തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുപ്രസിദ്ധ മോഷ്ടാവ് സജീഷ് തൃശൂരില്‍ അറസ്റ്റില്‍: അറസ്റ്റ് പൂട്ട് തകര്‍ത്ത് ഭണ്ഡാരം കവര്‍ന്ന കേസില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് സജീഷിനെ(36) സിറ്റി ക്രൈംബ്രാഞ്ച് സംഘവും എരുമപ്പെട്ടി പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. തൃശൂര്‍ കടങ്ങോട് പാറപ്പുറം ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ കേസിന്റെ അന്വേഷണമാണ് പോത്തന്‍വാവ എന്നറിയപ്പെട്ട സജീഷിനെ വലയിലാക്കാന്‍ സഹായിച്ചത്.

20-ാം വയസു മുതലാണ് എടപ്പാള്‍ സ്വദേശിയായ സജീഷ് കടകളിലും മറ്റുമായി ചെറിയ മോഷണങ്ങള്‍ തുടങ്ങിയത്. പിന്നീട് ക്ഷേത്രഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ത്ത് മോഷണങ്ങളിലേക്ക് വളരുകയായിരുന്നു. 2008 ല്‍ കുന്നംകുളത്തിനടുത്ത് മോഷണം നടത്താന്‍ കയറിയ ക്ഷേത്രത്തില്‍ കിടന്നുറങ്ങിപ്പോയപ്പോള്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ആദ്യമായി പോലീസ് പിടിയിലാകുന്നത് അങ്ങനെയാണ്. ജയില്‍വാസം കഴിഞ്ഞ് ഇറങ്ങി വീണ്ടും മോഷണം നടത്തി പോലീസ് പിടിയിലാകുകയും സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ തടവ് അനുഭവിക്കുകയും ചെയ്തു.

rajeshrobbery-

2017ല്‍ മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട സജീഷ് കഴിഞ്ഞ സെപ്റ്റംബറില്‍ ജയില്‍ മോചിതനായി. പിന്നീട് ഇതിനകം പത്തോളം ക്ഷേത്രങ്ങളില്‍ക്കൂടി കവര്‍ച്ച നടത്തിയതായി ചോദ്യംചെയ്യലില്‍ പറഞ്ഞു. മോഷ്ടിച്ച ബൈക്കുകളില്‍ പോയാണ് മോഷണം. റോഡരികിലോ വീടുകളിലോനിന്ന് മോഷ്ടിക്കുന്ന ബൈക്കില്‍ ചെറുതും വലുതുമായ അമ്പലങ്ങളിലെ ഭണ്ഡാരങ്ങളും ചിലപ്പോള്‍ ശ്രീകോവില്‍ തകര്‍ത്തും കവര്‍ച്ച നടത്തും. ഒരു ദിവസംതന്നെ നിരവധി ക്ഷേത്രങ്ങളില്‍ മോഷണം നടത്തും.

പെട്രോള്‍ കഴിഞ്ഞാല്‍ ബൈക്ക് അവിടെ ഉപേക്ഷിക്കും. അടുത്ത വീടുകളില്‍ ലോക്ക് ചെയ്തിരിക്കുന്ന ബൈക്കുകളില്‍നിന്നു പെട്രോള്‍ ഊറ്റി യാത്ര തുടരുന്ന പതിവുമുണ്ട്. മോഷ്ടിച്ച ബൈക്ക് കേടായാല്‍ വഴിയില്‍ ഉപേക്ഷിച്ച് മറ്റൊരു ബൈക്ക് മോഷ്ടിച്ച് പണി തുടരുന്നതാണ് സജീഷിന്റെ രീതിയെന്നും പോലീസ് സംഘം പറഞ്ഞു.

ചങ്ങരംകുളം മാങ്ങുന്നത്ത് ഭഗവതിക്ഷേത്രം, പുതുവൈപ്പ് മണലാര്‍കാവ് ക്ഷേത്രം, പെരുതുരുത്തി കോന്നാങ്ങാട്ട് ക്ഷേത്രം, മലങ്ങോട്ട് ക്ഷേത്രം, തുപ്പേശ്വര ക്ഷേത്രം, പഴഞ്ഞി ശ്രീമങ്ങാട്ട് തൃക്കോവില്‍ ക്ഷേത്രം, കടങ്ങോട് തെക്കുന്നര, തൃപ്പല്ലൂര്‍ ശിവക്ഷേത്രം, വെള്ളാഞ്ചേരി ക്ഷേത്രം, വെണ്ണന്‍കാട് ക്ഷേത്രം, ചേകന്നൂര്‍ ശിവക്ഷേത്രം, ആനക്കര ക്ഷേത്രം, തട്ടാന്‍പടി ക്ഷേത്രം, എടപ്പാള്‍ പന്താവൂര്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് ഏറ്റവും ഒടുവില്‍ മോഷണം നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. നിരന്തരയാത്ര, പുതിയ സിനിമകള്‍ റീലിസാകുമ്പോള്‍ കാണല്‍, ആഡംബര ഹോട്ടലുകളില്‍നിന്ന് തീറ്റ എന്നിവയ്ക്കാണ് കവര്‍ച്ചപ്പണം ഉപയോഗിച്ചിരുന്നതെന്ന് പോത്തന്‍വാവ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

മോഷ്ടിച്ച നിരവധി ബൈക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്. കുന്നംകുളം അസി. പോലീസ് കമ്മിഷണര്‍ സി.എസ്. സിനോജ്, തൃശൂര്‍ സിറ്റി ക്രൈംബ്രാഞ്ച് അസി. പോലീസ് കമ്മിഷണര്‍ ബാബു കെ. തോമസ്, എരുമപ്പെട്ടി എസ്.ഐ. സുവിന്ദ്, തൃശൂര്‍ സിറ്റി ക്രൈംബ്രാഞ്ച് അംഗങ്ങളായ എസ്.ഐ. ടി.ആര്‍. ഗ്ലാഡ്‌സന്‍, എം.ജി. സുവൃതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്‍, ശിവകുമാര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ടി.വി. ജീവന്‍, ലികേഷ് എം.എസ്, കെ.ബി. വിബിന്‍ദാസ് എന്നിവരാണ് പോത്തന്‍വാവയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.


റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് യാത്രക്കാരന്റെ മൊബെല്‍ ഫോണ്‍ മോഷ്ട്ടിച്ച ആലപ്പുഴ ചെമ്പക്കര സ്വദേശി അരുണ്‍ ഗോപിയെ തൃശൂര്‍ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ പോലീസും റെയില്‍വേ പ്രേട്ടക്ഷന്‍ ഫോഴ്‌സും റേയില്‍വെ സ്‌റ്റേഷനില്‍ മോഷണം തടയുന്നതിനായി പ്രത്യേക നിരീക്ഷണം നടത്തിവരവെയാണ് പ്രതി പിടിയിലായത്. റെയില്‍വേ എസ്.ഐ . ബാബു, സിനീയര്‍ സി.പി.ഒമാരായ സിദ്ദിഖ്, ബാലകൃഷ്ണന്‍, ആഷാഹുല്‍ ഹമീദ്, റെനീഷ്, ഗിരീഷ്, അജി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതി എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലും പനങ്ങാട് പോലീസ് സ്‌റ്റേഷനിലും വിവിധ കളവ് കേസുകളില്‍ പ്രതിയാണ്. ആലുവ എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ കഞ്ചാവ് കൈവശംവച്ച കേസിലും പ്രതിയാണ്. രണ്ടാഴ്ച മുമ്പ് ജെയില്‍ മോചിതനായതിനുശേഷം വീണ്ടും കളവ് ചെയ്യുന്നതിനിടയിലാണ് പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Thrissur
English summary
man arrested in robbery case from thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X