അനധികൃത സ്പിരിറ്റ് വില്‍പ്പന: തൃശൂരിൽ ഒരാൾ അറസ്റ്റിൽ, പിടിച്ചെടുത്തത് 50 ലിറ്ററിലധികം സ്പിരിറ്റ്!!
തൃശൂര്‍: അനധികൃതമായി സ്പിരിറ്റ് വില്‍പ്പന നടത്തുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്ന് 50 ലിറ്ററോളം സ്പിരിറ്റ് പിടിച്ചെടുത്തു. പെരിഞ്ഞനം കാര്യേഴത്ത് പ്രഭിന് (38) ആണ് അറസ്റ്റിലായത്. എടമുട്ടം പാലപ്പെട്ടി സെഹ്റാസ് ഓഡിറ്റോറിയത്തിനു സമീപത്തെ ഇയാള്‍ താമസിക്കുന്ന വാടകവീട്ടില്‍ തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചും വലപ്പാട് പോലീസും ചേര്‍ന്ന് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെടുത്തത്.
ജില്ലയില്‍ ലഹരിമരുന്നിന്റെ ഉപയോഗം കൂടിയതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി രൂപീകരിച്ച ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ വന്‍തോതില്‍ വ്യാജമദ്യം ഉണ്ടാക്കി വില്‍പ്പന നടത്തുവാന്‍ സാധ്യതയുണ്ടെന്ന് രഹസ്യവിവരം കിട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ്വേഷം മാറി നടത്തിയ അന്വേഷണമാണ് പ്രതിയെ അറസ്റ്റ് ചെയ്യാനും സ്പിരിറ്റ് പിടികൂടാനും സഹായകമായത്.

മുമ്പ് ക്വാറി ബിസിനസ് നടത്തിയിരുന്ന പ്രതി ബിസിനസ് പൊളിഞ്ഞതിനെത്തുടര്‍ന്നാണ് ഈ രംഗത്തേക്ക് എത്തിപ്പെടുന്നത്. 50 ലിറ്റര്‍, 30 ലിറ്റര്‍ എന്നിങ്ങനെ കൊണ്ടുവന്ന് ഒന്നോ രണ്ടോ ലിറ്റര്‍ വീതം വില്‍പ്പന നടത്തുകയാണിയാള്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.മാര്‍ക്കറ്റില്‍ ഒരു ലിറ്റര്‍ സ്പിരിറ്റിന് 300 രൂപയോളം മാത്രം വിലയുള്ളപ്പോള്‍ ഇതിന്റെ മൂന്നിരട്ടി വിലയ്ക്കാണ് വില്‍പ്പന. ചാലക്കുടിയില്‍നിന്നാണ് സ്പിരിറ്റ് കൊണ്ടുവരുന്നതെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തിയത്. ഇതിന്റെ പിന്നിലുള്ള ആളുകളെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളും പോലീസ് നിരീക്ഷിച്ചുവരികയാണ്.

ജില്ലാ റൂറല്‍ പോലീസ് മേധാവി കെ.പി. വിജയകുമാരന്റെ നിര്‍ദേശപ്രകാരം തൃശൂര്‍ റൂറല്‍ ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ഗോപാലകൃഷ്ണന്, ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്. സന്തോഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ വലപ്പാട് എസ്.ഐ. വിനോദ് വലിയാറ്റൂര്‍, കൈപ്പമംഗലം എസ്.ഐ. പി.ജി. അനൂപ്, തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. എം.പി. മുഹമ്മദ് റാഫി, എ.എസ്.ഐ. പി.സി. സുനില്‍, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ സി.എ. ജോബ്, സൂരജ് വി. ദേവ്, ലിജു ഇയ്യാനി, എം.വി. മാനുവല്‍, ഉണ്ണിക്കൃഷ്ണന്, ഉല്ലാസ്, അജിത്, അര്‍ച്ചന എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications