തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ മാലമോഷ്ടാവ് അറസ്റ്റില്‍: മാല മോഷണം നടത്തിയിരുന്നത് മോഷ്ടിച്ച ബൈക്കില്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി സ്ത്രീകളുടെ മാലപൊട്ടിക്കുന്ന പ്രതിയെ ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഒന്നിന് കല്ലേറ്റുംകര മേല്‍പ്പാലത്തിന് മുകളില്‍വച്ച് ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ വരികയായിരുന്ന റിട്ട. അധ്യാപിക കടുപ്പശ്ശേരി ഉമാമന്ദിരം വീട്ടില്‍ ഓമനയുടെ നാലര പവന്‍ തൂക്കംവരുന്ന സ്വര്‍ണമാല പൊട്ടിച്ച കേസിലാണ് എടതിരിഞ്ഞി ചെട്ടിയാല്‍ തൃക്കൂക്കാരന്‍ വീട്ടില്‍ റോഷനെ (20)ആളൂര്‍ പോലീസ്‌സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.എസ്.ഐ. പി.ആര്‍. ദിനേഷ്‌കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ഗുജറാത്തിൽ വിറച്ച് കോൺഗ്രസ്! യുവ എംഎൽഎ അൽപേഷ് താക്കൂർ ബിജെപിയിലേക്കെന്ന് സൂചന ഗുജറാത്തിൽ വിറച്ച് കോൺഗ്രസ്! യുവ എംഎൽഎ അൽപേഷ് താക്കൂർ ബിജെപിയിലേക്കെന്ന് സൂചന

 സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍


കല്ലേറ്റുംകര ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള 12-ഓളം സി.സി.ടി.വി. കാമറാ ദൃശ്യങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരികയും മോഷണംനടത്തിയ യുവാവ് ഉപയോഗിച്ച ബൈക്കിന്റെ നമ്പര്‍ വ്യക്തമാകുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഈ ബൈക്കിനെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത് കൊച്ചി ഇന്‍ഫോ പാര്‍ക്കിന് സമീപത്തുനിന്നു മോഷണം പോയതാണെന്ന് വ്യക്തമായി. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ ഈ ബൈക്ക് ഇരിങ്ങാലക്കുട ഭാഗത്ത് ഓടിച്ചു നടക്കുന്നതായി അറിഞ്ഞു.

ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തല്‍

ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തല്‍

തുടര്‍ന്ന് ഇയാളെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ ഇടപ്പള്ളിയില്‍നിന്നും പറവൂര്‍, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നുമായി നാലോളം ബൈക്കുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും ചാലക്കുടിയില്‍നിന്നു മോഷണംചെയ്ത ബൈക്കുകള്‍ പൊളിച്ചുവിറ്റുവെന്നും എടപ്പിള്ളിയില്‍നിന്നു മോഷ്ടിച്ച ബുള്ളറ്റ് ഉപയോഗിച്ചാണ് ആളൂര്‍ ഇരിങ്ങാലക്കുട ഭാഗത്ത് മാലകള്‍ പൊട്ടിച്ചതെന്നും പ്രതി സമ്മതിച്ചു. പുല്ലൂര്‍ സ്‌കൂളിനു സമീപം സ്‌കൂട്ടറില്‍ പോവുകയായിരുന്ന രഞ്ജിനി എന്ന സ്ത്രീയുടെ അഞ്ചര പവന്‍ മാലയും കൊല്ലാട്ടി ക്ഷേത്രത്തിനടുത്ത് സ്‌കൂട്ടറില്‍ പോകുകയായിരുന്ന മറ്റൊരു സ്ത്രീയുടെ മാലയും പൊട്ടിച്ചെടുത്ത് പണയംവച്ച് പണം വാങ്ങിയതായും ഈ പണം കൂട്ടുകാരുമൊത്ത് കറങ്ങിനടന്ന് മദ്യപിച്ചും ആര്‍ഭാടമായി ജീവിച്ചും ചെലവഴിച്ചതായി പ്രതി പോലീസിനോട് സമ്മതിച്ചു.

 പ്രത്യേക അന്വേഷണ സംഘം

പ്രത്യേക അന്വേഷണ സംഘം


പ്രതിയെ പിടികൂടുന്നതിന് തൃശൂര്‍ റൂറല്‍ എസ്.പി. കെ.പി. വിജയകുമാറിന്റെ നിര്‍ദേശപ്രകാരം പ്രത്യേകം അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ചാലക്കുടി ഡിവൈ.എസ്.പി. കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍ എ.എസ്.ഐമാരായ സി.കെ. സുരേഷ്, സൈമണ്‍, മുരളീധരന്‍, ഗ്ലാഡിന്‍, അലി, സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഫൈസല്‍ കോറോത്ത്, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ എന്‍.എം. രാവുണ്ണി, കെ.എസ്. ശ്രീജിത്ത്, എം.ജി. വിനോദ്കുമാര്‍, എം.ബി. അനീഷ്, അരുണ്‍കുമാര്‍, കെ.എസ്. പ്രദീപ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യുമെന്ന് പോലീസ് അറിയിച്ചു.

 ബൈക്ക് നമ്പറില്‍ സാമ്യം

ബൈക്ക് നമ്പറില്‍ സാമ്യം



അന്വേഷണത്തിനിടെ മോഷണത്തിന് ഉപയോഗിച്ച ബൈക്കിന്റെ നമ്പറുമായി സാമ്യമുള്ള ബൈക്കുമായി ഒരാള്‍ ഇരിങ്ങാലക്കുട ഭാഗത്ത് കറങ്ങി നടക്കുന്നുണ്ടെന്ന വിവരം ലഭിച്ച സിവില്‍ പോലീസ് ഓഫീസറായ കെ.എസ്. ശ്രീജിത്ത് ഉടന്‍തന്നെ ബൈക്കുമായി ഇരിങ്ങാലക്കുടയിലെത്തുകയും സോള്‍വെന്റ് കമ്പനി പരിസരത്തുവച്ച് ബുള്ളറ്റ് ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. എന്നാല്‍ നിര്‍ത്താതെ പോയ ബൈക്കിനെ ശ്രീജിത്ത് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് പ്രതി കൂടുതല്‍ കുറ്റകൃത്യങ്ങള്‍ പോലീസിനോട് സമ്മതിച്ചത്.

Thrissur
English summary
man arrested in robbey case in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X