കങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചകേസില്‍ ഒരാള്‍ അറസ്റ്റില്‍. പീച്ചി താമര വെള്ളച്ചാല്‍ കോളനി സ്വദേശി തോട്ടുങ്ങല്‍ വാസു ആണ് അറസ്റ്റിലായത്. മാന്ദാമംഗലം വനഗ്രാമങ്ങളില്‍നിന്നു 37 ലക്ഷം രൂപയുടെ മരം മുറിച്ചുകടത്തിയ കേസിലെ പ്രധാന പ്രതിയാണ് വനപാലകരുടെ പിടിയിലായ 63 കാരനായ വാസു ഒളിവിലായിരുന്നു.
ഈനാംപേച്ചിയുടെ ശല്‍ക്കങ്ങള്‍ ദുര്‍മന്ത്രവാദത്തിനും ഔഷധ നിര്‍മാണത്തിനും അത്യുത്തമമാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് വില്പനയ്ക്ക് ശ്രമിക്കവെയാണ് ഒരുകിലോ 600 ഗ്രാം തൂക്കം വരുന്ന ശല്‍ക്കങ്ങള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്തത്. 11 കേസുകള്‍ വാസുവിന്റെ പേരില്‍ നിലവിലുണ്ടെന്ന് വനപാലകര്‍ പറയുന്നു. ഈട്ടി, തേക്ക് മരങ്ങളും വനവിഭവങ്ങളും വാസുവും സംഘവും വന്‍ തോതില്‍ കടത്തിക്കൊണ്ടുപോയിരുന്നതായും പറയുന്നു. ഇതിനിടയില്‍ ഒരാള്‍ മുമ്പ് വനപാലകരുടെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട് തൂങ്ങിമരിച്ചിരുന്നു.

കഴിഞ്ഞ മേയ് നാലിന് ഈ കേസിലെ മൂന്നുപേരെ പട്ടിക്കാടുവച്ച് വനപാലകര്‍ പിടികൂടിയെങ്കിലും വാസു രക്ഷപ്പെട്ടിരുന്നു. ഇന്നാണ് വാസു വനപാലകരുടെ പിടിയിലായത്. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പട്ടിക്കാട് റെയ്‌ഞ്ചോഫീസര്‍ എം.കെ. സൂര്‍ജിത്ത്, ഫോറസ്റ്റ് ഓഫീസര്‍ എം.കെ. രഞ്ജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications