തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അനധികൃത സ്പിരിറ്റ് വില്‍പ്പന: തൃശൂരിൽ ഒരാൾ അറസ്റ്റിൽ, പിടിച്ചെടുത്തത് 50 ലിറ്ററിലധികം സ്പിരിറ്റ്!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: അനധികൃതമായി സ്പിരിറ്റ് വില്‍പ്പന നടത്തുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്ന് 50 ലിറ്ററോളം സ്പിരിറ്റ് പിടിച്ചെടുത്തു. പെരിഞ്ഞനം കാര്യേഴത്ത് പ്രഭിന്‍ (38) ആണ് അറസ്റ്റിലായത്. എടമുട്ടം പാലപ്പെട്ടി സെഹ്‌റാസ് ഓഡിറ്റോറിയത്തിനു സമീപത്തെ ഇയാള്‍ താമസിക്കുന്ന വാടകവീട്ടില്‍ തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചും വലപ്പാട് പോലീസും ചേര്‍ന്ന് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെടുത്തത്.

ശബരിമല സ്വകാര്യ ബിൽ ഇന്ന് ലോക്സഭയിൽ, മോദി സർക്കാരിന്റെ ആദ്യ ബിൽ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കൽ!ശബരിമല സ്വകാര്യ ബിൽ ഇന്ന് ലോക്സഭയിൽ, മോദി സർക്കാരിന്റെ ആദ്യ ബിൽ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കൽ!

ജില്ലയില്‍ ലഹരിമരുന്നിന്റെ ഉപയോഗം കൂടിയതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി രൂപീകരിച്ച ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ വന്‍തോതില്‍ വ്യാജമദ്യം ഉണ്ടാക്കി വില്‍പ്പന നടത്തുവാന്‍ സാധ്യതയുണ്ടെന്ന് രഹസ്യവിവരം കിട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ്‌വേഷം മാറി നടത്തിയ അന്വേഷണമാണ് പ്രതിയെ അറസ്റ്റ് ചെയ്യാനും സ്പിരിറ്റ് പിടികൂടാനും സഹായകമായത്.

spiritecase-1

മുമ്പ് ക്വാറി ബിസിനസ് നടത്തിയിരുന്ന പ്രതി ബിസിനസ് പൊളിഞ്ഞതിനെത്തുടര്‍ന്നാണ് ഈ രംഗത്തേക്ക് എത്തിപ്പെടുന്നത്. 50 ലിറ്റര്‍, 30 ലിറ്റര്‍ എന്നിങ്ങനെ കൊണ്ടുവന്ന് ഒന്നോ രണ്ടോ ലിറ്റര്‍ വീതം വില്‍പ്പന നടത്തുകയാണിയാള്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.മാര്‍ക്കറ്റില്‍ ഒരു ലിറ്റര്‍ സ്പിരിറ്റിന് 300 രൂപയോളം മാത്രം വിലയുള്ളപ്പോള്‍ ഇതിന്റെ മൂന്നിരട്ടി വിലയ്ക്കാണ് വില്‍പ്പന. ചാലക്കുടിയില്‍നിന്നാണ് സ്പിരിറ്റ് കൊണ്ടുവരുന്നതെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തിയത്. ഇതിന്റെ പിന്നിലുള്ള ആളുകളെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളും പോലീസ് നിരീക്ഷിച്ചുവരികയാണ്.

spirite-156108

ജില്ലാ റൂറല്‍ പോലീസ് മേധാവി കെ.പി. വിജയകുമാരന്റെ നിര്‍ദേശപ്രകാരം തൃശൂര്‍ റൂറല്‍ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ഗോപാലകൃഷ്ണന്‍, ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ വലപ്പാട് എസ്.ഐ. വിനോദ് വലിയാറ്റൂര്‍, കൈപ്പമംഗലം എസ്.ഐ. പി.ജി. അനൂപ്, തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. എം.പി. മുഹമ്മദ് റാഫി, എ.എസ്.ഐ. പി.സി. സുനില്‍, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ സി.എ. ജോബ്, സൂരജ് വി. ദേവ്, ലിജു ഇയ്യാനി, എം.വി. മാനുവല്‍, ഉണ്ണിക്കൃഷ്ണന്‍, ഉല്ലാസ്, അജിത്, അര്‍ച്ചന എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Thrissur
English summary
Man arrested in illegal spirite sale in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X