കാമുകിയുടെ മകളെ പീഡിപ്പിച്ച അമ്പതുകാരന്‍ അറസ്റ്റില്‍: ഒത്താശ ചെയ്ത അമ്മയും അറസ്റ്റില്‍, തൃശൂരില്‍
തൃശൂര്‍: കാമുകിയുടെ ഒമ്പതുവയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച പച്ചക്കറി വ്യാപാരി അറസ്റ്റില്‍. ഇയാള്‍ക്കു സഹായം ചെയ്‌തെന്ന കുറ്റത്തിനു വീട്ടമ്മയും അറസ്റ്റില്‍. അകലാട് നാലാംകല്ലില്‍ പച്ചക്കറിവ്യാപാരം നടത്തുന്ന കാട്ടിലെപള്ളി കല്ലുവളപ്പില്‍ അലി (50) യെയാണു ചാവക്കാട് സി.ഐ: ജി. ഗോപകുമാര്‍, എസ്.ഐമാരായ കെ.ജി. ജയപ്രദീപ്, കെ.വി. മാധവന്‍, എ.എസ്.ഐ. അനില്‍ മാത്യു, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ വീരജ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മ 37 വയസുള്ള പെരിന്തല്‍മണ്ണ സ്വദേശിയായ വീട്ടമ്മയാണു കൂടെ അറസ്റ്റിലായത്.
അലിയും വീട്ടമ്മയും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ തുടര്‍ച്ചയായാണ് മകളെയും പീഡനത്തിനു വിധേയമാക്കാന്‍ വഴിയൊരുങ്ങിയത്. പെണ്‍കുട്ടിയുടെതടക്കമുള്ള പതിനഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും അലി ഭീഷണിപ്പെടുത്തി കൈപ്പറ്റി പണയപ്പെടുത്തിയിട്ടുണ്ട്. വീട്ടമ്മയുടെ വീട്ടില്‍ രാത്രിയിലാണ് അലി ചെന്നിരുന്നത്. വീട്ടമ്മയുടെ ഭര്‍ത്താവ് മനോവൈകല്യത്തിനു വീര്യംകൂടിയ മരുന്നു കഴിക്കുന്നയാളാണ്. ഉറക്കഗുളികകള്‍ അടക്കമുള്ള ഈ മരുന്നുകള്‍ ഭര്‍ത്താവിന്റെ അമ്മയ്ക്കും നല്‍കി മയക്കിക്കിടത്തിയാണ് അലിക്ക് വീട്ടില്‍ വരാന്‍ അവസരമൊരുക്കാറെന്ന് പോലീസ് പറഞ്ഞു.

വീട്ടമ്മയുടെയും ഭര്‍ത്താവിന്റെയും വിവാഹം നടത്താന്‍ മുന്‍കയ്യെടുത്തത് അലിയായിരുന്നു. വീട്ടമ്മയുമായി നേരത്തെയുള്ള ബന്ധം വിവാഹ ശേഷവും അവിഹിതമായി തുടര്‍ന്നു. ഇക്കഴിഞ്ഞ 14നു രാത്രി പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടപ്പോഴാണ് വീട്ടുകാര്‍ വിവരങ്ങള്‍ അറിയുന്നത്. ബന്ധുക്കളുടെ സഹായത്തോടെ അലിയെ അന്നുരാത്രി തന്നെ പോലീസിലേല്‍പ്പിച്ചെങ്കിലും സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. അവരുടെ ഇടപെടലിനെ തുടര്‍ന്ന് വനിതാ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. പെണ്‍കുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയാണു പീഡിപ്പിച്ചിരുന്നതെന്നും പറയുന്നു. വീട്ടമ്മയുടെ പങ്കിനെ കുറിച്ചും പെണ്‍കുട്ടി നല്‍കിയ മൊഴിയിലുണ്ട്. പെണ്‍കുട്ടിയെ പിതാവിന്റെ ബന്ധുക്കള്‍ ഏറ്റെടുത്തു. അലി രണ്ടു വിവാഹം കഴിച്ചയാളാണ്. മകനും മളുമുണ്ട്. ചാവക്കാട് കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു ജയിലിലടച്ചു.
പോലീസ് അറസ്റ്റുചെയ്ത അലി.


Click it and Unblock the Notifications