തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാഹനമോഷണത്തിലും ഭണ്ഡാര മോഷണക്കേസിലും പ്രതി: മോഷ്ടാവ് പതിന്നാലു വര്‍ഷത്തിനുശേഷം പിടിയില്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വിവിധ സ്‌റ്റേഷനുകളില്‍ വാഹനമോഷണം, ഭണ്ഡാര മോഷണം തുടങ്ങിയവയിലും അടിപിടി കേസുകളിലും പ്രതിയായ ആളൂര്‍ വെള്ളാഞ്ചിറ സ്വദേശി പറയന്റെ വടക്കേതില്‍ വീട്ടില്‍ രഘുവിന്റെ മകന്‍ അനില്‍ (34) ആണ് ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിന്റെ പിടിയിലായത്. പതിന്നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് പോട്ടയില്‍ നിന്നും കോട്ടാറ്റ് ഭാഗത്തുനിന്നും ബൈക്കുകള്‍ മോഷണംപോയ കേസിലാണ് അനിലിനെ ചാലക്കുടി ഇന്‍സ്‌പെക്ടര്‍ ജെ. മാത്യു അറസ്റ്റ് ചെയ്തത്.

കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമായിരുന്നു അനില്‍ കൂടുതല്‍ കാലവും തങ്ങിയിരുന്നത്. അവിടെ ഇലക്‌ട്രോണിക്‌സ് റിപ്പയറിങ് ഷോപ്പില്‍ ജോലിചെയ്യുമ്പോഴാണ് ബൈക്കുകള്‍ മോഷ്ടിക്കുന്നത്. ഈ കേസുകള്‍ കൂടാതെ മാളയില്‍ വലിയപറമ്പ് ഭാഗത്തെ പള്ളിയുടെ ഭണ്ഡാരം കുത്തിപ്പൊളിച്ച് പണവും മറ്റും കവര്‍ന്ന കേസിലും കൊടുങ്ങല്ലൂരില്‍ അടിപിടി കേസുകളിലും അനില്‍ പ്രതിയാണ്. ഇരിങ്ങാലക്കുട സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയായതോടെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുകയും തുടര്‍ന്ന് ഒളിവില്‍ പോകുകയുമായിരുന്നു. വിവിധ പോലീസ് സംഘങ്ങള്‍ കുറേ നാളുകളായി അനിലിനെ തിരഞ്ഞു വരികയായിരുന്നു.

ചാലക്കുടിയിലെ അന്വേഷണ സംഘം അഴീക്കോട് കേന്ദ്രീകരിച്ച് അനിലിന്റെ സുഹൃത്തുക്കളെ കണ്ട് ചോദിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഒരു സുഹൃത്തില്‍നിന്ന് അനില്‍ വിവാഹിതനായെന്ന വിവരം ലഭിച്ചതോടെ ആ വഴിക്കായി തുടരന്വേഷണം. അങ്ങനെയാണ് ഭാര്യവീട് കണ്ടെത്തി അവിടെനിന്ന് അനില്‍ കുടുംബസമേതം കഴിയുന്ന പോട്ടയിലെ വീട് കണ്ടെത്തിയത്. തുടര്‍ന്ന് പുലര്‍ച്ചെ അനില്‍ വീട്ടിലേക്ക് വരുന്നവഴി ബൈക്ക് തടഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു.

anil-1545

അന്വേഷണ സംഘത്തിലും പ്രതിയെ പിടികൂടാനും എസ്.ഐ. ജയേഷ് ബാലന്‍, ക്രൈം സ്‌ക്വാഡ് എസ്.ഐ. വി.എസ്. വത്സകുമാര്‍, എ.എസ്.ഐ. ജിനുമോന്‍ തച്ചേത്ത്, സീനിയര്‍ സി.പി.ഒമാരായ സി.എ. ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, സി.പി.ഒമാരായ വി.യു. സില്‍ജോ, റെജി എ.യു, ബിനു എം.ജെ, ഷിജോ തോമസ് എന്നിവരുമുണ്ടായിരുന്നു. തുടര്‍ന്ന് മറ്റു നടപടികള്‍ക്കുശേഷം അനിലിനെ കോടതി മുമ്പാകെ ഹാജരാക്കി.

കുന്നംകുളം നഗരത്തിലെ ഫാന്‍സി കടയില്‍നിന്ന് പട്ടാപ്പകല്‍ യുവാവ് വില കൂടിയ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു. സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് കടക്കാരന്റെ കണ്ണ് വെട്ടിച്ചാണ് മേശപ്പുറത്ത് വച്ചിരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്. ആവശ്യപ്പെട്ടസാധനങ്ങള്‍ എടുക്കാന്‍ കടക്കാരന്‍ നീങ്ങിയ തക്കംനോക്കി മൊബൈല്‍ ഫോണ്‍ എടുത്ത് യുവാവ്‌പോക്കറ്റിലിടുകയായിരുന്നു. പിന്നീട് സാധനങ്ങള്‍ വേണ്ടെന്നുപറഞ്ഞ് ഇയാള്‍ കടയില്‍നിന്ന് ഇറങ്ങിപ്പോയി. രാവിലെ നടന്ന മൊബൈല്‍ മോഷണ ദൃശ്യങ്ങള്‍ കടയിലെ സിസിടിവിയില്‍ വ്യക്തമായും പതിഞ്ഞിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.

Thrissur
English summary
man arrested in temple robbery case from thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X