തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഖി അഴിച്ചില്ല: മൃദംഗം കലാകാരന്‍ മര്‍ദനമേറ്റു, സംഭവം കേരള സര്‍വകലാശാല യുവജനോത്സവത്തില്‍!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ ഓട്ടന്‍തുള്ളലിനു മൃദംഗം വായിക്കാനെത്തിയ കലാകാരന്‍ രാഖി ധരിച്ചതിന്റെ പേരില്‍ മര്‍ദ്ദനമേറ്റതായി പരാതി. കലാമണ്ഡലത്തില്‍ നിന്നും മൃദംഗപഠനം പൂര്‍ത്തിയാക്കി വേദികളില്‍ സജീവമായ ചെറുതുരുത്തി തൊയക്കാട്ട് രാജീവ് സോനയെ ആണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. മര്‍ദനമേറ്റിട്ടും ഓട്ടന്‍ തുള്ളലിന് മൃദംഗം വായിച്ചശേഷമാണ് രാജീവ് മടങ്ങിയത്.

<strong>നാല് സംസ്ഥാനങ്ങളില്‍ പ്രധാന ചര്‍ച്ച കോണ്‍ഗ്രസ് പ്രഖ്യാപനം!! മോദിയുടെ പ്രചാരണം ഏശുന്നില്ല</strong>നാല് സംസ്ഥാനങ്ങളില്‍ പ്രധാന ചര്‍ച്ച കോണ്‍ഗ്രസ് പ്രഖ്യാപനം!! മോദിയുടെ പ്രചാരണം ഏശുന്നില്ല

യുവജനോത്സവം നടന്ന കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ് സംഭവം. മത്സരം ആരംഭിക്കുന്നതിനു മുമ്പ് വേദിക്ക് പിന്നിലിരിക്കുകയായിരുന്ന രാജീവിനോട് ഒരാള്‍ രാഖി അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കൃത്യമായ കാരണം പറയാതെ അഴിക്കില്ലെന്ന് രാജീവ് പറഞ്ഞു. പിന്നീട് ഒരു സംഘം വിദ്യാര്‍ഥികളെത്തി മര്‍ദിക്കുകയായിരുന്നെന്നും അവരിലൊരാള്‍ രാഖി അഴിച്ചുമാറ്റിയെന്നും രാജീവ് പറയുന്നു.

karyavattom-1

തിരിച്ചുപോയാല്‍ മത്സരാര്‍ഥിക്ക് ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ രാജീവ് വേദിയില്‍ കയറാന്‍ തയ്യാറാകുകയും ആ കുട്ടിക്ക് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. പിറ്റേന്ന് കണ്ണൂരില്‍ മറ്റൊരുപരുപാടി ഉണ്ടായിരുന്നതിനാല്‍ പോലീസില്‍ പരാതിപ്പെടാന്‍ നില്‍ക്കാതെ മടങ്ങിയതായും പരാതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും രാജീവ് പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thrissur
English summary
man attacked over rakhi in Kerala university youth festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X