തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാവറട്ടി എള്ളവള്ളിയില്‍ പ്രദേശവാസികള്‍ കടന്നല്‍ ഭീഷണിയില്‍: ഒരാഴ്ചക്കിടെ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പാവറട്ടി എള്ളവള്ളിയില്‍ കടന്നല്‍ ഭീഷണി തുടര്‍ക്കഥ. ഒരാഴ്ചക്കിടെ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു നിരവധി പേര്‍ക്ക് പരുക്കേറ്റു. എളവള്ളി കോള്‍പാടത്ത് പണിയുന്നതിനിടെ കടന്നല്‍ക്കുത്തേറ്റാണ് വയോധികന്‍ മരിച്ചത്. ബുധനാഴ്ച രാവിലെ 9 നാണ് സംഭവം. അന്നു തന്നെ രണ്ടുപേര്‍ക്ക് കുത്തേറ്റു, എളവള്ളി നോര്‍ത്ത് സ്‌കൂള്‍ ഗ്രൗണ്ട് വഴിയില്‍ പറങ്ങനാട്ട് വീട്ടില്‍ ഭാസ്‌കരനാണ് (68) മരിച്ചത്.

തെരുവില്‍ നാമം ജപിക്കുന്നതല്ല മതം, ബ്രാഹ്മണര്‍ക്ക് ബ്രാഹ്മണ്യംകൊണ്ട് ഗുണമുണ്ടായില്ല.. ചിന്തിക്കാനുള്ള കഴിവിലൂടെ നാം നേടിയെടുക്കുന്ന സംസ്‌കാരമാണ് ഏറ്റവും വലുതെന്ന് ഡോ. അനില്‍ ചേലേമ്പ്ര

എളവള്ളി അഞ്ച് സെന്റിനു സമീപം കടുപ്പത്ത് മോഹനന്‍ (58), എളവള്ളി നരിയംപുള്ളി തിലകന്‍ (55 ) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കൃഷിക്കായി മൂന്നുപേരുംകൂടി പെരുവല്ലൂര്‍ തിരുത്തിക്കാട് കോള്‍പ്പാടത്ത് വരമ്പ് പണിയുന്നതിനിടെ പുല്ലിനിടയിലുണ്ടായിരുന്ന കടന്നല്‍ കൂടിളകി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് ഓടുന്നതിനിടെ ഭാസ്‌കരന്‍ തളര്‍ന്ന് പാടത്ത് വെള്ളത്തില്‍ വീണു. ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഭാസ്‌കരന്‍ മരിച്ചു. ഭാസ്‌കരന്റെ ഭാര്യ ശാന്ത നാലുമാസം മുമ്പ് കഴുങ്ങ് ഒടിഞ്ഞ് ദേഹത്ത് വീണ് മരിച്ചിരുന്നു. തിലകനെയും മോഹനനെയും ചികിത്സ നല്കി വീട്ടിലേക്ക് കൊണ്ടുവന്നു.

Thrissur

ശനിയാഴ്ച രാവിലെയാണ് വീണ്ടും കടന്നല്‍ ആക്രമണം ഉണ്ടായത്. കുന്നത്തുള്ളി പ്രദീപിന്റെ ഭാര്യ സുഗതയ്ക്കാണ് പരുക്കേറ്റത്. സമീപത്തെ പറങ്ങനാട്ട് ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മരക്കൊമ്പില്‍ കൂടുകൂട്ടിയിരിക്കുന്ന ഭീമന്‍ കടന്നല്‍ കൂട്ടില്‍നിന്നാണ് ആക്രമണം ഉണ്ടായത്. സമീപവാസികള്‍ക്കും ഭയപ്പാട് ഉളവാക്കുന്ന രീതിയിലാണ് റോഡിനു തൊട്ടുള്ള ഭീമന്‍ കടന്നല്‍ക്കൂട്.

പാവറട്ടി 4-ാം വാര്‍ഡിലെ അനുഗ്രഹ അംഗണവാടിയിലെ ഊഞ്ഞാലില്‍നിന്ന് രണ്ടു വയസുകാരിക്ക് കടന്നല്‍ക്കുത്തേറ്റു. കാക്കശ്ശേരി വാഴപ്പിള്ളി ഷൈജുവിന്റെ മകള്‍ അല്‍വിനയ്ക്കാണ് കുത്തേറ്റത്. തിങ്കളാഴ്ച അംഗണവാടി കെട്ടിടത്തിന് മുമ്പിലുള്ള ഇരുമ്പ് ഊഞ്ഞാലില്‍ ആടാന്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇതിന്നടിയില്‍ കൂട്കൂട്ടിയിരുന്ന വള്ളി കടന്നലുകള്‍ ആക്രമിച്ചത്. കഴുത്തിനും കൈക്കും കുത്തേറ്റ കുഞ്ഞ് വേദനകൊണ്ട് നിലവിളിച്ച് അമ്മയുടെ അടുത്തേക്ക് ഓടി വരികയായിരുന്നു. കൂട് പിന്നീട് അംഗണ വാടിയിലെത്തിയവര്‍ തീയിട്ടു നശിപ്പിച്ചു. എളവള്ളി പഞ്ചായത്തിലെ പല മേഖലകളിലും ഭീഷണിയായി കടന്നല്‍ക്കൂടുകള്‍ ഉണ്ടെന്നും അവയെ നശിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് തഹസില്‍ദാര്‍ക്കും കലക്ടര്‍ക്കും എളവള്ളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.ജെ. സ്റ്റാന്‍ലി പരാതികള്‍ നല്കിയിട്ടുണ്ട്.

Thrissur
English summary
Man died for hornet attack in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X