തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷാഫി പറമ്പിലിന് കൊറോണയെന്ന് വ്യാജസന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ, സംഭവം തൃശൂരിൽ!!

Google Oneindia Malayalam News

തൃശ്ശൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിലിന് കൊറോണ ബാധിച്ചെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ പുന്നയൂർക്കുളം മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ സിടി സോമരാജനാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഷാഫി പറമ്പിലിന് കൊവിഡ് ബാധ. 'സാമൂഹിക അകലം നന്നായിരിക്കും' എന്നാണ് പ്രാദേശിക സിപിഎം നേതാവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

ഇന്നലെയും ഇന്നുമായി ആലപ്പുഴയിൽ എത്തിയത് 116 പ്രവാസികൾ, മുന്‍കരുതലുകൾ ശക്തമാക്കി ജില്ലാ ആരോഗ്യവകുപ്പ്ഇന്നലെയും ഇന്നുമായി ആലപ്പുഴയിൽ എത്തിയത് 116 പ്രവാസികൾ, മുന്‍കരുതലുകൾ ശക്തമാക്കി ജില്ലാ ആരോഗ്യവകുപ്പ്

വാളയാറയിൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നതോടെ ഇവർക്ക് വേണ്ടി ഷാഫി പറമ്പിൽ ഇടപെട്ടതോടെയാണ് ഫേസ്ബുക്കിൽ ഇത്തരത്തിൽ പോസ്റ്റിട്ടത്. വാളയാർ അതിർത്തി വഴി കേരളത്തിലെത്തിയ മലപ്പുറം സ്വദേശിയ്ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. രോഗബാധിതൻ വാളയാറിലെത്തിയ സമയത്ത് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നു ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ.

 shafi-157795

Recommended Video

cmsvideo
ഇതര സംസ്ഥാനത്ത് മലയാളികൾ പാസ് കിട്ടാതെ കഷ്ടപ്പെടുന്നുവെന്ന് ചെന്നിത്തല

ഷാഫി പറമ്പിൽ എംഎൽഎക്ക് കൊവിഡ് ബാധിച്ചുവെന്ന് ഒരു സിപിഎം നേതാവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതായി ചൂണ്ടിക്കാണിച്ച് വിഡി സതീശൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ കൊവിഡ് കാലത്ത് മര്യാദകളുടെ സകല സീമകളും ലംഘിച്ചുകൊണ്ട് സിപിഎമ്മുകാർ കോൺഗ്രസിനെതിരായി വ്യാജപ്രചരണങ്ങൾ നടത്തുകയാണെന്നും വിഡി സതീശൻ പോസ്റ്റിൽ ആരോപിച്ചിരുന്നു. സൈബറിടത്തിൽ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കോൺഗ്രസ് ഒറ്റക്കെട്ടായി പൊരുതുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

Thrissur
English summary
Man arrested over fake message against Shafi Parambil MLA over covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X